ഇന്ത്യന്‍ ടെലികോം വരിക്കാരുടെ എണ്ണം 95 കോടി കവിഞ്ഞു

ജനസംഖ്യ മാത്രമല്ല ഇന്ത്യന്‍ ടെലിഫോണ്‍ ഉപയോക്താക്കളും 100 കോടി കവിയാന്‍ ഇനി അധികം വൈകില്ല. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) ഇറക്കിയ ഏറ്റവും പുതിയ കണക്ക് പ്രകാരം 2.65 ശതമാനം വളര്‍ന്ന് ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 95.13 കോടിയിലെത്തിയിരിക്കുകയാണ്. മാര്‍ച്ച് അവസാനം വരെയുള്ള കണക്കാണിത്.
കഴിഞ്ഞ ഡിസംബറില്‍ 92.65 കോടി വരിക്കാരുള്ള സ്ഥാനത്താണ് ജനുവരി-മാര്‍ച്ച് പാദത്തില്‍ മൂന്നുകോടിയിലേറെ വരിക്കാര്‍ ഉണ്ടായത്. ജിഎസ്എം, സിഡിഎംഎ വരിക്കാര്‍ മാത്രം 2.83 ശതമാനം വര്‍ധിച്ചു. ഡിസംബറില്‍ 89.38 കോടിയുണ്ടായിരുന്ന സ്ഥാനത്ത് ജനുവരി-മാര്‍ച്ച് പാദത്തില്‍ 91.91 കോടിയിലേക്ക് വളരുകയായിരുന്നു.
അതേ സമയം ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. 2011 ഡിസംബറില്‍ 3.26 കോടിയുണ്ടായിരുന്ന സ്ഥാനത്ത് അവസാന കണക്കില്‍ 3.21 കോടിയായി ഇത് ചുരുങ്ങിയിരിക്കുന്നു. നഗരപ്രദേശങ്ങളിലെ ടെലികോം വരിക്കാരുടെ എണ്ണം 61.1 കോടിയില്‍ നിന്നും 62 കോടിയായി മാറി. ഗ്രാമീണ വരിക്കാരുടെ എണ്ണവും 31.5 കോടിയില്‍ നിന്ന് 33 കോടിയിലേക്കും എത്തി.
ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തിലും മുന്‍പാദത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ 2.10 ശതമാനം വളര്‍ച്ച കാണുന്നുണ്ട്. 2.28 കോടി ആണ് ഇപ്പോഴത്തെ കണക്ക്. ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം ഇതേ കാലയളവില്‍ 1.33 കോടിയില്‍ നിന്ന് 1.38 കോടിയായും ഉയര്‍ന്നിരിക്കുന്നു.
ജിഎസ്എം ഉപയോക്താക്കളില്‍ നിന്നും പ്രതിമാസ ശരാശരി വരുമാനം 1.66 ശതമാനം ഉയര്‍ന്ന് 97 രൂപയായി. മുമ്പ് ഇത് 96 രൂപയായിരുന്നു. ട്രായുടെ ജനുവരി-മാര്‍ച്ച് പാദവാര്‍ഷിക കണക്കിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുന്നത്.


Click it and Unblock the Notifications