സോഷ്യല്‍ സൈറ്റുകള്‍ക്ക് ഇന്‍ഡോനേഷ്യ സ്വര്‍ണ്ണ ഖനി....!

ഇന്‍ഡോനേഷ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് ഒരു സ്വര്‍ണ്ണ ഖനിയായി മാറി കൊണ്ടിരിക്കുകയാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കോടികണക്കിന് ഉപയോക്താക്കളുടെ സാന്നിധ്യം കൊണ്ട് ഇത് വളര്‍ന്നുവരുന്ന വിപണിയാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ തിങ്കളാഴ്ച ഇന്‍ഡോനേഷ്യ സന്ദര്‍ശിച്ചിരുന്നു. ലോകത്തെ മൂന്നാമത്തെ വലിയ ജനാധിപത്യ വ്യവസ്ഥയായ ഇന്‍ഡോനേഷ്യയുടെ പുതിയ രാഷ്ട്രപതിയായ ജോക്കോ വിഡൊഡൊയെ സന്ദര്‍ശിക്കുകയും ചെയ്തു.

ഡച്ച് കോളനിയായിരുന്ന ഇന്‍ഡോനേഷ്യയിലെ തന്റെ ആദ്യ യാത്രയില്‍ സക്കര്‍ബര്‍ഗ് ഇഷ്ടവേഷമായ ടീഷര്‍ട്ടും ജീന്‍സും ഉപേക്ഷിച്ച് സൂട്ട് ധരിച്ചാണ് രാഷ്ട്രപതിയോടൊപ്പം ജക്കാര്‍ത്തയിലെ ഒരു വിപണിയില്‍ കറങ്ങാനെത്തിയത്. 32 ബില്ല്യണ്‍ അമേരിക്ക ഡോളറോട് കൂടി ലോകത്തിലെ സമ്പന്നരുടെ ഇടയിലെത്തിയ സക്കര്‍ബര്‍ഗ് ലോകത്തിലെ മുഴുവന്‍ ആളുകളുകളേയും ഇന്റെര്‍നെറ്റുമായി ബന്ധിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജക്കാര്‍ത്ത പത്രം ഗ്ലോബെ റിപോര്‍ട്ട് ചെയ്യുന്നതിനനനുസരിച്ച് ഇന്‍ഡോനേഷ്യയുടെ വളര്‍ന്ന് വരുന്ന സാമ്പത്തിക അടിത്തറയ്ക്ക് ഇന്റര്‍നെറ്റ് വളരെ വലിയ പങ്കാണ് വഹിക്കാനുളളതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇതിനായി ഫേസ്ബുക്കിന് ചെയ്യാന്‍ സാധിക്കുന്ന എല്ലാ സഹകരണവും സക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തു. ഇന്‍ഡോനേഷ്യയില്‍ സര്‍ക്കാരും ടെലികോം കമ്പനികളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതുമൂലം ഇന്റെര്‍നെറ്റിന്റെ സ്പീഡും കണക്ടിവിറ്റിയും വര്‍ദ്ധിക്കുമെന്നും സക്കര്‍ബര്‍ഗ് ചൂണ്ടികാട്ടി.

ഇന്‍ഡോനേഷ്യയുടെ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് 8.2 കോടി ഇന്റെര്‍നെറ്റ് ഉപയോക്താക്കളാണ് ഉളളത്, ഇത് കഴിഞ്ഞ വര്‍ഷം വേള്‍ഡ് ബാങ്ക് പുറപ്പെടുവിച്ച കണക്കിനേക്കാളും ഇരട്ടിയാണ്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 6.9 കോടി ഉപയോക്താക്കളോട് കൂടി ഇന്‍ഡോനേഷ്യ ലോകത്ത് നാലാം സ്ഥാനത്താണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇതിന് മുന്‍പായി അമേരിക്കയും, ഇന്‍ഡ്യയും, ബ്രസീലുമാണ് വരുന്നത്. ഇത് കൂടാതെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇത് മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ഏറ്റവും വലിയ വിപണിയാണ്. 2014-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 73 ലക്ഷം മൊബൈലുകളാണ് ഇവിടെ വിറ്റഴിഞ്ഞത്.

 

ഫേസ്ബുക്ക് ഇന്‍ഡോനേഷ്യയില്‍ ആക്‌സല്‍ ആക്‌സിയാഡാ, എറേക്‌സണ്‍ തുടങ്ങിയ കമ്പനികളുമായി ഗ്ലോബല്‍ ഇന്റെര്‍നെറ്റില്‍ സഹകരണത്തിനായുളള ധാരാണാ പത്രത്തില്‍ ഒപ്പിട്ടു. ഈ കമ്പനികള്‍ ഇന്‍ഡോനേഷ്യയില്‍ മികച്ച ഇന്റെര്‍നെറ്റ് സംവിധാനങ്ങളും സാങ്കേതിക വിദ്യയും ലഭ്യമാക്കാനായി സഹകരണം നല്‍കുന്നവയാണ്.

 

ട്വിറ്ററാണ് ഇവിടെ രണ്ടാമതായി ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ സൈറ്റ്. ഇതിന് ഇവിടെ രണ്ട് കോടി ഉപയോക്താക്കളാണ് ഉളളത്. രാഷ്ട്രപതി ജോക്കോവി ഇവിടത്തെ ഏറ്റവും ജനപ്രീതിയുളള നേതാവാണ്. ട്വിറ്ററില്‍ അദ്ദേഹത്തെ 24 ലക്ഷം ആളുകളാണ് പിന്തുടരുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot