ഇന്‍ഫോസിസ്, വിപ്രോ ശമ്പളം വര്‍ദ്ധിപ്പിച്ചു.

Posted By: Arathy

ഇന്ത്യയിലെ മുന്‍ നിരയിലുള്ള ഐടി കമ്പിനികളായ വിപ്രോയും, ഇന്‍ഫോസിസും ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇന്‍ ഫോസിസ് 8 ശതമാനം ശമ്പളം വര്‍ധിപ്പിച്ചതിന്റെ തൊട്ടു പിന്നാലെയാണ്. വിപ്‌റോയും ശമ്പളം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യപനം പുറത്തു വിട്ടത്. 6 മുതല്‍ 8 ശതമാനം വരെയാണ് വിപ്‌റോയുടെ ശമ്പളം വര്‍ധിപ്പിച്ചത്.

നോക്കിയ ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്‍ഫോസിസ്, വിപ്രോ ശമ്പളം വര്‍ദ്ധിപ്പിച്ചു.

നാരായണ മൂര്‍ത്തിയുടെ തിരിച്ചു വരവ് എന്തായാലും, ജീവനക്കാര്‍ക്ക് പല ഗുണങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിനു പുറമേയാണ് ഈ ശമ്പള വര്‍ധനവ്. ജൂണ്‍ 5 മുതല്‍ പുതിയ ശമ്പള പരിഷ് കരണം നിലവില്‍ വരും.

നാരായണ മൂര്‍ത്തിയുടെ വരവ് പല മാറ്റങ്ങള്‍ സ്യഷ്ടിച്ചു കൊണ്ടിരിക്കുകയാണ്, ഈ കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് പ്രത്യേക മെയില്‍അയച്ചിരുന്നു. 9 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യണ്ട ആവിശ്യമില്ല, ശനിയും, ഞായറും ജോലി ചെയ്യുന്നവര്‍ ഇവിടെ ആവിശ്യമില്ല, എന്നിങ്ങനെയുള്ള ചില നിബന്ധനകളായിരുന്നു അതില്‍. എന്തായാവും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുമെന്ന വാശിയിലാണ് ഇന്‍ഫോസിസ് ജീവനക്കാരും,നാരായണ മൂര്‍ത്തിയും.

വിപ്‌റോ കഴിഞ്ഞ ജൂലൈയില്‍ ശമ്പളം വര്‍ദ്ധിപ്പിച്ചിരുന്നു . ഇന്‍ഫോസിസിലേക്ക് ജീവനക്കാര്‍ വഴുതി പോകാതിരിക്കാനാണ് തൊട്ടുപിന്നാലെ വിപ്‌റോയും ശമ്പളം വര്‍ദ്ധിപ്പിച്ചത്.

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot