Home
News

ത്രെഡ്സ് എത്തി; വൈറലാകുന്ന പുത്തൻ ആപ്പ് ഉപയോ​ഗിക്കുന്നത് എങ്ങനെ എന്ന് ഇതാ

മെറ്റയുടെ ട്വിറ്റർ എതിരാളിയായ ത്രെഡ്സ് പുറത്തിറങ്ങി. ഇന്ത്യയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇപ്പോൾ ത്രെഡ്സ് ലഭ്യമാണ്. ഇൻസ്റ്റഗ്രാമുമായി സാമ്യമുള്ള ആപ്പ് ലോഞ്ച് ചെയ്തതും ഇൻസ്റ്റ​ഗ്രാം തന്നെയാണ്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ഉപഭോക്താക്കൾക്ക് ആപ്പിൾ സ്റ്റോറിൽ നിന്നും സൗജന്യമായി ത്രെഡ്സ് ഇൻസ്റ്റാൾ ചെയ്യാം.

ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ഇൻസ്റ്റാഗ്രാം ഐഡി ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആപ്പിൽ ലോ​ഗ് ഇൻ ചെയ്യാം. നേരത്തെ നിങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ ലോ​ഗ് ഇൻ ചെയ്തിട്ടുണ്ടെങ്കിൽ ത്രെഡ്സ് അതിനായുള്ള അനുമതി ചോദിക്കും. ഉപഭോക്താക്കൾക്ക് വീണ്ടും ഇവിടെ ലോഗ് ഇൻ വിശദാംശങ്ങൾ ചേർക്കേണ്ടി വരില്ല. നിരവധി പരിക്ഷ്ക്കരണങ്ങൾ നടത്തിയ സാഹചര്യത്തിൽ ട്വിറ്ററിന് കനത്തെ വെല്ലുവിളിയായിരിക്കും ത്രെഡ്സ് ഉയർത്തുക.

വൈറലാകുന്ന പുത്തൻ ആപ്പ് ഉപയോ​ഗിക്കുന്നത് എങ്ങനെ എന്ന്

ഇൻസ്റ്റഗ്രാമിന്റെ മികച്ച ഫീച്ചേഴ്സുകൾ ചേർത്ത് പുതിയൊരു എക്‌സിപീരിയൻസ് ഉപഭോക്താക്കൾക്ക് നൽകാനായിരിക്കും മെറ്റ ശ്രമിക്കുക. ട്വിറ്ററുമായി വളരെ സാമ്യമുള്ളതാണ് ത്രെഡ്സ്. ഒരോ പോസ്റ്റിനും 500 അക്ഷരങ്ങൾ ചേർക്കാം കൂടാതെ ഒരു പോസ്റ്റിന് പത്തോളം ഫോട്ടോകളും ലിങ്കുകളും ചേർക്കാം. 5 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും പോസ്റ്റിൽ ചേർക്കാമെന്നതും ത്രെഡ്സിന്റെ സവിശേഷതയാണ്.

ഒരു ത്രെഡ്സ് പോസ്റ്റിന് ആർക്കൊക്കെ മറുപടി നൽകാമെന്ന് ഉപഭോക്താക്കൾക്ക് നിയന്ത്രിക്കാനാകും. പോസ്റ്റിന് സമീപത്തുള്ള ത്രിഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്താൽ പോസ്റ്റ് ചെയ്ത അക്കൗണ്ടിനെ പിൻതുടരാനും ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഓപ്ഷൻസ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇൻസ്റ്റ​ഗ്രാമിൽ നിങ്ങൾ ആരെയെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ആ അക്കൗണ്ടുകൾ ത്രെഡ്സിൽ ഓട്ടോമാറ്റിക്ക് ആയി ബ്ലോക്ക് ആകുന്നതാണ്.

