ഇന്‍ഫോസിസിന്റെ ലാഭത്തില്‍ ഇടിവ്!!!

Posted By:

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ നേരിയ ഇടിവ്. സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ പാദത്തിലെ ലാഭത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 1 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം കമ്പനിയുടെ മൊത്തം വരുമാനത്തില്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ചെലവുകളാണ് ലാഭം കുറയ്ക്കാന്‍ ഇടയാക്കിയത്.

ഇന്‍ഫോസിസിന്റെ ലാഭത്തില്‍ ഇടിവ്!!!

482 മില്ല്യന്‍ അഥവാ 2886 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ ലാഭം. മൊത്തം വരുമാനമാകട്ടെ മുന്‍ പാദത്തെ അപേക്ഷിച്ച് 2 ശതമാനം വര്‍ദ്ധിച്ച് 2.1 ബില്ല്യന്‍ ഡോളറിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവിലെ വരുമാനവുമായി തട്ടിച്ചു നോക്കിയാല്‍ 7.1 ശതമാനം വര്‍ദ്ധനവാണ് ഇത്.

ജീവനക്കാരുടെ കൊഴിഞ്ഞുപോക്കാണ് ഇന്‍ഫോസിസ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. 19.5 ശതമാനം ജീവനക്കാരാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ സ്ഥാപനം വിട്ടത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണ് ഇത്.

ജീവനക്കാര്‍ കൂട്ടത്തോടെ സ്ഥാപനം വിടുന്നത് ആശങ്കാജനകമാണെന്നും കുടുതല്‍ കഴിവുള്ളവരെ കണ്ടെത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും ഇന്‍ഫോസിസി സി.ഒ.ഒ. പ്രവീണ്‍ റാവു പറഞ്ഞു.

English summary
Infosys net profit falls by 1 Percent, Infosys Net profit Falls, 1 Percent decrease in profit, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot