ഇന്‍ഫോക്കസ് വിഷന്‍ 3 പ്രോ പുറത്തിറങ്ങി; വില 10999 രൂപ
ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഇന്‍ഫോക്കസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ 3 പ്രോ പുറത്തിറങ്ങി. ഫുള്‍ സ്‌ക്രീന്‍, ഡ്യുല്‍ ലെന്‍സ് ക്യാമറ, സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡ്, ഫെയ്‌സ് ഐഡി അണ്‍ലോക്ക് തുടങ്ങിയ നിരവധി സവിശേഷതകളോടെ എത്തുന്ന ഫോണിന്റെ വില 10999 രൂപയാണ്. ആമസോണ്‍ വഴിയാണ് ഫോണിന്റെ വില്‍പ്പന.

ഇന്‍ഫോക്കസ് വിഷന്‍ 3 പ്രോയുടെ പ്രധാന സവിശേഷതകള്‍ നോക്കാം. 18:9 ആസ്‌പെക്ട് റേഷ്യോയും 1440* 720 പിക്‌സല്‍ റെസല്യൂഷനുമുള്ള 5.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് പ്രധാന ആകര്‍ഷണം. ഡിസ്‌പ്ലേയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 2.5D കര്‍വ്ഡ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. ഒക്ടാകോര്‍ MTK6750T പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ റാം 4GB-യും മെമ്മറി ശേഷി 64 GB-യുമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 GB വരെ വര്‍ദ്ധിപ്പിക്കാനാകും.
പിന്‍ഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. 13MP, 8MP ക്യാമറകള്‍ ബ്യൂട്ടി മോഡ്, പ്രോ മോഡ്, പോട്രെയ്റ്റ് മോഡ്, പാനോ മോഡ്, ടൈം ലാപ്‌സ് തുടങ്ങിയ സവിശേഷതകളോട് കൂടിയവയാണ്. 13MP സെല്‍ഫി ക്യാമറയും മികവ് പുലര്‍ത്തുന്നു.

ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിഷന്‍ 3 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. 4000 mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്. സ്റ്റാന്‍ഡ്‌ബൈ മോഡില്‍ ഇത് 22 ദിവസം നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പിന്‍ഭാഗത്താണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥിതിചെയ്യുന്നത്. ഫെയ്‌സ് ഐഡി അണ്‍ലോക്ക്, Awinic ഏഴാം തലമുറ K ക്ലാസ് മ്യൂസിക് ആംപ്ലിഫയര്‍ എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുന്നു.
ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ത്യന്‍ ഉപഭോക്താക്കളെന്ന് ഷാര്‍പ് & ഇന്‍ഫോക്കസ് ഗ്ലോബല്‍ സിഇഒ ഡോ. ലാവോ ഷോങ്‌ഷെങ് പറഞ്ഞു. ആകര്‍ഷകമായ വിലയ്ക്ക് ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് അവര്‍ തിരയുന്നത്. ഇത് മുന്നില്‍ കണ്ടാണ് ഇന്‍ഫോക്കസ് വിഷന്‍ 3 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ആകര്‍ഷകമായ വിലയ്ക്ക് മികച്ച ഫീച്ചേഴ്‌സ് ഉള്ള ഫോണുകളാണ് ഇന്‍ഫോക്കസ് എക്കാലത്തും പുറത്തിറക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications








