മൈക്രോസോഫ്റ്റിനെ നയിക്കാന്‍ ഇന്ത്യക്കാരനോ?...

Posted By:

സ്റ്റീവ് ബാള്‍മര്‍ സ്ഥാനമൊഴിയുന്നുവെന്ന് പ്രഖ്യാപിച്ച അന്നുമുതല്‍ തുടങ്ങിയതാണ് അടുത്ത മൈക്രോസോഫ്റ്റ് സി.ഇ.ഒ. ആരായിരിക്കുമെന്നതിനെ ചൊല്ലിയുള്ള ചര്‍ച്ച. കമ്പനിയുടെ ചെയര്‍മാനും മുന്‍ സി.ഇ.ഒയുമായ ബില്‍ ഗേറ്റ്‌സ് മുതല്‍ ധാരാളം പേരുകള്‍ കേട്ടു.

എന്നാല്‍ ഇപ്പോള്‍ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് പുതിയ സി.ഇ.ഒ ആവാനുള്ളവരുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരനാണ് മുന്നിലെന്നാണ്. നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആന്‍ഡ് എന്റര്‍പ്രൈസസ് ഗ്രൂപ് വൈസ് പ്രസിഡന്റായ സത്യ നഡെല്ലയാണ് ആ വ്യക്തി.

മൈക്രോസോഫ്റ്റിനെ നയിക്കാന്‍ ഇന്ത്യക്കാരനോ?...

ബില്‍ഗേറ്റ്‌സ് അംഗമായ നാലംഗ കമ്മിറ്റിക്കാണ് പുതിയ സി.ഇ.ഒയെ തെരഞ്ഞടുക്കുന്നതിനുള്ള ചുമതല. സത്യന്‍ നഡെല്ലയെ കൂടാതെ ഫോര്‍ഡ് സി.ഇ.ഒ അലന്‍ മുല്ലാലിയാണ് സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു വ്യക്തി. മുന്‍ സ്‌കൈപ് പ്രസിഡന്റ് ടോണി ബേറ്റ്‌സ്, മുന്‍ നോകിയ സി.ഇ.ഒ സ്റ്റീഫന്‍ എലപ് എന്നിവരും ഷോട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സാധ്യത കുറവാണ്.

എന്തായാലും ഈ വര്‍ഷത്തോടെ തന്നെ പുതിയ സി.ഇ.ഒയെ തെരഞ്ഞെടുക്കാനാണ് നാലംഗ സമിതിയുടെ തീരുമാനം. പ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യം മാത്രമെ ഉണ്ടാകു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot