160 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി പുതിയ ഇൻഫിനിക്‌സ് സ്മാർട്ട്ഫോൺ അവതരിപ്പിക്കും

|

വിപണിയിൽ ഇപ്പോൾ ഏറ്റവും മികച്ച ഹാൻഡ്‌സെറ്റുകൾ നിർമ്മിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് ഇൻഫിനിക്‌സ്. നിരവധി സവിശേഷതകളുള്ള ബജറ്റ് സ്മാർട്ഫോണുകൾ അവതരിപ്പിക്കുന്നതിൽ ജനപ്രീതി നേടിയിട്ടുള്ള ഒരു ബ്രാൻഡ് കൂടിയാണ് ഇത്. ഈ ബ്രാൻഡ് ഇപ്പോൾ സൂപ്പർ ഫാസ്റ്റ് ചാർജിങ് സവിശേഷതയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതായി കാണാം. ഇൻഫിനിക്‌സ് 2013 മുതൽ യൂറോപ്പിൻറെയും ഏഷ്യയുടെയും ഭാഗങ്ങളിൽ സ്മാർട്ട്ഫോണുകൾ വിറ്റുവരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ കമ്പനി ഇന്ത്യൻ വിപണിയിൽ ഏറ്റവും മികച്ച വിജയം കൊയ്യുന്നു.

സൂപ്പർ ഫാസ്റ്റ് 160W ചാർജിംഗുള്ള ഒരു ബജറ്റ് സ്മാർട്ട്ഫോൺ

അടുത്തിടെ റിപ്പോർട്ട് ചെയ്യ്ത ചോർച്ചയുമായി പൊരുത്തപ്പെടുന്ന ഇൻഫിനിക്‌സ് നോട്ട് 10 പ്രോ പുറത്തിറക്കുകയും ചെയ്യ്തു. ഇപ്പോൾ കമ്പനി സൂപ്പർ ഫാസ്റ്റ് 160W ചാർജിംഗുള്ള ഒരു ബജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ഇൻഫിനിക്‌സ് ബ്രാൻഡിംഗുള്ള 160W "അൾട്രാ ഫ്ലാഷ് ചാർജ്" ബ്രിക്കിൻറെ ചുവടെ നൽകിയിട്ടുള്ള ഒരു ചിത്രം ലഭിച്ചു. ഇത് ഇപ്പോൾ വിപണിയിലെ മറ്റ് ആൻഡ്രോയിഡ് സ്മാർട്ഫോണുകളുടെ കൂട്ടത്തിൽ ഫാസ്റ്റ് ചാർജ്ജിംഗ് സപ്പോർട്ട് ചെയ്യുന്ന ഒരു സ്മാർട്ട്ഫോണിൽ ഇൻഫിനിക്‌സ് പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു.

WWDC 2021: ആപ്പിളിന്റെ ഐഒഎസ് 15, വാച്ച്ഒഎസ് 8, മാക്ഒഎസ് മോന്ററേയ്, ഐപാഡ്ഒഎസ് 15 എന്നിവ പുറത്തിറങ്ങിWWDC 2021: ആപ്പിളിന്റെ ഐഒഎസ് 15, വാച്ച്ഒഎസ് 8, മാക്ഒഎസ് മോന്ററേയ്, ഐപാഡ്ഒഎസ് 15 എന്നിവ പുറത്തിറങ്ങി

ഉദാഹരണത്തിന്, വൺപ്ലസ് 9 പ്രോ 65W ൽ ഒന്നാമതാണ്, കൂടാതെ ഷവോമിയുടെ എംഐ 11 പ്രോ, എംഐ 11 അൾട്രാ എന്നിവ 67W ൽ വരുന്നു. നിർഭാഗ്യവശാൽ, ഈ ചാർജർ സവിശേഷതയുള്ള സ്മാർട്ട്ഫോണിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല. ഒരു ടാബ്‌ലെറ്റ് അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലുള്ള ഒരു സ്മാർട്ട്‌ഫോണിനേക്കാൾ വലുതും പവറുള്ളതുമായ ഒരു ചാർജർ ആയേക്കാം ഇത്. ഇൻഫിനിക്‌സ് അടുത്തിടെ ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ എന്നിവിടങ്ങളിൽ വിൻഡോസ് ലാപ്ടോപ്പുകൾ വിൽക്കാൻ തുടങ്ങിയിരുന്നു.

160 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി പുതിയ ഇൻഫിനിക്‌സ് സ്മാർട്ട്ഫോൺ അവതരിപ്പിക്കും

ഗ്രാഫിക്സ് കാർഡുകളില്ലാത്ത ഈ ലാപ്‌ടോപ്പുകൾക്ക് സാധാരണയായി ഉൾപ്പെടുത്തിയിരിക്കുന്ന 160W ചാർജിംഗ് ആവശ്യമായി വരുന്നില്ല. മീഡിയടെക് ഹീലിയോ ജി 95 ചിപ്‌സെറ്റ്, 6.95 ഇഞ്ച് 90 ഹെർട്സ് എൽസിഡി സ്‌ക്രീൻ, ആൻഡ്രോയിഡ് 11 എന്നിവയുള്ള ബജറ്റ് സ്മാർട്ഫോൺ നോട്ട് 10 പ്രോ ഇൻഫിനിക്‌സ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ സ്മാർട്ട്ഫോൺ 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു, ഇത് താരതമ്യേന വേഗതയുള്ളതാണ്, പക്ഷേ തീർച്ചയായും 160W പോലെ അത്ര വേഗതയുള്ളതുമല്ല.

News Source : www.xda-developers.com

വിവോ വൈ 73 ജൂൺ 10 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളുംവിവോ വൈ 73 ജൂൺ 10 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

Best Mobiles in India

English summary
Infinix has found increasing success in India in recent years. The firm just debuted the Infinix Note 10 Pro, which matched the leaks we published, and it now appears that the business is working on a low-cost phone with super-fast 160W charging.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X