ഇന്‍ഫോസിസ്; നാരായണമൂര്‍ത്തിയില്‍ നിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു

Posted By:

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന് ഇപ്പോള്‍ നല്ലകാലമല്ല. സാക്ഷാല്‍ നാരായണമൂര്‍ത്തിക്കു പോലും കമ്പനിയെ രക്ഷിക്കാന്‍ പറ്റുന്നില്ല എന്നതാണ് അവസ്ഥ.

തകര്‍ച്ചയിലേക്കു നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ കമ്പനിയെ കരകയറ്റാനായി ഒരു വര്‍ഷം മുമ്പാണ് സ്ഥാപകരില്‍ പ്രധാനിയും മുന്‍ സി.ഇ.ഒയുമായ എന്‍.ആര്‍. നാരായണമൂര്‍ത്തിയെ എക്‌സിക്യുട്ടീവ് ചെയര്‍മാനായി ഇന്‍ഫോസിസ് തിരിച്ചുകൊണ്ടുവന്നത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. നാരായണമൂര്‍ത്തി അധികാരമേറ്റെടുത്തപ്പോള്‍ കമ്പനി പഴയപ്രതാപത്തിലേക്കു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നിക്ഷേപകര്‍.

ഇപ്പോള്‍ കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍ കാര്യമായ നേട്ടമൊന്നും അവകാശപ്പെടാന്‍ കഴിയില്ല എന്നുമാത്രമല്ല, കമ്പനി പ്രസിഡന്റ് ബി.ജി. ശ്രീനിവാസും സി.ഒ.ഒ. വി. ബാലകൃഷ്ണനുമുള്‍പ്പെടെ പന്ത്രണ്ടോളം ഉയര്‍ന്ന എക്‌സിക്യുട്ടീവുകള്‍ ഇന്‍ഫോസിസ് വിടുകയും ചെയ്തു.

കമ്പനിയുടെ വരുമാനവും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. എതിരാളികളായ ടി.സി.എസ്, കോഗ്നിസന്റ്, HCL എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തവരുമാനത്തില്‍ ഏറെ പിന്നിലാണ് ബാംഗ്ലൂ/ര്‍ ആസ്ഥാനമായ ഇന്‍ഫോസിസ്. നിക്ഷേപകരില്‍ ഇത് കടുത്ത ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.

കമ്പനിയുടെ ഓഹരിയാവട്ടെ താഴേക്ക് പോവുകയാണ്. കഴിഞ്ഞ നാലുമാസത്തിനിടെ 3,500 രൂപയില്‍ 2,900 രൂപയായി ഓഹരിവില കുറഞ്ഞു. നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ ഓഹരിവിപണിയില്‍ പൊതുവെ ഉണര്‍വ് രേഖപ്പെടുത്തുമ്പോഴാണ് ഇന്‍ഫോസിസിന്റെ ഈ ദയനീയ പ്രകടനം.

തിരിച്ചുവരവില്‍ മകന്‍ രോഹന്‍ മൂര്‍ത്തിയെ കമ്പനിയിലേക്ക് കൊണ്ടുവന്നതാണ് മൂര്‍ത്തിക്ക് പറ്റിയ ഏറ്റവും വലിയ പിഴവ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പത്തും പതിനഞ്ചും വര്‍ഷമായി കമ്പനിയെ സേവിക്കുന്ന ഉയര്‍ന്ന എക്‌സിക്യുട്ടീവുകളില്‍ പലര്‍ക്കും രോഹശന്റ നിയമനം ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.

കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ച 11.5 ശതമാനമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് മികച്ചതാണെങ്കിലും ടി.സി.എസ് (16.2 ശതമാനം), കോഗ്നിസന്റ് (20.4 ശതമാനം), HCL (14.3 ശതമാനം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നിലാണ്.

എന്തായാലും ജൂണ്‍ 14-ന് കമ്പനിയുടെ വാര്‍ഷികയോഗം നടക്കാനിരിക്കുകയാണ്. ഇന്‍ഫോസിസിന്റെ ഭാവി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടാവും എന്നാണ് വിലിയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്‍ഫോസിസില്‍ നിന്ന് രാജിവച്ച ഉയര്‍ന്ന എക്‌സിക്യുട്ടീവുകളും അവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങളും ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗ്ലോബല്‍ സേല്‍സ് ഹെഡ്

ഇന്‍ഫോസിസ് യു.എസ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഹെഡ്

നോര്‍ത്ത് അമേരിക്ക ഹെഡ്

ലാറ്റിന്‍ അമേരിക്ക ബി.പി.ഒ ഹെഡ്

ഓസ്‌ട്രേലിയ ബി.പി.ഒ ഹെഡ്

ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍

യൂടിലിറ്റീസ് ഹെഡ്, നോര്‍ത് അമേരിക്ക

ഇന്‍ഫോസിസ് ലാബ്‌സ് ഹെഡ്

ബി.പി.ഒ, ഫിനാക്കിള്‍ എന്നിവയുടെ മേധാവി

സീനിയര്‍ വൈസ് പ്രസിഡന്റ്

സീനിയര്‍ വൈസ് പ്രസിഡന്റ്

പ്രസിഡന്റ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting