Just In
- 34 min ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 3 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 9 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 11 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
IND vs NZ: രണ്ടാം മത്സരത്തിലും പൃഥ്വിയില്ല! ആരാധകര്‍ കട്ടക്കലിപ്പില്‍-പ്രതികരണങ്ങളിതാ
- Movies
മോഹൻലാലിന്റെ പക്കലുള്ളത് എട്ട് കോടി രൂപയുടെ വാച്ച്; ഒരു വാച്ചിന് മാത്രം താരങ്ങൾ ചെലവാക്കുന്ന തുകയിങ്ങനെ!
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
ആന്‍ഡ്രോയിഡിനായി ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍

ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് എന്നിവയ്ക്കായി ഇന്‍സ്റ്റാഗ്രാം ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ എത്തി. ഈ സൗജന്യ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡിലെത്തി ഒരൊറ്റ ദിവസത്തിനകം 10 ലക്ഷത്തിലേറെ തവണ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. കൂടാതെ 4 ലക്ഷത്തോളം പേര് ഇപ്പോള്‍ ആപ്ലിക്കേഷന്‍ ലഭിക്കുന്നതിനുള്ള വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്.
ഓണ്‍ലൈന്‍ ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷനാണിത്. ഒരു ചിത്രം രഞ്ഞെടുക്കുകയാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനത്തില്‍ ആദ്യം ചെയ്യേണ്ടത്. ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ലഭിക്കുന്ന ടൂളുകള്‍ ഉപയോഗിച്ച് ചിത്രത്തിന് നിങ്ങളുടെ ആവശ്യത്തിനുള്ള ഇഫക്റ്റുകള്‍ നല്‍കാം. ഈ ചിത്രം പിന്നീട് ട്വിറ്റര്‍, ഫെയ്സ്ബുക്ക് സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാനും സാധിക്കും.
ആന്‍ഡ്രോയിഡ് 2.2 ഓപറേറ്റിംഗ് സിസ്റ്റത്തിലോ അതിന് മുകളിലോ പ്രവര്‍ത്തിക്കുന്ന ക്യാമറ സ്മാര്‍ട്ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ഓപണ്‍ജിഎല്‍ ഇഎസ് 2 പിന്തുണയും ഈ സ്മാര്‍ട്ഫോണുകളില്‍ വേണം. ഇപ്പോള്‍ മിക്ക മൊബൈല്‍ ഉത്പന്നങ്ങളിലും വരുന്ന ഒരു പ്രത്യേക ഗ്രാഫിക് പ്രോസസിംഗ് ഭാഷയാണ് ഓപണ്‍ജിഎല്‍ ഇഎസ് 2.
ഇന്‍സ്റ്റാഗ്രാമിന്റെ മറ്റൊരു സവിശേഷത ഫോട്ടോസ്ട്രീം ആണ്. ഇതിലൂടെ നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ ഫോട്ടോകള്‍ കാണാന്‍ സാധിക്കും. വേണമെങ്കില്‍ സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ ഫോട്ടോയും കാണാനാകും.
ഇതിന് മുമ്പ് ആപ്പിള്‍ ഉത്പന്നങ്ങളില്‍ മാത്രമേ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍ ആക്സസ് ചെയ്യാന്‍ പറ്റിയിരുന്നുള്ളൂ. ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഇതിന് 3 കോടിയോളം രജിസ്റ്റേര്‍ഡ് ഉപയോക്താക്കള്‍ ഉണ്ട്. ഇതില്‍ 100 കോടിയിലേറെ ഫോട്ടോകള്‍ ഇതുവരെ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470