പാൽപ്പായസം പോലെ മധുരമുള്ള ഡീൽ! വൻ ഡിസ്കൗണ്ടിൽ ഈ ബജറ്റ് 5G ഫോൺ വിൽക്കുന്നു
സാധാരണക്കാർക്കും 5ജി സേവനങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കി പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിനാൽത്തന്നെ നിരവധി 5ജി ഫോണുകൾ 10000 രൂപ സെഗ്മെന്റിൽ കാണാനാകും. എന്നാൽ ഈ ബജറ്റ് 5ജി ഫോൺ കിടിലൻ ഡിസ്കൗണ്ടുകളുടെ പിൻബലത്തോടെ വാങ്ങാൻ കഴിഞ്ഞാൽ സാധാരണക്കാരണ് ഭാരം കുറയുകയും സന്തോഷം കൂടുകയും ചെയ്യും. അത്തരത്തിൽ സാധാരണക്കാർക്ക് സന്തോഷം പകരുന്ന ഒരു 5ജി ഫോൺ ഡീൽ ഇപ്പോൾ ലഭ്യമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഇൻഫിനിക്സ് ഹോട്ട് 50 5ജി (Infinix Hot 50 5G) ആണ് കിടിലൻ ഡീലുമായി എത്തിയിരിക്കുന്നത്.
ഇൻഫിനിക്‌സ് ഹോട്ട് 50 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും 8GB + 128GB വേരിയന്റിന് 10,999 രൂപയും ആണ് വില. എന്നാൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട്ഫോണിന് 1500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ അടിസ്ഥാന മോഡൽ 8,499 രൂപ വിലയിലും 8ജിബി റാം വേരിയന്റ് 9,499 രൂപ വിലയിലും വാങ്ങാനാകും.

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഇൻഫിനിക്‌സ് ഹോട്ട് 50 5ജി ഡീൽ പരിഗണിക്കാവുന്നതാണ്. വൈബ്രൻ്റ് ബ്ലൂ, സ്ലീക്ക് ബ്ലാക്ക്, സേജ് ഗ്രീൻ, ഡ്രീമി പർപ്പിൾ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ബജറ്റ് വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് ഈ 5ജി ഫോൺ.
ഇൻഫിനിക്സ് ഹോട്ട് 50 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഹോട്ട് 50 5ജി വാഗ്ദാനം ചെയ്യുന്നു.

ആം മാലി-G57 MC2 GPU, 4GB / 8GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇൻഫിനിക്സ് ഹോട്ട് 50 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14.5-ൽ ആണ് പ്രവർത്തനം.
ഇൻഫിനിക്സ് ഹോട്ട് 50 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ സോണി IMX582 സെൻസറോട് കൂടിയ 48MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചർ, ഡെപ്ത്ത് സെൻസർ, AI ലെൻസ്, ഡ്യുവൽ LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. എൽഇഡി ഫ്ലാഷോട് കൂടിയ 8എംപി ഫ്രണ്ട് ക്യാമറയും ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ /മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി, 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇൻഫിനിക്സ് ഹോട്ട് 50 5ജിയുടെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








