ഇന്ത്യയില്‍ ശൗചാലയങ്ങളേക്കാള്‍ ഏറെ ഫോണുകള്‍

Posted By: Staff

ഇന്ത്യയില്‍ ശൗചാലയങ്ങളേക്കാള്‍ ഏറെ ഫോണുകള്‍

ഇന്ത്യന്‍ ജനതയുടെ പകുതിയിലേറെ പേര്‍ക്കും പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശൗചാലയങ്ങള്‍ ഇല്ലെങ്കിലും മൊബൈല്‍ ഫോണുള്ളതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ വീടുകളേയും വീടുകളിലെ സൗകര്യങ്ങളേയും കുറിച്ച് ആഭ്യന്തരവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ വസ്തുത പരാമര്‍ശിക്കുന്നത്. 24.66 കോടി വീടുകളില്‍ 49.8 ശതമാനത്തിനും ശൗചാലയമില്ല.

ഇനി വീടുകളിലെ ടെലിഫോണുകളുടെ കണക്ക് കേള്‍ക്കാം. 63.2 ശതമാനം വീടുകളിലും ടെലിഫോണുണ്ട്. അതില്‍ തന്നെ 53.2 ശതമാനം മൊബൈല്‍ ഫോണും. ടെലിസാന്ദ്രത ഏറ്റവും അധികം കാണുന്നത് ലക്ഷദ്വീപിലാണ്. ഇവിടെ 93.6 വീടുകളിലും ടെലിഫോണ്‍ സെറ്റുകളുണ്ട്.

ഡല്‍ഹി, യൂണിയന്‍ ടെറിറ്ററി ഓഫ് ചണ്ഡീഗഢ് എന്നിവ ടെലിസാന്ദ്രതയില്‍ യഥാക്രമം 90.8 ശതമാനം, 89.2 ശതമാനമാണ്. ഇന്റര്‍നെറ്റ് സഹിതമുള്ള കമ്പ്യൂട്ടര്‍ സൗകര്യം 3.1ശതമാനം ജനങ്ങളില്‍ മാത്രം ഒതുങ്ങിക്കിടക്കുകയാണ് ഇപ്പോഴെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot