ഇന്‍ഫോസിസ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രസാദ് ത്രികുടം രാജിവച്ചു

Posted By:

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസില്‍ നിന്ന് ഉന്നതരുടെ രാജി തുടരുന്നു. ഏറ്റവും ഒടുവില്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റും സ്ട്രാറ്റജിക് സേല്‍സ്, മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളുടെ ഗ്ലോബല്‍ ഹെഡുമായ പ്രസാദ് ത്രികുടം ആണ് ഇന്‍ഫോസിസ് വിട്ടിരിക്കുന്നത്.

ഇന്‍ഫോസിസ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രസാദ് ത്രികുടം രാജിവച്ചു

ഇന്‍ഫോസിസിന്റെ എക്‌സ്‌കുട്ടീവ് ചെയര്‍മാനായി എന്‍.ആര്‍. നാരായണമൂര്‍ത്തി തിരിച്ചുവന്ന ശേഷം പുറത്തുപോകുന്ന 12-ആമത്തെ ഉന്നതനാണ് പ്രസാദ്. കഴിഞ്ഞയാഴ്ച പ്രസിഡന്റും ബോര്‍ഡ് മെമ്പറുമായ ബി.ജി. ശ്രീനിവാസ് ഇന്‍ഫോസിസില്‍ നിന്ന് രാജിവച്ചിരുന്നു.

കഴിഞ്ഞ 19 വര്‍ഷമായി ഇന്‍ഫോസിസില്‍ വിവിധ ചുമതലകള്‍ വഹിച്ചുവരികയായിരുന്നു പ്രസാദ് ത്രികുടം. 1995-ലാണ് അദ്ദേഹം കമ്പനിയില്‍ ചേര്‍ന്നത്. ഇന്‍ഫോസിസില്‍ ചേരുന്നതിനു മുമ്പ് ബോഷ് ഇന്ത്യയുള്‍പ്പെടെ രണ്ടു കമ്പനികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

പ്രസാദ് ത്രികുടം കമ്പനി വിട്ടു പോകാന്‍ തീരുമാനിച്ചുവെന്നും ഇത്രയും കാലം നല്‍കിയ സേവനങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു എന്നുമാണ് ഇതെ കുറിച്ച് ഇന്‍ഫോസിസ് ഔദ്യോഗികമായി പ്രതികരിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot