Home
News

ഇവിടെ ഞങ്ങൾ പറയുന്നതാണ് വില! ഇൻഫിനിക്സ് സ്മാർട്ട് 9 HD ഇന്ത്യയിൽ എത്തി, വില കൊതിപ്പിക്കും

ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ ആരാധകർക്ക് പരിഗണിക്കാൻ ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച് ഇൻഫിനിക്സ്. 2023-ൽ പുറത്തിറക്കിയ സ്മാർട്ട് 8 HD യുടെ പിൻഗാമിയായി, പുതിയ ഇൻഫിനിക്സ് സ്മാർട്ട് 9 HD (Infinix Smart 9 HD) ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. മികച്ച ഫീച്ചറുകൾ ഉണ്ടെങ്കിലും വില ആണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. 6500 രൂപയിൽ താഴെ വിലയിൽ ഇൻഫിനിക്സ് സ്മാർട്ട് 9 HD വാങ്ങാൻ ലഭ്യമാകും. നോട്ടിഫിക്കേഷനുകൾക്കായി ഡൈനാമിക് ബാർ ഫീച്ചർ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

മീഡിയടെക് ഹീലിയോ G50 ചിപ്സെറ്റ് ആണ് ഇൻഫിനിക്സ് സ്മാർട്ട് 9 HD യുടെ കരുത്ത്. ഈ ചിപ്സെറ്റ് അ‌വതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണുകളിൽ ഒന്നാണിത്. മെമ്മറി ഫ്യൂഷനോടുകൂടിയ 3GB റാമും 3GB വെർച്വൽ റാമും ഇതിൽ ഉൾപ്പെടുന്നു. മികച്ച പ്രതിരോധ ശേഷി ഈ ഫോണിന് ഉണ്ടെന്ന കമ്പനി അ‌വകാശപ്പെടുന്നു. 2.5 ലക്ഷം തവണ ഈ ഫോൺ ഡ്രോപ്പ് ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

ഇൻഫിനിക്സ് സ്മാർട്ട് 9 HD ഇന്ത്യയിൽ എത്തി, വില കൊതിപ്പിക്കും

പൊടി, ജല പ്രതിരോധത്തിനുള്ള IP54 റേറ്റിങ് സഹിതമാണ് ഇൻഫിനിക്സ് സ്മാർട്ട് 9 HD എത്തിയിരിക്കുന്നത്. 90Hz ഡിസ്‌പ്ലേയുള്ള 6.67 ഇഞ്ച് പഞ്ച്-ഹോൾ HD+ ഡിസ്‌പ്ലേ അ‌ടക്കമുള്ള ഫീച്ചറുകളും ബജറ്റ് വിലയിൽ എത്തുന്ന ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം.

ഇൻഫിനിക്സ് സ്മാർട്ട് 9 HDയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 500 nits വരെ പീക്ക് ബ്രൈറ്റ്നസ് ഇതിനുണ്ട്. ഒക്ട-കോർ ​​(2.2GHz വരെ ARM കോർടെക്സ്-A53) മീഡിയടെക് ഹീലിയോ G50 12nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

ഇൻഫിനിക്സ് സ്മാർട്ട് 9 HD ഇന്ത്യയിൽ എത്തി, വില കൊതിപ്പിക്കും

IMG PowerVR GE8320 ജിപിയു, 3GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 ഗോ എഡിഷൻ അ‌ടിസ്ഥാനമാക്കിയുള്ള XOS 14 ൽ ആണ് ഇൻഫിനിക്സ് സ്മാർട്ട് 9 HDയുടെ പ്രവർത്തനം.

13MP മെയിൻ റിയർ ക്യാമറയും AI യും സൂം ഫ്ലാഷും ഇൻഫിനിക്സ് സ്മാർട്ട് 9 HD വാഗ്ദാനം ചെയ്യുന്നു. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും LED ഫ്ലാഷും ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. 3.5 mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, DTS എന്നീ ഫീച്ചറുകളുമുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റന്റ് (IP54), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS, USB ടൈപ്പ്-സി, 10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയൊക്കെയാണ് ഇൻഫിനിക്സ് സ്മാർട്ട് 9 HDയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

ഇൻഫിനിക്സ് സ്മാർട്ട് 9 HD ഇന്ത്യയിൽ എത്തി, വില കൊതിപ്പിക്കും

ഇൻഫിനിക്സ് സ്മാർട്ട് 9 HD കോറൽ ഗോൾഡ്, മെറ്റാലിക് ബ്ലാക്ക്, മിന്റ് ഗ്രീൻ, നിയോ ടൈറ്റാനിയം എന്നീ നിറങ്ങളിൽ ലഭ്യമാണ്, ഇതിന്റെ വില 6,699 രൂപയാണ്. എന്നാൽ 500 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം 6,199 രൂപ വിലയിൽ തുടക്കത്തിൽ ഇത് ലഭ്യമാകും.

165.7×77.1×8.35mm വലിപ്പവും 188 ഗ്രാം ഭാരവും ഇൻഫിനിക്സ് സ്മാർട്ട് 9 HD യ്ക്ക് ഉണ്ട്. ഇത് ഒരു 4ജി ഫോൺ ആണ് എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം മനസിലാക്കിയിരിക്കുക. ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Infinix Smart 9 HD has been launched in India. It is priced at Rs 6,699. However, it will be available initially at Rs 6,199 with a bank discount of Rs 500. The Infinix Smart 9 HD comes in Coral Gold, Metallic Black, Mint Green, and Neo Titanium colors. The phone will be available for purchase from Flipkart starting February 4 at 12 noon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X