ഇന്‍ഫോസിസിന്റെ ലാഭത്തില്‍ 21 ശതമാനം വര്‍ദ്ധനവ്

Posted By:

ഇന്ത്യയിലെ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ സര്‍വീസ് കമ്പനിയായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വന്‍ വര്‍ദ്ധന. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുപ്രകാരം 2875 കോടി രൂപയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേസമയം 2369 കോടി രൂപയായിരുന്നു ആദായം. റവന്യു 10,424 കോടിയില്‍ നിന്ന് 13,026 കോടിയിലേക്കും ഉയര്‍ന്നു.

ഇന്‍ഫോസിസിന്റെ ലാഭത്തില്‍ 21 ശതമാനം വര്‍ദ്ധനവ്

നേരത്തെ അനലിസ്റ്റുകള്‍, കമ്പനിയുടെ ലാഭത്തില്‍ 13 മുതല്‍ 16 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രവചിച്ചിരുന്നത്. റെവന്യൂവില്‍ 23 മുതല്‍ 26 ശതമാനം വരെയും ആണ് പ്രതീക്ഷിച്ചിരുന്നത്. എന്തായാലും തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്ന കമ്പനി ശക്തമായ തിരിച്ചുവരവ് നടത്തിയതായാണ് കണക്കുകളില്‍ നിന്ന് മനസിലാക്കുന്നത്.

ഈ വര്‍ഷം ഐ.ടി. സര്‍വീസ് വയവസായത്തിന് ഏറെ അനുകൂലമായ ഘടകങ്ങള്‍ ഉണ്ടെന്നും ആഗോള സാമ്പത്തിക രംഗം നില മെച്ചപ്പെടുത്തിയെന്നും കമ്പനിയുടെ സി.ഇ.ഒ എസ്.ഡി. ഷിബുലാല്‍ പറഞ്ഞു. ഉപഭോക്താക്കള്‍ കമ്പനിയില്‍ കുടുതല്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന പ്രവര്‍ത്തനം തുടര്‍ന്നും കാഴ്ച വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Please Wait while comments are loading...

Social Counting