വൈറലാകുന്ന പുത്തൻ ആപ്പ് ഉപയോ​ഗിക്കുന്നത് എങ്ങനെ എന്ന്

മറ്റ് ആപ്ലിക്കേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ത്രെഡ്സിൽ ഉപയോക്താക്കൾക്ക് GIFS ചേർക്കാൻ സാധിക്കില്ല. ഈ ആപ്പിലൂടെ ആർക്കും മെസ്സേജ് ചെയ്യാനോ ആരെയും അടുത്ത സുഹൃത്തുക്കൾ ആക്കാനോ ഉള്ള ഓപ്ഷനും ഇല്ല. മാസ്റ്റോഡോൺ, വേർഡ് പ്രസ് തുടങ്ങിയ ആപ്പുകൾ ത്രെഡ്സുമായി സഹകരിക്കും എന്നാണ് പ്രതീക്ഷ. ആക്ടിവിറ്റിപബ്ബും ത്രെഡ്‌സിൽ സപ്പോർട്ട് ചെയ്‌തേക്കും എന്നാണ് ഇൻസ്റ്റഗ്രാം വ്യക്തമാക്കിയത്.

ആക്ടിവിറ്റി പബ്ബ് എന്ന ആശയം ത്രെഡ്സിൽ ലഭ്യമായാൽ മറ്റ് ആപ്പുകളും ഇതോടൊപ്പം ത്രെഡ്‌സ് യൂസർമാർക്ക് ലഭിക്കും. വേർഡ് പ്രസ്സും, മാസ്റ്റഡോണുമെല്ലാം വൈകാതെ ത്രെഡ്സിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ആപ്പുകൾ ഉപയോ​ഗിച്ചും ത്രെഡ്സിൽ ആശയവിനിമയം നടത്താം എന്ന തരത്തിലാണ് ത്രെഡ്സ് വികസിപ്പിക്കുന്നത് എന്ന് മെറ്റ അറിയിച്ചിരുന്നു. സൗഹൃദപരമായ ഒരു സംഭാഷണത്തിനുള്ള ഇടമായിരിക്കും ത്രെഡ്‌സ് എന്നാണ് സക്കർബർഗ് പറഞ്ഞത്.

കണക്കുകൾ പ്രകാരം മാസത്തിൽ ശരാശരി 2 ബില്യൺ ആക്ടീവ് യൂസേഴ്സ് ഇൻസ്റ്റ​ഗ്രാമിന് ഉണ്ട്. ഈ ഉപഭോക്താക്കളെ എളുപ്പത്തിൽ ത്രെഡ്സിൽ എത്തിക്കാൻ സാധിക്കും എന്നാണ് മെറ്റ കണക്ക് കൂട്ടുന്നത്. ഇത് സാധ്യമായാൽ ട്വിറ്ററിനെ എളുപ്പത്തിൽ തന്നെ ത്രെഡ്സിന് മറികടക്കാൻ സാധ്യമാകും. ഇൻസ്റ്റ​ഗ്രാമുമായുള്ള സഹകരണം തന്നെയാണ് ത്രെഡ്സിന്റെ ഏറ്റവും വലിയ ​ഗുണം

അതിനിടെ തെഡ്സ് പ്ലേസ്റ്റോറുകളിൽ ലഭ്യമായി ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ രണ്ട് മില്യണിലധികം ആളുകൾ ആപ്പിൽ സെൻ അപ് ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നൂറോളം രാജ്യങ്ങളിലാണ് നിലവിൽ ത്രെഡ്സ് ലഭ്യമാകുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം മാർക്ക് സക്കർബർ​ഗ് ഒരു പോസ്റ്റ് ട്വീറ്റ് ചെയ്തു എന്നതും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്.

2012 ജനുവരി 18ന് ആയിരുന്നു സക്കർബർ​ഗിന്റെ അവസാന ട്വീറ്റ്. പുതിയതായി ട്വീറ്റ് ചെയ്തിരിക്കുന്ന ഫോട്ടോ എന്നത് രണ്ട് സ്പൈഡർമാൻ കഥാപാത്രങ്ങൾ പരസ്പരം നോക്കി നിൽക്കുന്നതാണ്. ട്വിറ്ററും ത്രെഡ്സും തമ്മിലുള്ള ഏറ്റുമുട്ടൽ തന്നെയായിരിക്കാം സക്കർബർ​ഗ് ഈ ട്വീറ്റിലുടെ അർത്ഥമാക്കുന്നത്.

More from GizBot

Best Mobiles in India

English summary
According to estimates, Instagram has an average of 2 billion monthly active users. Meta reckons that this demand can easily be met in Treads. If this is possible, Threads can easily overtake Twitter. The greatest advantage of Treads is its cooperation with the installation.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X