ഇൻസ്റ്റഗ്രാം സ്റ്റോറികൾ അടിമുടി മാറുന്നു: ചില ഇൻസ്റ്റാഗ്രാം സവിശേഷതകളും

|

പ്രിയപ്പെട്ട സ്റ്റോറികൾ ഒരു സ്ഥലത്ത് തന്നെ കാണുന്നത് എളുപ്പമാക്കുന്ന ഒരു വലിയ പുനർരൂപകൽപ്പന ആരംഭിക്കാൻ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം ഒരുങ്ങുന്നു. ഇഷ്ടപ്പെട്ട സ്റ്റോറികള്‍ ഒരു സ്ഥലത്ത് എളുപ്പത്തില്‍ കാണാന്‍ സാധിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഇൻസ്റ്റഗ്രമിൽ വരുവാനായി പോകുന്നത്. ആഡ് വീക്ക് മാസികയുടെ സാമൂഹ്യമാധ്യമ മാനേജറായ ജൂലിയന്‍ ഗംബോയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിന്റെ പുതിയ രൂപത്തിന്റെ രണ്ട് സ്‌ക്രീന്‍ ഷോട്ടുകള്‍ വെളിപ്പെടുത്തിയത്.

ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാം ഉപയോഗത്തില്‍ വലിയ മാറ്റം രണ്ടാഴ്ചയിലെ ഉപയോഗം കൊണ്ട് തനിക്ക് അനുഭവപ്പെട്ടുവെന്ന് ജൂലിയന്‍ പുതിയ രൂപകല്‍പനയെ കുറിച്ച് ട്വീറ്റ് ചെയ്തു. നെറ്റ്ഫ്‌ളിക്‌സ് പോലെ തോന്നുമെങ്കിലും ഇഷ്ടമുള്ളത് എടുക്കാനും ഒഴിവാക്കാനും നിരവധി ഓപ്ഷനുകളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ന്യൂസ് ഫീഡ് സ്‌ക്രീനിന്റെ മുകളിലായി രണ്ട് വരികളില്‍ ഇൻസ്റ്റാഗ്രാമിൽ വരുന്ന സ്റ്റോറികള്‍ ദൃശ്യമാകുമെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് കൂടാതെ സ്റ്റോറികളെല്ലാം സമാന്തരമായി മുഴുവന്‍ സ്‌ക്രീനിലും വീക്ഷിക്കാനും സാധിക്കും.

ഇന്‍സ്റ്റാഗ്രാം അപ്ലിക്കേഷൻ

ഇത് കൂടാതെ ഇന്‍സ്റ്റാഗ്രാമിന്റെ ചാറ്റിങ് ആപ്ലിക്കേഷനായ ത്രെഡ്‌സിന് വേണ്ടി വീഡിയോ നോട്ട് എന്ന പേരില്‍ പുതിയൊരു സവിശേഷത കൊണ്ടുവരുവാനും ഇന്‍സ്റ്റാഗ്രാം അണിയറയിൽ പ്രവർത്തിക്കുകയാണ്. സുഹൃത്തുക്കളുടെ അടുത്ത അല്ലെങ്കിൽ ചെറിയ സർക്കിളുകളുമായി ബന്ധം നിലനിർത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒറ്റപ്പെട്ട മെസ്സേജിങ് അപ്ലിക്കേഷൻ ത്രെഡുകൾക്കായി വീഡിയോ നോട്ട് എന്ന പുതിയ സവിശേഷതയിലും ഇൻസ്റ്റാഗ്രാം പ്രവർത്തിക്കുന്നു.

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ

പുതിയ സവിശേഷത വീഡിയോകളിലെ ഓഡിയോയെ തത്സമയ അടിക്കുറിപ്പുകളിലേക്ക് മാറ്റും. വീഡിയോ കുറിപ്പ് സവിശേഷത ത്രെഡ്‌സ് ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കൾ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാനും വ്യക്തമായി പ്രതികരിക്കാനും സഹായിക്കും.

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ചില അക്കൗണ്ടുകളിൽ നിന്ന് സ്റ്റോറികൾ ഹൈഡ് ചെയ്യാം

നിങ്ങളുടെ ഇൻസ്റ്റഗ്രാം കുറച്ച് ഫോളോവേഴ്സിൽ നിന്ന് മാത്രം മറച്ചു വയ്ക്കാൻ നിങ്ങഞ്ഞക്ക് ആഗ്രമുണ്ടെങ്കിൽ അതിനുള്ള സംവിധാനം ഇൻസ്റ്റഗ്രാം നൽകുന്നുണ്ട്. ഇതിനായി നിങ്ങളുടെ സ്റ്റോറികൾ കാണേണ്ടതില്ല എന്ന് നിങ്ങൾ കരുതുന്ന ആളുകളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് പോയി ഓപ്ഷണൽ മെനുവിൽ ടാപ്പുചെയ്യുക. അവിടെ "ഹൈഡ് യുവർ സ്റ്റോറി" എന്ന ഒരു ഓപ്ഷൻ കാണും, അത് ആക്ടിവേറ്റ് ചെയ്യുക. വാട്സ്ആപ്പിലും ഇതുപോലുള്ള ഓപ്ഷൻ സ്റ്റാറ്റസുകളുടെ കാര്യത്തിൽ നമുക്ക് ലഭ്യമാണ്.

സ്റ്റോറികൾ പൗസും സ്കിപ്പും ചെയ്യാം

സ്റ്റോറികൾ പൗസും സ്കിപ്പും ചെയ്യാം

മിക്ക ഇൻസ്റ്റാഗ്രാം ഉപയോക്താക്കളും സ്റ്റോറികൾ കാണുകയും സ്റ്റോറികൾ ക്രിയേറ്റ് ചെയ്യാറും ഉണ്ട്. നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന സ്റ്റോറി ബോറിങ് ആയി തോന്നിയാൽ അവ ഒഴിവാക്കാൻ നിങ്ങൾക്ക് സാധിക്കും. ഇതിനായി ഡിസ്പ്ലേയുടെ വലതുവശത്ത് ഒന്ന് ടാപ്പുചെയ്താൽ മതി. ഒരു അക്കൗണ്ടിൽ നിന്ന് തന്നെ കുറേ അധികം സ്റ്റോറികൾ വരികയും അവ എല്ലാം ഒഴിവാക്കണണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയുമാണെങ്കിൺ വിവിധ നിങ്ങൾക്ക് വലതുവശത്ത് നിന്ന് ഇടത്തോട്ട് സ്വൈപ്പുചെയ്യാം. നിങ്ങൾക്ക് ഒരു സ്റ്റോറി പൗസ് ചെയ്ത് വ്യക്തമായി കാണുകയോ കൂടെയുള്ളവർക്ക് കാണിക്കുകയോ വേണമെങ്കിൽ സ്ക്രീനിൽ ടച്ച് ചെയ്ത് പിടിച്ചാൽ മതിയാകും.

ചാറ്റിലെ ആക്ടീവ് സ്റ്റാറ്റസ് ഡിസേബിൾ ചെയ്യാം

ചാറ്റിലെ ആക്ടീവ് സ്റ്റാറ്റസ് ഡിസേബിൾ ചെയ്യാം

വാട്സ്ആപ്പിലുള്ളതുപോലെ തന്നെ നിങ്ങൾ ആക്ടീവായിരിക്കുന്നത് മറ്റുള്ളവർ കാണാതിരിക്കാനുള്ള സംവിധാനം ഇൻസ്റ്റാഗ്രാമിലും ഉണ്ട്. ഓൺലൈനിൽ ഉള്ളതോ അവസാനം ഉണ്ടായിരുന്ന സമയമോ മറ്റുള്ളവർ കാണാതിരിക്കാനായി പ്രൊഫൈൽ> ഓപ്ഷൻസ്> ഷോ ആക്ടിവിറ്റി സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. വാട്സ്ആപ്പിന് സമാനമായി ഇൻസ്റ്റഗ്രാം ചാറ്റിലും നിങ്ങൾ ആക്ടീവ് സ്റ്റാറ്റസ് ഡിസേബിൾ ആക്കി കഴിഞ്ഞാൽ മറ്റുള്ളവർ ആക്ടീവാണോ എന്ന കാര്യം നിങ്ങൾക്കും കാണാൻ സാധിക്കില്ല.

Best Mobiles in India

English summary
Instagram, which is owned by Facebook, is preparing to launch a huge redesign that would make it easier to see favorite stories in one spot. The screenshots indicate that two rows of Stories at the top of the screen may soon be part of the main feed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X