ലക്ഷക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്ത്

|

ഇന്‍ഫ്ലുവൻസര്‍മാരുടേയും സെലിബ്രിറ്റികളുടെയും ബ്രാൻഡ് അക്കൗണ്ടുകളുടെയും വിവരങ്ങൾ തുടങ്ങി ലക്ഷക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ വിവരങ്ങളാണ് ഓണ്‍ലൈനില്‍ പരസ്യമായത്.

ലക്ഷക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്ത്

ആമസോൺ വെബ് സർവീസ്
 

ആമസോൺ വെബ് സർവീസ്

ആമസോണ്‍ വെബ്‌സര്‍വീസസിൽ ഹോസ്റ്റ് ചെയ്യപ്പെട്ട ഈ വലിയ വിവരശേഖരത്തിന് പാസ്‌വേഡുകളൊന്നും ഉണ്ടായിരുന്നില്ല. 4.9 കോടിയിലധികം വിവരങ്ങള്‍ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ പ്രൊഫൈല്‍ പിക്ചര്‍, ഫോളോവര്‍മാരുടെ എണ്ണം, അവര്‍ വെരിഫൈഡ് ആണോ, സ്ഥലം എവിടെയാണ് എന്നിങ്ങനെയുള്ള വിവരങ്ങൾ പരസ്യമാക്കി നല്‍കിയിരുന്ന വിവരങ്ങളും ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ പോലുള്ള സ്വകാര്യ വിവരങ്ങളും ഓണ്‍ലൈനില്‍ പരസ്യമായവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

Chtrbox - സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്

Chtrbox - സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്

സുരക്ഷാ ഗവേഷകനായ അനുരാഗ് സെന്‍ ആണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ വിവരശേഖരം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുംബൈയിലെ Chtrbox എന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് സ്ഥാപനം ശേഖരിച്ചുവെച്ച വിവരങ്ങളാണ് ഇവയെന്ന് കണ്ടെത്തി. ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും വഴിയും സെലിബ്രിറ്റികള്‍ക്കും പണം നല്‍കി പോസ്റ്റുകള്‍ നല്‍കിയിരുന്ന സ്ഥാപനമാണിത്.

ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്ത്

ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്ത്

ഫോളോവര്‍മാരുടെ എണ്ണം, ഇടപെടല്‍, ലൈക്കുകള്‍, ഷെയറുകള്‍ എന്നിവ കണക്കിലെടുത്ത് ഓരോ അക്കൗണ്ടിനും മൂല്യം കണക്കാക്കിയത് സംബന്ധിച്ച വിവരങ്ങളും അനുരാഗ് സെന്‍ കണ്ടെത്തിയ വിവര ശേഖരത്തിലുണ്ട്.

ശേഖരിച്ച വിവരങ്ങള്‍
 

ശേഖരിച്ച വിവരങ്ങള്‍

പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് ഇന്‍സ്റ്റഗ്രാമിലെ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും സെലിബ്രിറ്റികള്‍ക്കും എത്ര പണം നല്‍കണം എന്ന് തീരുമാനിക്കുന്നതിനായി ശേഖരിച്ച വിവരങ്ങളാണിവ. മുന്‍നിര ഫുഡ് ബ്ലോഗര്‍മാര്‍, സെലിബ്രിറ്റികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ ഉള്‍പ്പടെ പ്രശസ്തരായ പലരുടേയും അക്കൗണ്ട് വിവരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

Most Read Articles
Best Mobiles in India

English summary
From a brief review of the data, each record contained public data scraped from influencer Instagram accounts, including their bio, profile picture, the number of followers they have, if they’re verified and their location by city and country, but also contained their private contact information, such as the Instagram account owner’s email address and phone number.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X