എത്ര പറഞ്ഞിട്ടും കേട്ടില്ല; തനിസ്വഭാവം പുറത്തെടുത്ത പോൺഹബ്ബിന്റെ അ‌ക്കൗണ്ട് പൂട്ടി ഇൻസ്റ്റാഗ്രാം

|

ഒരു കാര്യം ചെയ്യരുതെന്ന് എത്ര പറഞ്ഞാലും ചിലർക്ക് അ‌ത് അ‌നുസരിക്കാൻ പറ്റിയെന്നു വരില്ല. അ‌റിയാതെ ഉള്ളിലുള്ളത് പുറത്തുവരും. അ‌ത്തരത്തിൽ 'ഉള്ളിലുള്ളത് പുറത്ത് കാട്ടുന്ന' തനി സ്വഭാവം പുറത്തെടുത്ത പോൺഹബ്ബിന്റെ അ‌ക്കൗണ്ട് ഇൻസ്റ്റാഗ്രാം എന്നെന്നേക്കുമായി പൂട്ടി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ലോകത്തിലെ പ്രമുഖ പോൺ വീഡിയോ ​സൈറ്റ് ആണ് പോൺഹബ്. ലോകമെങ്ങുമായി നിരവധി ആരാധകരും കാഴ്ചക്കാരുമുള്ള പോൺഹബിന്റെ പ്രീമിയം മെമ്പർമാരും സൗജന്യ സന്ദർശകരും നമ്മുടെ നാട്ടിലും നിരവധിയുണ്ട്.

അ‌ശ്ലീല ഉള്ളടക്കം

നിരവധി തവണ മുന്നറിയിപ്പും താക്കീതും നൽകിയിട്ടും ഇൻസ്റ്റാഗ്രാമിന്റെ പോളിസികൾക്ക് വിരുദ്ധമായി തുടർച്ചയായി പ്രവർത്തിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇൻസ്റ്റാഗ്രാമിന്റെ ഉടമകളായ മെറ്റ കോർപറേറ്റ് ​പോൺഹബ്ബിന് വിലക്കുമായി രംഗത്തെത്തിയത്. നഗ്നത, അ‌ശ്ലീല ഉള്ളടക്കം (അ‌ഡൾട്ട് കണ്ടന്റ്), ​ലൈംഗിക അ‌ഭ്യർഥനകൾ എന്നിവയുടെ പേരിലാണ് പോൺഹബ്ബിന് ഇൻസ്റ്റാഗ്രാം വിലക്ക് ഏർപ്പെടുത്തിയത്.

പോൺഹബിന്റെ ഉള്ളടക്കം

പോൺഹബിന്റെ ഉള്ളടക്കം തന്നെ സെക്സുമായി ബന്ധപ്പെട്ടതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ''ഉള്ളിലുള്ളത് അ‌ല്ലേ പുറത്തു കാട്ടാൻ കഴിയൂ. അ‌തിൽ എന്താണ് തെറ്റ് '' എന്നാകും പോൺഹബ്ബ് ആരാധകർക്ക് ചോദിക്കാനുണ്ടാകുക. എന്നാൽ ''തനി സ്വഭാവം സ്വന്തം ​​സൈറ്റിൽ മതി, ഇവിടെ ഞങ്ങൾക്ക് ചില പോളിസികൾ ഒക്കെയുണ്ട്. അ‌ത് അ‌നുസരിക്കാൻ പറ്റുന്നവർ മതി, അ‌ല്ലാത്തവരെല്ലാം ഉടൻ സ്ഥലം വിട്ടോണം'' എന്നാണ് ഇക്കാര്യത്തിൽ മെറ്റയുടെ നയം. അ‌തുകൊണ്ട് പോൺഹബ് ആരാധകർ ​​​ക്ഷോഭിക്കുകയോ വ്യസനിക്കുകയോ ചെയ്തിട്ട് കാര്യമില്ല!.

ചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോ

ഇൻസ്റ്റാഗ്രാം അ‌ക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു

ഏതാനും ആഴ്ച മുമ്പ് മെറ്റ പോൺഹബ്ബിന്റെ ഇൻസ്റ്റാഗ്രാം അ‌ക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത് നിരന്തരമായ സസ്പെൻഷൻ ആണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ നിന്ന് പോൺഹ​ബ്ബിന്റെ ​സൈറ്റിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകാൻ പ്രേരിപ്പിക്കുകയും ലിങ്ക് 'വഴി' ഒരുക്കുകയും ചെയ്തു എന്നാണ് പോൺഹബ്ബിന്റെ വിലക്കിനുള്ള ഒരു കാരണമായി മെറ്റ ചൂണ്ടിക്കാണിക്കുന്നത്.

മറ്റൊരു പ്ലാറ്റ്​ഫോമിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു

തങ്ങളുടെ അ‌ക്കൗണ്ട് വിട്ട് മറ്റൊരു പ്ലാറ്റ്​ഫോമിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു എന്നത് വിലക്കിന് മതിയായ കാരണമാണെന്നും മെറ്റ ചൂണ്ടിക്കാട്ടുന്നു. ഇതു കൂടാതെ പൊതു അ‌ക്കൗണ്ടുകൾ ​ലൈംഗിക അ‌ഭ്യർഥന നടത്തുന്നതും നയങ്ങളുടെ ലംഘനമായി മെറ്റ എടുത്തുകാണിക്കുന്നു. തങ്ങളുടെ അ‌ക്കൗണ്ട് ഉടമകളെ ചുളുവിൽ പോൺഹബ്ബ് അ‌വരുടെ ​സൈറ്റിലേക്ക് കൊണ്ടുപോകുന്നത് ഗുരുതരമായ തെറ്റായാണ് മെറ്റ കാണുന്നത്.

'രണ്ടു​കൈയും' നോക്കാൻ നോക്കിയ; പുത്തൻ ടി10 ടാബ്ലെറ്റ് ഇന്ത്യയിൽ പുറത്തിറക്കി'രണ്ടു​കൈയും' നോക്കാൻ നോക്കിയ; പുത്തൻ ടി10 ടാബ്ലെറ്റ് ഇന്ത്യയിൽ പുറത്തിറക്കി

വിശദീകരണം

അ‌തേസമയം തങ്ങളെ വിലക്കിയ ഇൻസ്റ്റാഗ്രാമി​ന്റെയും മെറ്റയുടെയും നടപടി​ക്കെതിരേ ട്വിറ്ററിലൂടെ പോൺഹബ്ബ് രംഗത്തെത്തി. ​വിലക്കിനെപ്പറ്റി മെറ്റ സിഇഒ മാർക്ക് സുക്കർബർഗ്, ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസേരി, മെറ്റാ ഗ്ലോബൽ അ‌ഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലെഗ്, മെറ്റ ജനറൽ കൗൺസിലർ ജെന്നിഫർ എന്നിവർ വിശദീകരണം നൽകണമെന്നും പോൺഹബ്ബ് ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് നടപടിയെന്ന് വിശദീകരിക്കണം

'' തുടർച്ചയായി പോൺഹബ്ബിന്റെ ഇൻസ്റ്റാഗ്രാം അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നു. പണം മുടക്കിത്തന്നെയാണ് പ്രേക്ഷകരുമായി ഞങ്ങൾ സംവദിക്കുന്നത്, മെറ്റയുടെയോ ഇൻസ്റ്റാഗ്രാമിന്റെയോ ഒരു പോളിസിയും ലംഘിച്ചിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് നടപടിയെന്ന് വിശദീകരിക്കണം'' - എന്നും പോൺഹബ്ബ് ആവശ്യപ്പെട്ടു. മറ്റ് അ‌ഡൾട്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ കണ്ടന്റുകൾ നീക്കം ചെയ്തതിനെതിരേയും പോൺഹബ്ബ് രംഗത്തെത്തി.

എല്ലാം സെറ്റാണ്; മോട്ടോ ജി72 ​ഒക്ടോബർ 3 ന് ഇന്ത്യയിലെത്തുംഎല്ലാം സെറ്റാണ്; മോട്ടോ ജി72 ​ഒക്ടോബർ 3 ന് ഇന്ത്യയിലെത്തും

വീണ്ടുവിചാരം ഇല്ലാത്തതും വിവേചന രഹിതവുമായ നടപടി

ടിറ്ററിൽ പങ്കുവച്ച തുറന്ന കത്തിലൂടെയാണ് പോൺഹബ്ബ് വിലക്കിനെ ചോദ്യം ചെയ്തത്. വീണ്ടുവിചാരം ഇല്ലാത്തതും വിവേചന രഹിതവുമായ നടപടിയാണ് മെറ്റയുടേത് എന്നാണ് കത്തിൽ പോൺഹബ്ബ് പറഞ്ഞിരിക്കുന്നത്. സ്വതന്ത്രമായി കണ്ടന്റുകൾ സൃഷ്ടിച്ച് ഉപജീവനം നടത്തുന്നവർക്ക് എതിരേയുള്ള കടന്നുകയറ്റമാണ് മെറ്റ നടത്തിയിരിക്കുന്ന​ത് എന്നും കത്തിൽ കുറ്റപ്പെടുത്തിയിരിക്കുന്നു.

മാന്യമായ പരിഗണന

മുതിർന്നവർക്ക് മാത്രമായുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നവർ ( അ‌ഡൾട്ട് കണ്ടന്റ് ക്രിയേറ്റേഴ്സ് ), സെക്സ് വർക്കേഴ്സ്, പോൺ ഹബ്ബ് ഉൾപ്പെടെയുള്ള അ‌ഡൾട്ട് കണ്ടന്റ് ബിസിനസ് സ്ഥാപനങ്ങൾ എന്നിവർക്ക് ഇൻസ്റ്റാഗ്രാമിൽ കുറച്ചുകൂടി മാന്യമായ പരിഗണന നൽകാൻ മെറ്റ തയാറാകണമെന്നും പോൺഹബ്ബ് ആവശ്യപ്പെട്ടു. എന്നാൽ പോൺഹബ്ബിന്റെ കത്തിനോട് മെറ്റയോ ​ഇൻസ്റ്റാഗ്രാമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

TWS Earphones ന് ആമസോണിൽ വൻ ഡിസ്കൌണ്ട് ഓഫറുകൾTWS Earphones ന് ആമസോണിൽ വൻ ഡിസ്കൌണ്ട് ഓഫറുകൾ

Best Mobiles in India

English summary
A few weeks ago, Metta Ponhub's Instagram account was suspended. But now the news has emerged that this is a permanent suspension. cited PonHub's ban as one of the reasons for driving people away from Instagram to PonHub's site.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X