Home
News

30 GB സൗജന്യ ഡാറ്റയോടെ ഇന്‍ഫോക്കസ് A2 വിപണിയില്‍; വില 5199 രൂപ മാത്രം

By Lekshmi S

5199 രൂപയ്ക്ക് പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുമായി ഇന്‍ഫോക്കസ് A2. 4G VoLTE-യോടു കൂടിയ ഫോണില്‍ റിലയന്‍സ് ജിയോയില്‍ നിന്ന് 30GB സൗജന്യ ഡാറ്റയും ലഭിക്കും. അംഗീകൃത വിതരണക്കാരും റീട്ടെയ്ല്‍ ഷോപ്പുകളും വഴിയാകും ഫോണിന്റെ വില്‍പ്പന. കമ്പനി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

30 GB സൗജന്യ ഡാറ്റയോടെ ഇന്‍ഫോക്കസ് A2 വിപണിയില്‍; വില 5199 രൂപ മാത്രം

2.5 D കര്‍വ്ഡ് ഗ്ലാസോട് കൂടിയ 5 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1280*720 ആണ് റെസല്യൂഷന്‍. 1.3 GHz ക്വാഡ് കോര്‍ സ്‌പ്രെഡ്ട്രം SC9832 ചിപ്‌സെറ്റ്, 2GB റാം, 16 GB മെമ്മറി എന്നിവയാണ് ഫോണിന്റ് മറ്റ് പ്രധാന സവിശേഷതകള്‍. SD കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോക്കസ് A2-ല്‍ ബ്ലൂടൂത്ത്, വൈഫൈ, ഹൈബ്രിഡ് സിം സ്ലോട്ട് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പെടുന്ന 5MP പ്രൈമറി ക്യാമറയും 5MP സെല്‍ഫി ക്യാമറയും ഫോണിനെ ആകര്‍ഷകമാക്കുന്നു. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ നില്‍ക്കുന്ന 2400 mAh ബാറ്ററിയാണ് ഇന്‍ഫോക്കസ് A2-ല്‍ ഉപയോഗിച്ചിരിക്കുന്നത്.

5199 രൂപ വില വരുന്ന ഇന്‍ഫോക്കസ് A2, കുറഞ്ഞ വിലയില്‍ വാങ്ങാനും അവസരമുണ്ട്. മൊബിക്വിക്ക് വാലറ്റ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 300 രൂപ സൂപ്പര്‍ ക്യാഷ് ആയി തിരികെ ലഭിക്കും. അതായത് ഫോണ്‍ 4899 രൂപയ്ക്ക് സ്വന്തമാക്കാനാകും.

4999 രൂപ വിലയുള്ള ഷവോമി റെഡ്മി 5A, 10.or D മുതലായ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്‍ഫോക്കസ് A2 കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

English summary
InFocus A2 is a new budget smartphone with 4G VoLTE that has been launched in India at a price point of Rs. 5,199. The device comes along with free 30GB of Reliance Jio data as well. There is a cashback of up to Rs. 300 from MobiKwik in the form of Supercash on using the wallet to buy the device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X