ഇന്ത്യന്‍ വ്യവസായത്തിലെ 'മക്കള്‍ മാഹാത്മ്യം'

By Bijesh
|

രാഷ്ട്രീയം പോലെതന്നെ വ്യവസായത്തിലും ഇന്ത്യയില്‍ പാരമ്പര്യത്തിനാണു മുന്‍തൂക്കം. പിതാക്കന്‍മാരും പിതാമഹന്‍മാരും പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം നിലനിര്‍ത്താനും കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാനും പുതിയ തലമുറ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

 

ഗോദ്‌റെജ്, ടാറ്റ, ബിര്‍ല തുടങ്ങി നിരവധി കമ്പനികള്‍ ഇത്തരത്തില്‍ പാരമ്പര്യത്തിലൂടെ മുന്നേറുന്നവയാണ്. റിലയന്‍സ്, അംബാനി ഗ്രൂപ്പ്, മിത്തല്‍, യു.ബി. ഗ്രൂപ്പ് തുടങ്ങിയ വമ്പന്‍മാരും തങ്ങളുടെ പിന്‍മുറക്കാരെ വാര്‍ത്തെടുത്തുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ വ്യവസായത്തിലെ ഭാവി വാഗ്ദാനങ്ങളായേക്കാവുന്ന യുവ തലമുറയെ ഇവിടെ പരിചയപ്പെടാം. ചിലര്‍ ഇപ്പോള്‍തന്നെ തങ്ങളുടെ കഴിവുപ്രകടിപ്പിച്ചു തുടങ്ങിയെങ്കില്‍ മറ്റു ചിലര്‍ അതിനുള്ള ഒരുക്കത്തിലാണ്.

രോഹന്‍ മൂര്‍ത്തി (ഇന്‍ഫോസിസ്)

രോഹന്‍ മൂര്‍ത്തി (ഇന്‍ഫോസിസ്)

എന്‍.ആര്‍. നാരായണ മൂര്‍ത്തി ഇന്‍ഫോസിസ് എക്‌സിക്യുട്ടീവ് ചെയര്‍മാനായി തിരിച്ചെത്തിയത് മകന്‍ രോഹനെയും കൊണ്ടാണ്. നാരായണമൂര്‍ത്തിയുടെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് എന്നതിലപ്പുറം കമ്പനിയുടെ ഔദ്യോഗിക പദവികളില്ലെങ്കിലും ഭാവിയില്‍ ഇന്‍ഫോസിസിന്റെ സാരഥ്യം ഏറ്റെടുത്തേക്കാം.

 

ഹരി ആനന്ദ്, ആകാശ് (റിലയന്‍സ് ഇന്‍ഡസ്ട്രീസ്)

ഹരി ആനന്ദ്, ആകാശ് (റിലയന്‍സ് ഇന്‍ഡസ്ട്രീസ്)

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മക്കളായ ഹരി ആനന്ദ്, ആകാശ് എന്നിവര്‍. പ്രായം അധികമായില്ലെങ്കിലും ബിസിനസില്‍ ഇരുവരും ശ്രസദ്ധിക്കാന്‍ തുടങ്ങി എന്നാണു സൂചന. കഴിഞ്ഞ ജൂണില്‍ നടന്ന കമ്പനിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ഇരുവരും പങ്കെടുക്കാനെത്തിയപ്പോളെടുത്ത ചിത്രമാണിത്.

 

 

ഇഷ (റിലയന്‍സ് ഇന്‍ഡസ്ട്രീസ്)
 

ഇഷ (റിലയന്‍സ് ഇന്‍ഡസ്ട്രീസ്)

മുകേഷ് അംബാനി, അമ്മ കോകില ബെന്‍, ഭാര്യ നിത അംബാനി, മകള്‍ ഇഷ എന്നിവര്‍ക്കൊപ്പം. മക്കളായ ഹരി, ആകാശ്, ഇഷ എന്നിവരിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാവി.

 

അന്‍മോല്‍, അന്‍ഷുല്‍ (അനില്‍ ധീരുഭായി അംബാനി ഗ്രുപ്പ് )

അന്‍മോല്‍, അന്‍ഷുല്‍ (അനില്‍ ധീരുഭായി അംബാനി ഗ്രുപ്പ് )

അനില്‍ ധീരുഭായി അംബാനി ഗ്രുപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മക്കളായ അന്‍മോല്‍, അന്‍ഷുല്‍ എന്നിവരെ പൊതുവേദികളില്‍ അധികം കാണാറില്ല. 20 വയസു പിന്നിട്ട മൂത്തയാളായ അന്‍മോല്‍ താമസിയാതെ കമ്പനിയിലെ ഏതെങ്കിലും പദവി ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.

 

ആദിത്യ മിത്തല്‍, വനിഷ മിത്തല്‍ (ആര്‍സനല്‍ മിത്തല്‍)

ആദിത്യ മിത്തല്‍, വനിഷ മിത്തല്‍ (ആര്‍സനല്‍ മിത്തല്‍)

ഉരുക്കു വ്യവസായിയും ലോക സമ്പന്നരില്‍ മുമ്പനുമായ ലക്ഷ്മി മിത്തലിന്റെ മക്കളായ ആദിത്യയും വനിഷയും ഇപ്പോള്‍ തന്നെ കമ്പനിയില്‍ ജോലി നോക്കുന്നവരാണ്. ആദിത്യമിത്തല്‍(ഇടത്) ആര്‍സലര്‍ മിത്തലിന്റെ സി.എഫ്.ഒ ആണ്. വനിഷ(നടുവില്‍) മിത്തല്‍ ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗമാണ്.

 

റിഷാദ് പ്രേംജി (വിപ്രോ)

റിഷാദ് പ്രേംജി (വിപ്രോ)

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയുടെ മൂത്ത മകന്‍ റിഷാദ് പ്രേംജി കമ്പനിയുടെ ഐ.ടി. ഡിവിഷന്‍ ചീഫ് സ്ട്രാറ്റജി ഓഫീസറാണ്. ഇളയമകന്‍ താരിഖ് ഇതുവരെ ബിസിനസ് രംഗത്തേക്ക് ഇറങ്ങിയിട്ടില്ല.

 

നിസാബ, തന്യ (ഗോദ്‌റെജ് ഗ്രൂപ്പ്)

നിസാബ, തന്യ (ഗോദ്‌റെജ് ഗ്രൂപ്പ്)

ഗോദ്‌റെജ് ഗ്രൂപ്പ് തലവന്‍ ആദി ഗോദ്‌റെജിന്റെ മക്കളായ നിസാബ (മധ്യത്തില്‍)യും തന്യയും (വലത്ത്) കമ്പനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഹ്യൂമണ്‍ കാപിറ്റല്‍ ആന്‍ഡ് ഇന്നൊവേഷന്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് നിസാബ. ഗോദ്‌റെജ് ഗ്രൂപ്പിന്റെ വിവിധ കമ്പനകളുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗമാണ് തന്യ.

 

രാജീവ് ബജാജ് (ബജാജ് ഗ്രൂപ്പ്)

രാജീവ് ബജാജ് (ബജാജ് ഗ്രൂപ്പ്)

ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്റെ മകന്‍ രാജീവ്‌ ബജാജ്, ബജാജ് ഓട്ടോസിന്റെ എം.ഡിയും സി.ഇ.ഒയുമാണ്. രാജീവിന്റെ സഹോദരന്‍ സഞ്ജീവ് ഗോദ്‌റെജ് ഗ്രൂപ്പിന്റെ ധനകാര്യ വിഭാഗത്തിന്റെ മേധാവിയാണ്.

 

അനന്യശ്രീ, ആര്യമാന്‍ വിക്രം, അദൈ്വതേഷ ബിര്‍ല (ആദിത്യ ബിര്‍ല ഗ്രൂപ്പ്)

അനന്യശ്രീ, ആര്യമാന്‍ വിക്രം, അദൈ്വതേഷ ബിര്‍ല (ആദിത്യ ബിര്‍ല ഗ്രൂപ്പ്)

ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ലയുടെ മക്കളായ അനന്യശ്രീ, ആര്യമാന്‍ വിക്രം, അദൈ്വതേഷ ബിര്‍ല എന്നിവര്‍. ബിര്‍ല ഗ്രൂപ്പിന്റെ ഭാവി ഇവരുടെ കൈകളിലായിരിക്കുമോ എന്ന് കാത്തിരുന്നു കാണാം.

സിദ്ധാര്‍ഥ് മല്ല്യ (യു.ബി. ഗ്രൂപ്പ്)

സിദ്ധാര്‍ഥ് മല്ല്യ (യു.ബി. ഗ്രൂപ്പ്)

യു.ബി. ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്ല്യയുടെ മകനായ സിദ്ധാര്‍ഥിന് ഇപ്പോഴും കാര്യഗൗരവം ഇല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എങ്കിലും മല്ല്യയുടെ ഐ.പി.എല്‍. ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗഌരിന്റെ ഡയരക്ടറും യു.ബി. ഗ്രൂപ്പിന്റെ ഭാഗമായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ മാര്‍ക്കറ്റിംഗ് ജി.എമ്മുമാണ് ഇദ്ദേഹം.

 

ജോണ്‍ പോള്‍ ജോയ് ആലൂക്കാസ് ( ജോയ് ആലൂക്കാസ് ഗ്രൂപ്പ്)

ജോണ്‍ പോള്‍ ജോയ് ആലൂക്കാസ് ( ജോയ് ആലൂക്കാസ് ഗ്രൂപ്പ്)

ലേകസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ അപൂര്‍വം മലയാളികളില്‍ ഒരാളാണ് ജോയ് ആലൂക്കാസ്. ഇദ്ദേഹത്തിന്റെ മകന്‍ ജോണ്‍ പോള്‍ ജോയ് ആലൂക്കാസ് (വലത്തേയറ്റത്ത്) ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയരക്ടറാണ്.

 

ലക്ഷ്മി വേണു (ടി.വി.എസ്. മോട്ടോഴ്‌സ്)

ലക്ഷ്മി വേണു (ടി.വി.എസ്. മോട്ടോഴ്‌സ്)

രോഹന്‍ മൂര്‍ത്തിയുടെ ഭാര്യയും ടി.വി.എസ്. മോട്ടോഴ്‌സ് എം.ഡി വേണു ശ്രീനിവാസന്റെ മകളുമായ ലക്ഷ്മി വേണു ടി.വി.എസിന്റെ ഹോള്‍ഡിംഗ് കമ്പനിയായ സുന്ദരം ക്ലെടോണ്‍ ലിമിറ്റഡിന്റെ ഗേഌബല്‍ ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജി വിഭാഗം വൈസ് പ്രസിഡന്റാണ്.

 

ഇന്ത്യന്‍ വ്യവസായത്തിലെ 'മക്കള്‍ മാഹാത്മ്യം'
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X