ഇന്‍ഫോസിസില്‍ വീണ്ടും രാജി; ഇത്തവണ പുറത്തുപോകുന്നത് സീനിയര്‍ വൈസ്പ്രസിഡന്റ്

Posted By:

എന്‍.ആര്‍. നാരായണമൂര്‍ത്തി രണ്ടാം തവണ ഇന്‍ഫോസിസിന്റെ സാരഥ്യം ഏറ്റെടുത്ത ശേഷം നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ നിന്ന് രാജിവച്ചിരുന്നു. ഏറ്റവും ഒടുവില്‍ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ കോണ്‍സലും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ നിത്യാനന്ദന്‍ രാധാകൃഷ്ണനാണ് പോകുന്നത്.

ഇന്‍ഫോസിസില്‍ വീണ്ടും രാജി; ഇത്തവണ പുറത്തുപോകുന്നത് സീനിയര്‍ വൈസ്പ്രസി

ഏപ്രില്‍ 15-നാ് അദ്ദേഹം ഔദ്യോഗികമായി കമ്പനിയോട് വിടപറഞ്ഞത്. അതേസമയം കമ്പനിയിലെ സീനിയര്‍ എക്‌സിക്യുട്ടീവ് ആയ പാര്‍വതീശം കാഞ്ചിനാദത്തിനെ ചീഫ് കംപ്ലയന്‍സ് ഓഫീസറായി നിയമിച്ചു. ഒപ്പം കമ്പനിയുടെ വിസില്‍ബ്ലൊവര്‍ പോളിസിയുടെ ഓംബുഡ്‌സ്മാനായും കാഞ്ചിനാദം പ്രവര്‍ത്തിക്കും.

കമ്പനിയുമായി എന്തെങ്കിലും വിധത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ല നിത്യാനന്ദന്‍ രാധാകൃഷ്ണന്‍ രാജിവച്ചത്. അന്താരാഷ്ട്ര നിയമപ്രശ്‌നങ്ങള്‍ക്കുള്ള സ്വതന്ത്ര കണ്‍സള്‍ട്ടന്റാവുന്നതിനാണ് അദ്ദേഹത്തിന്റെ പുറത്തുപോക്ക്. മാത്രമല്ല, ഇന്‍ഫോസിസ് തന്നെയാണ് അദ്ദേഹത്തിന്റെ ക്ലൈന്റ് എന്നതും ശ്രദ്ധേയമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot