Home
News

സ്റ്റോറീസിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള ഓപ്ഷനുമായി ഇൻസ്റ്റാഗ്രാം

By Gizbot Bureau

കാര്യമായ മാറ്റങ്ങൾക്ക് സാക്ഷിയാകുകയാണ് ഇൻസ്റ്റാഗ്രാം. ഈയടുത്തിടെ ഒരുപിടി മാറ്റങ്ങളാണ് ഫേസ്ബുക്ക് അധീനതയിലുള്ള ഇൻസ്റ്റാഗ്രാമിൽ കമ്പനി കൊണ്ടുവന്നത്. പലതും ഉപഭോക്താക്കൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ പുതിയ ചില സൗകര്യങ്ങൾ കൂടെ ഇൻസ്റ്റാഗ്രാമിൽ വന്നിരിക്കുകയാണ്.

സ്റ്റോറീസിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള ഓപ്ഷനുമായി ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ ഉപഭോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള സൗകര്യം ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ലൊക്കേഷൻ, മെൻഷൻ, പോൾ തുടങ്ങിയ ഓപ്ഷൻസുമായി ചേർന്നുവരുന്നതാണ് ഈ പുതിയ സൗകര്യം. നിലവിൽ ഈ സൗകര്യം ചുരുക്കം ചില ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. വരും ദിവസങ്ങളിൽ തന്നെ ബാക്കിയുള്ളവർക്കും കൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇതിന് മുമ്പ് മറ്റു ആപ്പുകളിൽ നിന്നും കാര്യങ്ങൾ ഷെയർ ചെയ്യാനുള്ള സൗകര്യം, പാട്ടുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ എന്നിവയും ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ സൗകര്യം എത്തുന്നത്. ഇതുകൂടാതെ വാൾ താഴോട്ട് നീക്കിയാലും സ്റ്റോറീസ് മുകളിൽ തന്നെ നിലനിർത്തുന്ന സൗകര്യം കൂടെ ഇൻസ്റ്റാഗ്രാം പരീക്ഷിച്ചു വരുന്നുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറീസ് ദിനവും ഉപയോഗിക്കുന്ന 400 മില്യൺ ഉപഭോക്താക്കൾ ആണ് ഇപ്പോഴുള്ളത്.

Android Police റിപ്പോർട്ട് ചെയ്തതനുസരിച്ച് ആളുകൾക്ക് സ്റ്റോറീസിൽ ചോദ്യങ്ങൾ യെസ് ഓർ നോ ആയോ അല്ലെങ്കിൽ ആൻഡ്രോയിഡ് ഐഒഎസ് ഒഎസുകളിൽ ഉള്ള ഇമോജി സ്ലൈഡർസ് വഴിയോ ആയിരിക്കും. അങ്ങനെ ഇൻസ്റ്റഗ്രാമിൽ ആളുകൾക്ക് തങ്ങൾ ഫോളോ ചെയ്യുന്നവരോട് വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ ചോദിക്കാനും അവയ്ക്ക് അവർക്ക് മറുപടി നൽകാനും സാധിക്കും.

എന്നാണ് ഈ സൗകര്യം എല്ലാവർക്കും ലഭ്യമാകുക എന്നതിനെ കുറിച്ച് ഇപ്പോൾ വ്യക്തമായ റിപ്പോർട്ടുകൾ ഒന്നും തന്നെയില്ല. എന്നാൽ പല ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും പുതിയ ഇൻസ്റ്റാഗ്രാം അപ്‌ഡേറ്റിൽ ഈ ഫീച്ചർ ലഭിച്ചിട്ടുണ്ട്. ഏതായാലും ഫേസ്ബുക്ക് ഈ സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ ചിലരിൽ മാത്രം പരിശോധിച്ചു വരികയാണെന്ന് മനസ്സിലാക്കാം.

Verge റിപ്പോർട്ട് ചെയ്ത പ്രകാരം ചില ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുകളിൽ സ്ഥിരമായി നിലനിൽക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറീസ് ലഭിച്ചിരിക്കുന്നതായി പറയുന്നുണ്ട്. ഇത് സ്റ്റോറീസിന് ഏറെ ഗുണം ചെയ്യും എന്ന് തീർച്ചയാണ്. വരുംദിവസങ്ങളിൽ ഈ സൗകര്യങ്ങൾ എല്ലാ ഫോണുകളിലും എത്തും എന്ന് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Instagram Stories Adds Option to Ask Questions for Some Users
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X