വീഞ്ഞിനും അതിനിണങ്ങുന്ന ഭക്ഷണത്തിനും ആപ്ലിക്കേഷന്‍

Posted By: Super

വീഞ്ഞിനും അതിനിണങ്ങുന്ന ഭക്ഷണത്തിനും ആപ്ലിക്കേഷന്‍

നിങ്ങളുടെ രുചിയ്ക്കിണങ്ങുന്ന വീഞ്ഞ് അഥവാ വൈന്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ആപ്ലിക്കഷനാണ് ഇന്ത്യന്‍ വൈന്‍ ലിസ്റ്റ് (ഐഡബ്ല്യുഎല്‍). ആപ്ലിക്കേഷന്റെ ഹോം സ്‌ക്രീനില്‍ നിന്നുതന്നെ വൈന്‍ ആന്റ് ഫുഡ് പെയറിംഗ് ഗൈഡ്, വൈന്‍ കാറ്റലോഗ്, പ്രതിമാസ സെലക്ഷന്‍ മെനു എന്നീ കാറ്റഗറികള്‍ കാണുന്നതാണ്. ഒരു വെര്‍ച്വല്‍ വൈന്‍ സ്റ്റോറേജ് സൗകര്യവും ഇതിലുണ്ട്.

ആദ്യ വിഭാഗമായ വൈന്‍ ആന്റ് ഫുഡ് പെയറിംഗ് ഗൈഡ് നല്‍കുന്നത് ചില ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ചും അവയ്‌ക്കേറ്റവും ഇണങ്ങുന്ന വൈന്‍ ഏതാണെന്നുമാണ്. സാലഡുകള്‍, പിസ, മാംസം, വിവിധ ഇന്ത്യന്‍ വിഭവങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികള്‍ ഇതിലുണ്ട്.

ഈ വിഭവങ്ങള്‍ക്കോരോന്നിനും ഒരു സബ് മെനു വേറെയുമുണ്ട്. ആറ് വിഭവങ്ങളാണ് ഓരോ സബ് മെനുവിലും ഉണ്ടാകുക. അതില്‍ ഒരു വിഭവം തെരഞ്ഞെടുത്താല്‍ ആ ഭക്ഷണവുമായി ഏറ്റവും നല്ലവണ്ണം ഇണങ്ങുന്ന വീഞ്ഞുകള്‍ ഏതെല്ലാമെന്ന പട്ടിക ലഭിക്കും.

വീഞ്ഞ് കുപ്പിയുടെ ചിത്രവും അതിന്റെ പേരും വീഞ്ഞ് ഉണ്ടാക്കാന്‍ ഉപയോഗിച്ച ഘടകങ്ങള്‍, ആ വീഞ്ഞുമായി ചേര്‍ക്കാവുന്ന മറ്റ് വിഭവങ്ങള്‍ എന്തെല്ലാം, സ്റ്റോറേജ് ഊഷ്മാവ് എത്രയായിരിക്കണം, ബോട്ടിലിന്റെ വില എന്നിങ്ങനെയുള്ള വിവരങ്ങളാണ് പട്ടിക നല്‍കുക.

സ്‌ക്രീനിന്റെ താഴെയായി ഈ വീഞ്ഞിനോട് സാമ്യമുള്ള മറ്റ് വീഞ്ഞുകളെ കണ്ടെത്താനാകും. അവ വേണമെങ്കില്‍ വെര്‍ച്വല്‍ സ്‌റ്റോറേജിലേക്ക് ചേര്‍ക്കാം. സുഹൃത്തുക്കള്‍ക്ക് ഇതേക്കുറിച്ച് ട്വീറ്റ് ചെയ്യാം, സമ്മാനമായി അയച്ചുനല്‍കാം അങ്ങനെ എന്തുമാകാം.

പ്രതിമാസ സെലക്ഷന്‍ മെനുവില്‍ തെരഞ്ഞെടുത്ത റസ്റ്റോറന്റുകളിലെ വീഞ്ഞിന്റേയും അതിന് യോജിക്കുന്ന ഭക്ഷണത്തിന്റേയും ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കും. ഭക്ഷണത്തിന്റെ ചിത്രം, വില, ഒരു ഗ്ലാസ് വീഞ്ഞിന്റെ വില, പ്രസ്തുത റസ്റ്റോറന്റിന്റെ വിലാസം എന്നിവ ഈ മെനുവിലുണ്ട്.

നിലവില്‍ ഈ സൗജന്യ ആപ്ലിക്കേഷന്‍ ആപ്പിള്‍ ഉത്പന്നങ്ങളില്‍ മാത്രമാണ് ലഭിക്കുക. മെയ് മാസത്തോടെ ആന്‍ഡ്രോയിഡിലേക്കും ഇതെത്തുമെന്ന്  പ്രതീക്ഷിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot