കൊല്‍ക്കത്തയില്‍ ഇന്‍സ്റ്റാഗ്രാം ഫോട്ടോകളുടെ എക്സിബിഷന്‍..!!

Written By:

ഫോട്ടോകളെടുക്കാന്‍ ഇഷ്ട്ടമുള്ളവര്‍ക്ക് പ്രത്യേകിച്ചും സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ള ഒട്ടുമിക്കയാളുകളുടെയും പ്രിയപ്പെട്ട ആപ്ലിക്കേഷനാണ് ഇന്‍സ്റ്റാഗ്രാം. നിലവിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനുകളില്‍ ഏറ്റവും ജനപ്രിയമായ ആപ്പാണിത്.

കൊല്‍ക്കത്തയില്‍ ഇന്‍സ്റ്റാഗ്രാം ഫോട്ടോകളുടെ എക്സിബിഷന്‍..!!

ആദ്യമായി ഇന്‍സ്റ്റാഗ്രാം ഫോട്ടോകളുടെ എക്സിബിഷന്‍ നടത്തുകയാണ് കൊല്‍ക്കത്തയില്‍. 'ബംഗാളിന്‍റെ വൈവിധ്യ'മെന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഈ എക്സിബിഷന്‍ ജനുവരി 7നാണ് ആരംഭിക്കുന്നത്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സാണിതിന് വേദിയാകുന്നത്.

കൊല്‍ക്കത്തയില്‍ ഇന്‍സ്റ്റാഗ്രാം ഫോട്ടോകളുടെ എക്സിബിഷന്‍..!!

പശ്ചിമബംഗാളിലെ ഭൂപ്രകൃതി, ആളുകള്‍, ഉത്സവങ്ങള്‍ തുടങ്ങിയ മേഖലകളില്‍പെടുന്ന ഫോട്ടോകള്‍ പ്രാദേശിക ഇന്‍സ്റ്റാഗ്രാം കമ്മ്യൂണിറ്റികളില്‍ നിന്ന് ശേഖരിച്ചാണ് ഈ എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പുകള്‍ പരിശോധിച്ചാല്‍ അതിലെ ഫോട്ടോകള്‍ എത്രത്തോളം നമ്മുടെ സംസ്കാരവുമായി ഇഴുകിചേര്‍ന്നിരിക്കുന്നുവെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നാണിതിന്‍റെ സംഘാടകരുടെ പക്ഷം.

 

English summary
Instagram photo exhibition in kolkata.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot