ഇന്‍ഫോസിസിന് ആദ്യമായി പുറത്തുനിന്ന് സി.ഇ.ഒ???

Posted By:

33 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസിന് പുറത്തുനിന്നൊരു സി.ഇ.ഒ വരുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്റേണല്‍ കാന്‍ഡിഡേറ്റുകളില്‍ സി.ഇ.ഒ ആവാന്‍ സാധ്യത കല്‍പിച്ചിരുന്ന ഇന്‍ഫോസിസ് പ്രസിഡന്‍ും ബോര്‍ഡ് മെമ്പറുമായിരുന്ന ബി.ജി ശ്രീനിവാസ് രാജിവച്ചതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്.

ഇന്‍ഫോസിസിന് ആദ്യമായി പുറത്തുനിന്ന് സി.ഇ.ഒ???

സി.ഇ.ഒ ആവില്ല എന്ന് ഉറപ്പായതോശടയാണ് ശ്രീനിവാസ് രാജിവച്ചതെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച നിലവിലെ കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി ലണ്ടനില്‍ ശ്രീനിവാസുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് രാജി എന്നതും ശ്രദ്ധേയമാണ്.

ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയില്‍ സി.ഇ.ഒ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു എന്നാണ് അറിയുന്നത്. അടുത്ത ജനുവരിയിലാണ് നിലവിലെ സി.ഇ.ഒ എസ്.ഡി ഷിബുലാല്‍ സ്ഥാനമൊഴിയുന്നത്.

രാജിയെകുറിച്ച് പ്രതികരിച്ചുകൊണ്ട്, മികച്ച അവസരമാണ് ഇന്‍ഫോസിസില്‍ ലഭിച്ചത് എന്നും കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആത്മാര്‍ഥമായി പരിശ്രമിച്ചു എന്നും ബി.ജി. ശ്രീനിവാസ് പറഞ്ഞു. ഇത്രയും കാലം നലകിയ സഹകരണങ്ങള്‍ക്ക് ഇന്‍ഫോസിസിന് നന്ദിപറയുകയും ചെയ്തു അദ്ദേഹം.

ശ്രീനിവാസിന്റെ സേവനങ്ങളെ നാരായണമൂര്‍ത്തിയും പ്രകീര്‍ത്തിച്ചു. കഴിഞ്ഞവര്‍ഷം നാരായണമൂര്‍ത്തി എക്‌സിക്യുട്ടീവ് ചെയര്‍മാനായി സ്ഥാനമേറ്റെടുത്തശേഷം ഇന്‍ഫോസിസ് തലപ്പത്തുണ്ടായിരുന്ന 12 ഓളം എക്‌സിക്യുട്ടീവുകളാണ് രാജിവച്ച് പുറത്തുപോയത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot