Home
News

കാശ് വാരാൻ പുതിയ കട! ആപ്പിൾ ഇന്ത്യയിൽ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ തുറക്കുന്നു; മലയാളികളും ഹാപ്പി

ഇന്ത്യയിലെ വിശാലമായ സാധ്യതകളുടെ രുചിയറിഞ്ഞ ടെക്നോളജി കമ്പനിയായ ആപ്പിൾ തങ്ങളുടെ ഒരു പുതിയ ആപ്പിൾ സ്റ്റോർ കൂടി ഇന്ത്യയിൽ ഉടൻ തുറക്കാൻ തയാറെടുക്കുന്നു. ഇന്ത്യയുമായുള്ള ആപ്പിളിന്റെ ബന്ധത്തിൽ പുതിയൊരു ചരിത്ര ഏട് എഴുതിച്ചേർത്തുകൊണ്ട് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറായ ആപ്പിൾ ബികെസി 2023 ഏപ്രിൽ 18 ന് മും​ബൈയിലും രണ്ടാമത്തെ റീട്ടെയിൽ സ്റ്റോറായ ആപ്പിൾ സാകേത് അ‌തേ വർഷം തന്നെ ഏപ്രിലിൽ ഡൽഹിയിലും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ രണ്ട് ആപ്പിൾ സ്റ്റോറുകളും വിജയമായതിന് പിന്നാലെ കൂടുതൽ സ്റ്റോറുകൾ ഇന്ത്യയിൽ തുറക്കുമെന്ന് ആപ്പിൾ അ‌റിയിച്ചിരുന്നു.

ഇപ്പോൾ ആപ്പിളിന്റെ മൂന്നാമത്തെ സ്റ്റോർ ഇന്ത്യയിൽ ആരംഭിക്കാൻ പോകുമ്പോൾ മലയാളികൾക്കും ഏറെ സന്തോഷിക്കാം, കാരണം നിരവധി മലയാളികളും അ‌ടങ്ങുന്ന ബംഗളുരുവിലാണ് പുതിയ ആപ്പിൾ സ്റ്റോർ എത്തുന്നത് (Apple opening its 3rd store in India in Bengaluru). കേരളത്തിന് തൊട്ടടുത്താണ് എന്നതും ബംഗളുരുവിലെ ആപ്പിൾ സ്റ്റോറിനെ മലയാളികൾക്കും പ്രിയപ്പെട്ടതാക്കി മാറ്റും എന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയിൽ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ തുറക്കുന്നു; മലയാളികളും ഹാപ്പി

ആപ്പിളിന്റെ രാജ്യത്തെ മൂന്നാമത്തെ ഫിസിക്കൽ സ്റ്റോർ ബംഗളുരുവിലെ ഹെബ്ബാലിലുള്ള ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ ആണ് ആരംഭിക്കുന്നത്. മാളിന്റെ ഒന്നാം നിലയിൽ 8,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആരംഭിക്കുന്ന പുതിയ സ്റ്റോർ, ആപ്പിളിന്റെ ഡൽഹി ഔട്ട്‌ലെറ്റിന് സമാനമായിരിക്കും. വലിപ്പത്തിന്റെ കാര്യത്തിൽ മും​ബൈയിലെ ആപ്പിൾ സ്റ്റോറിനെ അ‌പേക്ഷിച്ച് ബാക്കിയുള്ളവ വളരെ ചെറുതാണെന്ന് പറയാം.

ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മും​ബൈയിലെ, മുകേഷ് അംബാനിയുടെ സ്വന്തം തട്ടകമായ ബാന്ദ്രയിലെ കുർള കോംപ്ലക്സിൽ(ബികെസി) ആണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റോർ ആരംഭിച്ചത്. ബാന്ദ്രയിൽ അ‌ംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിൽ 22,000 ചതുരശ്രയടി വിസ്തീർണത്തിൽ ആണ് ആപ്പിൾ റീട്ടെയിൽ സ്റ്റോർ സജ്ജമാക്കിയിരിക്കുന്നത്. അ‌തേസമയം മും​ബൈയുടെ അ‌ത്ര വലിപ്പമുണ്ടാകില്ലെങ്കിലും മികച്ച ജനപങ്കാളിത്തം ബംഗളുരുവിൽ പ്രതീക്ഷിക്കുന്നുണ്ട്.

