ഇതാണ് ഡിസ്കൗണ്ട്! 15000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ തേടുന്നവർക്ക് ബെസ്റ്റ് ഓപ്ഷനുമായി ഇൻഫിനിക്സ്
15000 രൂപയിൽ താഴെ വിലയിൽ മികച്ചൊരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇൻഫിനിക്സ് ലഭ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇൻഫിനിക്സ് ഇന്ത്യയിൽ അവതരിപ്പിച്ച ഇൻഫിനിക്സ് നോട്ട് 40 5G (Infinix Note 40 5G) ആണ് ഇപ്പോൾ കിടിലൻ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇൻഫിനിക്‌സ് നോട്ട് 40 5ജിയുടെ 8ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയൻ്റിന് 19,999 രൂപയായിരുന്നു വില. എന്നാലിപ്പോൾ 4000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 15999 രൂപ വിലയിലാണ് ഇത് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
4000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഇൻഫിനിക്സ് നോട്ട് 40 5ജിക്ക് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ മൊത്തം 5000 രൂപ ഡിസ്കൗണ്ടിന് ശേഷം 14,999 രൂപ വിലയിൽ ഈ 5ജി ഫോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഉണ്ട്.

പരമാവധി 10900 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് ഇൻഫിനിക്സ് നോട്ട് 40 5ജിക്ക് നൽകുന്നുണ്ട്. അതിനാൽ 10000 രൂപയിൽ താഴെ വിലയിൽപ്പോലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ അവസരമുണ്ട്. 15000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യപ്പെടുന്നുണ്ട് എങ്കിലും അവയിൽ ലഭ്യമാകുന്നതിനെക്കാൾ ഫീച്ചറുകൾ 20000 രൂപ വിലയിൽ ലഭ്യമാകുന്ന ഈ ഫോണിൽ ഉണ്ട്.
ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ ഫ്ലെക്സിബിൾ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിങ് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

IMG BXM-8-256 ജിപിയു, 8GB LPDDR4x റാം, 8GB വെർച്വൽ റാം, 256GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് എന്നിവ ഇൻഫിനിക്സ് നോട്ട് 40 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14ൽ ആണ് ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫനിക്സ് നോട്ട് 40 5ജിയിൽ ഉള്ളത്. ഒഐഎസ് പിന്തുണ സഹിതം എഫ്/1.89 അപ്പേർച്ചറുള്ള 108എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ, ഡെപ്ത് ക്യാമറകൾ, 2K വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. f/2.0 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഇതോടൊപ്പമുണ്ട്.
IP53 റേറ്റിങ്, ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഐആർ സെൻസർ, JBL-ൻ്റെ സൗണ്ട് സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, 33W ഓൾ റൗണ്ട് ഫാസ്റ്റ്ചാർജ് 2.0, 15W വയർലെസ് മാഗ്ചാർജ് ഉള്ള 5000mAh ബാറ്ററി എന്നിവയും ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ഒബ്‌സിഡിയൻ ബ്ലാക്ക്, ടൈറ്റൻ ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്സ് നോട്ട് 40 5ജി ലഭ്യമാകുക. ഏതാണ്ട് 20000 രൂപ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ ഫോൺ ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ട് സഹിതം 14999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് മികച്ച ഡീൽ ആണ്.


Click it and Unblock the Notifications








