അശ്ലീല സൈറ്റുകൾ കാണാൻ ഇന്ത്യക്കാർ കണ്ടെത്തുന്ന വഴികൾ

|

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യൻ സർക്കാർ രാജ്യത്ത് അശ്ലീല നിരോധനത്തിന്റെ പ്രധാന നടപടി സ്വീകരിച്ചു. ഈ നീക്കം പൗരന്മാരിൽ നിന്ന് ഉരുത്തിരിഞ്ഞു, പക്ഷേ പ്രത്യക്ഷത്തിൽ, ഗവൺമെന്റിന് ആവശ്യമുള്ളത്ര സ്വാധീനം ചെലുത്തിയില്ല. നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകൾ ഇന്ത്യ നിരോധിച്ച്‌ 2018 ഒക്‌ടോബർ മുതൽ 12 മാസത്തിനുള്ളിൽ ഇന്ത്യയിലെ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ആപ്ലിക്കേഷനുകളുടെ മൊബൈൽ ഡൗൺലോഡുകൾ 400 ശതമാനം വർധിച്ച് 57 ദശലക്ഷമായി. ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേയിൽ നിന്നുമുള്ള ഡാറ്റ പ്രകാരം ലണ്ടൻ ആസ്ഥാനമായുള്ള ടോപ്പ് 10 വിപിഎൻ എന്ന വെബ്‌സൈറ്റ് വിശകലനം ചെയ്തു.

 

 വി.പി.എനിൽ 400% ഉപയോഗവർദ്ധനവ്

ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയുടെ കണക്കുകള്‍ വിലയിരുത്തിയാണ് ഈ കണക്കെടുപ്പ് നടത്തിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇന്ത്യൻ സർക്കാർ 857 അശ്ലീല സൈറ്റുകൾ (പോർൺഹബ് ഉൾപ്പെടെ) നിരോധിക്കുകയും അവയുടെ ഉള്ളടക്കത്തെ അധാർമികവും നീചവും എന്ന് തരംതിരിക്കുകയും ചെയ്തു. ഈ സൈറ്റുകളിൽ പോസ്റ്റുചെയ്ത ഉള്ളടക്കം "ഭരണഘടനയുടെ ആർട്ടിക്കിൾ 19 (2) ൽ നൽകിയിരിക്കുന്ന ധാർമ്മികതയ്ക്കും മാന്യതയ്ക്കും" എതിരാണെന്ന് അത് അവകാശപ്പെട്ടു.

നിരോധനം

നിരോധനം പ്രാബല്യത്തിൽ വന്ന ശേഷം, റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, മറ്റ് മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് പോണ്‍ സൈറ്റുകൾ ആക്‌സസ്സുചെയ്യാനാകില്ല. ഒരു വ്യക്തിയുടെ ഐഡന്‍റിറ്റിയും, ലോക്കേഷനും മറച്ചുപിടിച്ച് തീര്‍ത്തും എന്‍ക്രിപ്റ്റായി വിലക്കുകള്‍ മറികടന്ന് സെര്‍വറില്‍ എത്തിച്ചേരാന്‍ കഴിയുന്ന സംവിധാനമാണ് വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (VPN) എന്ന് പറയുന്നത്. അതിനാല്‍ തന്നെ സര്‍ക്കാറും മറ്റും ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ മറികടക്കാന്‍ വിപിഎന്‍ ഉപയോഗിച്ച് വരുന്നു. വിപിഎനുകൾ ഉപയോക്താക്കളെ അവരുടെ സ്ഥാനം മറയ്ക്കാനും ഇന്റർനെറ്റ് കൂടുതൽ സുരക്ഷിതമായി ബ്രൗസ് ചെയ്യാനും അനുവദിക്കുന്നു.

