സ്റ്റാന്റ് എലോണ്‍ 'ഡയറക്ട്' മെസ്സേജിംഗ് ആപ്പ് നിര്‍ത്തലാക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം

|

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ മെസ്സേജിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാം തങ്ങളുടെ സ്റ്റാന്റ് എലോണ്‍ 'ഡയറക്ട്' മെസ്സേജിംഗ് ആപ്പിനെ പിന്‍വലിക്കാനൊരുങ്ങുന്നു. ഇന്‍സ്റ്റഗ്രാം ഡൈറക്ട് മെസ്സേജിംഗ് സംവിധാനമാണിത്.

 
സ്റ്റാന്റ് എലോണ്‍ 'ഡയറക്ട്' മെസ്സേജിംഗ് ആപ്പ് നിര്‍ത്തലാക്കാനൊരുങ്ങി ഇ

വരുന്ന മാസം മുതല്‍ ഡയറക്ട് ആപ്പിലൂടെ മെസ്സേജ് അയക്കാന്‍ സാധിക്കില്ല. പകരം മെസ്സേജുകള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് നേരിട്ടു പോവും. മെസ്സേജ് ലഭിക്കുന്നയാള്‍ക്ക് പോപ് അപ്പിലൂടെ നോട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്യും. സോഷ്യല്‍ മീഡിയ കമന്റേറ്ററായ മാറ്റ് നവറയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ വെര്‍ജാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.

2017 ഡിസംബറിലാണ് ഈ ആപ്പ് ആദ്യം പുറത്തിറങ്ങുന്നത്. നിരവധി സ്‌നാപ്ചാറ്റ് ഫില്‍റ്ററുകളുമായാണ് വിപണിയിലെത്തിയത്. മുകളില്‍ നിന്നും താഴേക്ക് സൈ്വപ്പ് ചെയ്താല്‍ മെസ്സേജ് അയക്കാനുള്ള സൗകര്യം ലഭ്യമാകും. ഇന്‍സ്റ്റഗ്രാം കോണ്ടാക്ടിലുള്ളവര്‍ക്കാണ് മെസ്സേജ് അയക്കാന്‍ സൗകര്യമുണ്ടായിരുന്നത്.

ചിലി, ഇസ്രയേല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, ടര്‍ക്കി, ഉറുഗ്വെയ് അടക്കമുള്ള ആറു രാജ്യങ്ങളിലാണ് ആപ്പ് അവതരിപ്പിച്ചിരുന്നത്. നിലവില്‍ ആപ്പ് നിര്‍ത്തലാക്കുന്നതിനുള്ള കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌നാപ് ചാറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയറക്ട് എന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചത്.

ഇന്ത്യയിൽ വൻ ക്യാഷ്ബാക്ക് പദ്ധതികളുമായി ഗൂഗിൾ പേ സ്വാധീനം ചെലുത്തുന്നുഇന്ത്യയിൽ വൻ ക്യാഷ്ബാക്ക് പദ്ധതികളുമായി ഗൂഗിൾ പേ സ്വാധീനം ചെലുത്തുന്നു

Best Mobiles in India

Read more about:
English summary
Instagram is Shutting Down its Standalone Direct Messaging App

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X