ഇന്‍ഫോസില്‍ 5000 പേര്‍ക്ക് സ്ഥാനക്കയറ്റം!!!

Posted By:

വിശാല്‍ സിക്ക സി.ഇ.ഒ ആയി ചുമതലയേറ്റ് ഒരാഴ്ചയ്ക്കം 5000 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. ജോലികള്‍ സുഗമമായി നടത്താനും ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമാണ് ഈ നടപടി. സേല്‍സ്, ഡെലിവറി എന്നിവയുള്‍പ്പെടെ സുപ്രധാന വിഭാഗങ്ങളിലാണ് സ്ഥാനക്കയറ്റം.

ഇന്‍ഫോസില്‍ 5000 പേര്‍ക്ക് സ്ഥാനക്കയറ്റം!!!

ജീവനക്കാരുടെ കരിയര്‍ വികസിപ്പിക്കാനായി സാമ്പത്തിക വര്‍ഷത്തെ എല്ലാ പാദത്തിലും കമ്പനി സ്ഥാനക്കയറ്റം നല്‍കുന്നുണ്ടെന്നും കഴിഞ്ഞ രണ്ടുപാദങ്ങളിലായി 10,000 പേര്‍ക്ക് പ്രമോഷന്‍ നല്‍കിയതായും കമ്പനി വക്താവ് പറഞ്ഞു. അതിനു പുറമെയാണ് ഇപ്പോഴത്തെ തീരുമാനം.

സി.ഇ.ഒ ആയി ചുമതലയേറ്റ ശേഷം വിശാല്‍ സിക്ക ഇന്‍ഫോസിസിന്റെ മൈസുരിലെ കാംപസ് സന്ദര്‍ശിച്ചിരുന്നു. ഏതാനും ദിവസം അവിടെ താമസിച്ച അദ്ദേഹം ട്രെയിനികളുമായി ഏറെസമയം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

ഇതിനു പുറമെ ജീവനക്കര്‍ക്ക് കമ്പനിയുടെ വികസനവുമായി ബന്ധപ്പെട്ട അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള സംവിധാനവും വിശാല്‍ സിക്ക അവതരിപ്പിച്ചിരുന്നു. നേരിട്ട് വിശാല്‍സിക്കയുമായി ആശയവിനിമയം നടത്താനുള്ള അവസരമാണ് ഇതിലൂടെ ജീവനക്കാര്‍ക്ക് ലഭിച്ചത്.

ഇത്തരം നടപടികള്‍ ഇന്‍ഫോസിസ് ജീവനക്കാരുടെ ആത്മവിശ്വസം വര്‍ദ്ധിപ്പിക്കുമെന്നും കൊഴിഞ്ഞുപോക്ക് കുറയ്ക്കാന്‍ കാരണമാകുമെന്നും ആണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

English summary
Infosys CEO Vishal Sikka okays 5,000 promotions, Infosys promoted 5000 Employees, Infosys CEO Vishal Sikka okays 5,000 promotions, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot