ഇൻസ്റ്റാഗ്രാമിൽ ഇനി GIF അയക്കാം; എങ്ങനെയെന്ന് നോക്കാം!

|

ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ ആയ ഇൻസ്റ്റാഗ്രാം അതിന്റെ പ്ലാറ്റ്ഫോമിൽ GIFകൾക്കുള്ള (ഗ്രാഫിക്സ് ഇന്റർചേഞ്ച് ഫോർമാറ്റ്) പിന്തുണ ലഭ്യമാക്കികൊണ്ട് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു. ജിഐഎഫ് പിന്തുണ നൽകുന്നത് Giphy ആണ്. ഫേസ്ബുക്ക് അധീനതയിലുള്ള വാട്സാപ്പിലും സമാന സൗകര്യങ്ങൾ ഈ ജിഐഎഫ് സെർച്ച് എൻജിൻ നൽകുന്നുണ്ട്.

 
ഇൻസ്റ്റാഗ്രാമിൽ ഇനി GIF അയക്കാം; എങ്ങനെയെന്ന് നോക്കാം!

ഇൻസ്റ്റാഗ്രാമിൽ ഈ സേവനം എത്തുന്നതോടെ ഇനി മുതൽ ചിത്രങ്ങളുടെയും വീഡിയോകളുടെയും കൂടെ ജിഐഎഫ് ചിത്രങ്ങളും അയച്ചുതുടങ്ങാം. എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

1. ആദ്യം ഇൻസ്റ്റഗ്രാം തുറക്കുക, മുകളിൽ വലത് കോണിലുള്ള ഡയറക്റ്റ് ഐക്കൺ ടാപ്പുചെയ്യുക

2. സുഹൃത്തിന്റെയോ ഗ്രൂപ്പിന്റെയോ പേരിൽ ടാപ്പുചെയ്യുന്നതിലൂടെ ഒരു ചാറ്റ് തിരഞ്ഞെടുക്കുക

3. സ്ക്രീനിന്റെ താഴെയുള്ള സന്ദേശ ബോക്സിൽ GIF തിരയുക

4. GIFകൾ കാണുന്നതിനും അതിൽ നിന്ന് അനുയോജ്യമായ തിരയുന്നതിനും നിങ്ങൾക്ക് ഇടത്തേക്ക് സ്വൈപ്പുചെയ്യാനാകും

5. നിങ്ങൾ ഒരു GIFനു വേണ്ടി തിരഞ്ഞാൽ നിങ്ങളുടെ തിരയലുമായി ബന്ധപ്പെട്ട ഒര GIF അയയ്ക്കുന്ന റാൻഡം ഓപ്ഷനും നിങ്ങൾ കാണാൻ കഴിയും.

നിലവിൽ മെസ്സേജുകൾ ചെയ്യുമ്പോൾ മാത്രമാണ് ഈ രീതിയിൽ GIF ചിത്രങ്ങൾ അയക്കാൻ പറ്റുക എങ്കിലും വൈകാതെ തന്നെ ഇൻസ്റ്റാഗ്രാം കമന്റ് വിഭാഗത്തിലും GIF പിന്തുണ എത്തുമെന്ന് പ്രതീക്ഷിക്കാം. ഈ GIF സംവിധാനം ഫേസ്ബുക്കിൽ എന്നോ വന്നിട്ടുണ്ട് എങ്കിലും കമ്പനിയുടെ ബാക്കിയുള്ള പ്ലാറ്ഫോമുകളിൽ പിന്നീട് ആണ് എത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ ഇപ്പോഴും.

2017 ജൂണിൽ ആയിരുന്നു ഫേസ്ബുക്ക് ഈ GIF സേവനം തുടങ്ങിയിരുന്നത്. കമ്പ്യൂട്ടർ വഴി ഉപയോഗിക്കുന്നവർക്കും മൈബൈൽ വഴി ഉപയോഗിക്കുന്നവർക്കും ഒരേപോലെ ഈ സൗകര്യം ഉപയോഗിക്കാനും സാധിക്കും. GIF മുപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇത് കൊണ്ടുവന്നത് എന്നും കമ്പനി പറയുന്നു.

IRCTC കൗണ്ടര്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ എങ്ങനെ റദ്ദാക്കാം?IRCTC കൗണ്ടര്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ എങ്ങനെ റദ്ദാക്കാം?

Most Read Articles
Best Mobiles in India

Read more about:
English summary
Instagram now lets you send GIFs: Here's how to do it

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X