ഇന്ത്യയില്‍ വിപിഎന്‍ ഉപയോഗത്തിലുണ്ടായ വർദ്ധനവ്
 

എന്നാല്‍ ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ വിപിഎന്‍ ഉപയോഗത്തിലുണ്ടായ വലിയ വർദ്ധനവ് എന്നത് പോണ്‍ നിരോധനവുമായി ബന്ധപ്പെട്ടതാണ് എന്ന് ക്വാര്‍ട്സ്.കോം വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഹൈക്കോടതി ഉത്തരവില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ് 827 പോണ്‍ സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്. ആദ്യഘട്ടത്തില്‍ മിറര്‍ യുആര്‍എല്ലുകളും മറ്റും ഇറക്കി പോണ്‍ കമ്പനികള്‍ ഇതിനെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ കടുത്ത നടപടികള്‍ തുടരുകയായിരുന്നു. ടെലികോം കമ്പനികള്‍ തന്നെ മിറര്‍ യുആര്‍എല്ലുകള്‍ നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് കടന്നു.

827 പോണ്‍ സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്

2018 ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ തന്നെ ഇന്ത്യയിലെ വിപിഎന്‍ ഉപയോഗം 66 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിപിഎന്‍ സംബന്ധിച്ച ഗൂഗിള്‍ തിരച്ചിലുകള്‍ കഴിഞ്ഞ ഒക്ടോബറിന് ശേഷം കുത്തനെ ഉയര്‍ന്നുവെന്നാണ് ഗൂഗിള്‍ ട്രെന്‍റിലെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. ഏപ്രില്‍ മെയ് മാസത്തില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 'ഇന്ത്യൻ ഇലക്‌ഷൻസ്' എന്ന സെര്‍ച്ച് വാക്കിനെക്കാള്‍ വിപിഎന്‍ എന്ന വാക്ക് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തേടിയെന്നാണ് ക്വാര്‍ട്സിന്‍റെ റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നത്. പ്രധാനമായും ഇന്ത്യക്കാര്‍ സൗജന്യമായി ലഭിക്കുന്ന വിപിഎന്‍ സേവനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ സൗജന്യ വിപിഎനുകള്‍ വിചാരിക്കും പോലെ സൗജന്യമല്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

സൗജന്യ വി.പി.എനുകള്‍

ഈ വിപിഎന്‍ സേവനം നല്‍കുന്നവര്‍ അത് ഉപയോഗിക്കുന്നവരുടെ ഡാറ്റ ശേഖരിച്ച് അത് വില്‍ക്കുന്നതിലൂടെയാണ് തങ്ങളുടെ ലാഭം കണ്ടെത്തുന്നത്. ടര്‍ബോ വിപിഎന്‍ ആണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത വിപിഎന്‍ സര്‍വീസ് 10.8 ദശലക്ഷമാണ് ഇതിന്‍റെ ഡൗണ്‍ലോഡുകളുടെ കണക്ക്. എക്സ്പ്രസ് വിപിഎന്‍ പോലുള്ള പെയ്ഡ് സേവനങ്ങളും ഉപയോഗിക്കുന്നവര്‍ അനവധി പേരാണ്‌ ഇന്ത്യയിൽ വരുന്നത്. എന്നാല്‍ പോണ്‍ വിലക്കിയതോടെ എല്ലാ പോണ്‍ കാഴ്ചക്കാരും വിപിഎന്‍ ഉപയോക്താക്കൾ ആയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരി മാസത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പോണ്‍ കാഴ്ചക്കാര്‍ നിരന്തരം സന്ദര്‍ശിച്ചിരുന്ന നിരോധിത സൈറ്റുകളില്‍ നിന്നും നിരോധിക്കപ്പെടാത്ത സൈറ്റുകളിലേക്ക് നീങ്ങിയെന്നാണ് പറയുന്നത്.

Best Mobiles in India

Read more about:
English summary
Mobile downloads of virtual private network (VPN) apps in India grew 405% to 57 million in the 12 months starting October 2018, when India banned hundreds of porn websites.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X