ഇന്‍സ്റ്റാഗ്രാം പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി പുറത്തിറക്കുന്നു

|

ഇന്‍സ്റ്റാഗ്രാം വൈകാതെ രണ്ട് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കും. ഉപയോക്താക്കളെ തമ്മില്‍ കൂടുതല്‍ ബന്ധിപ്പിക്കുകയാണ് ഇവയുടെ ലക്ഷ്യം. ആദ്യ ഫീച്ചറിന് നെയിംടാഗ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. QR കോഡ് പോലെ പ്രവര്‍ത്തിക്കുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഗ്രാഫിക്‌സ് ആണി നെയിംടാഗ്. ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ ഉപയോക്താവിന്റെ പ്രൊഫൈല്‍ പേജിലേക്ക് നയിക്കപ്പെടും.

 

ഇന്‍സ്റ്റാഗ്രാം ആപ്പില്‍ ലഭ്യമാണ്.

ഇന്‍സ്റ്റാഗ്രാം ആപ്പില്‍ ലഭ്യമാണ്.

നെയിംടാഗിന്റെ നിറം മാറ്റാന്‍ കഴിയും. മാത്രമല്ല ഫോട്ടോകളും ഇമോജികളും ചേര്‍ക്കാം. ഇന്‍-ആപ്പ് ക്യാമറ ഉപയോഗിച്ചോ നെയിംടാഗ് വ്യൂവിന്റെ താഴെ മൂലയില്‍ അമര്‍ത്തിയോ ഇത് സ്‌കാന്‍ ചെയ്യാവുന്നതാണ്. നെയിംടാഗ് ഇപ്പോള്‍ തന്നെ ഇന്‍സ്റ്റാഗ്രാം ആപ്പില്‍ ലഭ്യമാണ്.

ഉപയോക്താക്കളെ തരംതിരിക്കാന്‍

ഉപയോക്താക്കളെ തരംതിരിക്കാന്‍

പഠിച്ച കോളേജിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കളെ തരംതിരിക്കാന്‍ സഹായിക്കുന്ന ഡയറക്ടറി ഫീച്ചറാണ് രണ്ടാമത്തേത്. ഇതുപയോഗിച്ച് അനായാസം കോളേജ് കാലത്തെ കൂട്ടുകാരുമായി വീണ്ടും സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. കോളേജില്‍ പഠിക്കുന്ന പ്രായത്തിലുള്ളവരാണ് ഇന്‍സ്റ്റാഗ്രാം കൂടുതലായി ഉപയോഗിക്കുന്നത്.

പ്രൊഫൈലില്‍ ചേര്‍ക്കും.

പ്രൊഫൈലില്‍ ചേര്‍ക്കും.

കോളേജ് കമ്മ്യൂണിറ്റിയില്‍ ചേരാന്‍ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും. അവരുടെ സര്‍വ്വകലാശാല, പഠിച്ചിറങ്ങിയ വര്‍ഷം എന്നിവ പ്രൊഫൈലില്‍ ചേര്‍ക്കും.

 പരീക്ഷണം
 

പരീക്ഷണം

വീഡിയോയില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറിന്റെ പരീക്ഷണം ഇന്‍സ്റ്റാഗ്രാം ആരംഭിച്ചിട്ടുണ്ട്. ഫോട്ടോകള്‍ ടാഗ് ചെയ്യുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്. പുതിയ ഫീച്ചര്‍ നിങ്ങളെ മറ്റൊരു പേജിലേക്ക് നയിക്കും. അവിടെ ടാഗ് ചെയ്യപ്പെട്ട എല്ലാവരുടെയും പട്ടിക കാണാനാകും.

കാത്തിരിക്കേണ്ടിവരും

കാത്തിരിക്കേണ്ടിവരും

ഈ ഫീച്ചര്‍ ആപ്പില്‍ എത്താന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ഇപ്പോള്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്. ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ഇത് ലഭ്യമല്ല. 2013 മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നുണ്ട്.

വൊഡാഫോണിൽ ഒളിഞ്ഞിരിക്കുന്ന ഓഫർ! 30-45 ജിബി വരെ ഒരു ദിവസം ഡൗൺലോഡ് ചെയ്യാം!വൊഡാഫോണിൽ ഒളിഞ്ഞിരിക്കുന്ന ഓഫർ! 30-45 ജിബി വരെ ഒരു ദിവസം ഡൗൺലോഡ് ചെയ്യാം!

Best Mobiles in India

Read more about:
English summary
Instagram starts rolling out two new features, and they are good

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X