ഇന്ത്യയിൽ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ തുറക്കുന്നു; മലയാളികളും ഹാപ്പി

ബംഗളുരുവിൽ ആപ്പിൾ സ്റ്റോറിരിക്കുന്ന സ്ഥലം ആപ്പിൾ 10 വർഷത്തേക്ക് പാട്ടത്തിനെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. "ലീസ് കാലാവധി 2024 നവംബർ 8 മുതൽ ആരംഭിച്ചിട്ടുണ്ട്, അതേസമയം വാടക ആരംഭിക്കുന്ന തീയതി 2025 ഓഗസ്റ്റ് 8 ആണ്" എന്നാണ് കാണുന്നത്. അതായത് ഏതാനും മാസങ്ങൾക്കുള്ളിൽ ബംഗളുരുവിലെ ആപ്പിൾ സ്റ്റോർ തുറന്നേക്കാം.

ഇന്ത്യയി​ൽ പ്രവർത്തനം ആരംഭിച്ച് ആദ്യ മാസങ്ങളിൽ തന്നെ റെക്കോഡ് വരുമാനമാണ് മും​ബൈ, ഡൽഹി ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ആപ്പിൾ നേടിയത്. ഇതിനെത്തുടർന്ന് ഇന്ത്യയിൽ കൂടുതൽ സ്ഥലങ്ങളിൽ ആപ്പിൾ സ്റ്റോർ തുറക്കാൻ ആപ്പിൾ പദ്ധതിയിട്ടു. അ‌തിന്റെ ഫലമായാണ് ഇപ്പോൾ ബംഗളുരുവിൽ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ തുറക്കാൻ പോകുന്നത്. അ‌തേസമയം, ബംഗളുരുവിലെ ആപ്പിൾ സ്റ്റോറിന്റെ ഉദ്ഘാടന തിയതി നിലവിൽ ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല.

ബംഗളുരുവിന് പുറമേ പുനെ, ഡൽഹി-എൻസിആർ മേഖല എന്നിവിടങ്ങളിലും മും​ബൈയിൽ തന്നെ മറ്റൊരു ആപ്പിൾസ്റ്റോറും തുടങ്ങും എന്നാണ് മുൻ ​റിപ്പോർട്ടുകൾ പറഞ്ഞിട്ടുള്ളത്. ഇക്കഴിഞ്ഞ ആപ്പിൾ ഐഫോൺ 16 സീരീസ് വിൽപ്പന സമയത്ത് ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ ക്യൂ ആണ് പ്രത്യക്ഷപ്പെട്ടത്. ആപ്പിൾ ഡി​വൈസുകളുടെ ഇന്ത്യയിലെ വിപണി സാധ്യതകൾ വർധിച്ചത് ആപ്പിളിന് ഏറെ പ്രതീക്ഷ നൽകുന്നു.

ഇന്ത്യയിൽ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ തുറക്കുന്നു; മലയാളികളും ഹാപ്പി

ഇന്ത്യയിൽ സ്വാധീനം വർധിപ്പിക്കാൻ കൂടുതൽ സ്റ്റോറുകൾ തുറക്കാൻ ആപ്പിൾ തയാറാണ്. എന്നാൽ ​ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഐഫോൺ നിർമാണവും മറ്റ് ഡി​വൈസുകളുടെ നിർമാണവും മാറ്റാനുള്ള ആപ്പിളിന്റെ നീക്കങ്ങളെ എതിർത്തുകൊണ്ട് അ‌മേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്ത് വന്നത് ഒരു കല്ലുകടിയായി നിലനിൽക്കുന്നു. ഇന്ത്യയിലെ പ്രൊഡക്ഷൻ വർധിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ട്രംപിന്റെ ഈ ഇടങ്കോലിടൽ ഉണ്ടായത്. ഇതിൽ ഇനി എന്ത് ട്വിസ്റ്റ് ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണണം.

More from GizBot

Best Mobiles in India

English summary
India's third Apple Store will soon open in Bengaluru. Apple currently has stores in Mumbai and Delhi. Apple's third physical store in the country will open at the Phoenix Mall of Asia in Hebbal, Bengaluru. The new store, spread over 8,000 square feet on the first floor of the mall, will be similar to Apple's Delhi outlet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X