പുതിയ 'സെന്‍സിറ്റീവ് സ്‌ക്രീന്‍' സവിശേഷതയുമായി ഇൻസ്റ്റാഗ്രാം

|

വളരെ ചെറിയ സമയം കൊണ്ടുതന്നെ നല്ല രീതിയിൽ ജനപ്രീതി നേടിയ ഒരു സമൂഹ മാധ്യമമാണ് ഇൻസ്റ്റാഗ്രാം. ഫോട്ടോഗ്രാഫി മേഖലയെ പിന്തുണച്ച് അവതരിപ്പിക്കപ്പെട്ട ഇൻസ്റ്റഗ്രാം ഇപ്പോൾ അനവധി മാധ്യമ മേഖലകളാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ കൈകാര്യം ചെയ്തുകൊണ്ട് പോകുന്നത് ഒരു പക്ഷെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. മറ്റേത് സാമൂഹ്യമാധ്യമങ്ങളെയും പോലെ തന്നെ ഇൻസ്റ്റഗ്രാമിന്‌ പല കാര്യങ്ങളും യുക്തിപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്.

 
പുതിയ 'സെന്‍സിറ്റീവ് സ്‌ക്രീന്‍' സവിശേഷതയുമായി ഇൻസ്റ്റാഗ്രാം

സാംസംഗ് എസ് പെന്‍ സ്റ്റൈലസില്‍ ഓപ്റ്റിക്കല്‍ സൂം ക്യാമറ കൂടി ഉള്‍പ്പെടുത്തിയേക്കുംസാംസംഗ് എസ് പെന്‍ സ്റ്റൈലസില്‍ ഓപ്റ്റിക്കല്‍ സൂം ക്യാമറ കൂടി ഉള്‍പ്പെടുത്തിയേക്കും

അപകടകരമായ ഉള്ളടക്കങ്ങൾ

അപകടകരമായ ഉള്ളടക്കങ്ങൾ

അത്തരത്തിൽ ഇപ്പോൾ വന്നിരിക്കുന്ന ഒരു പ്രശ്‌നമാണ് അപകടകരമായ ഉള്ളടക്കങ്ങൾ, ഭീതി സൃഷ്‌ടിക്കുന്ന ദൃശ്യങ്ങൾ, വയലൻസ് തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾക്ക് നിയന്ത്രണം കൽപ്പിക്കുക എന്നതാണ്. ഈ പ്രശ്‌നം വേരോടെ പിഴുതെറിയുവാനാണ് ഇൻസ്റ്റാഗ്രാം തലവന്മാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതുതായി 'സെന്‍സിറ്റീവ് സ്‌ക്രീന്‍' എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ആദം മൊസേരി, ഇന്‍സ്റ്റാഗ്രാം മേധാവി

ആദം മൊസേരി, ഇന്‍സ്റ്റാഗ്രാം മേധാവി

അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്ന 'സെന്‍സിറ്റീവ് സ്‌ക്രീന്‍' എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ഫീച്ചര്‍ ഇതിനോടകം ഇന്ത്യയിലെ ഉപയോക്താക്കൾ ക്കിടയിൽ നല്ല പ്രചാരം നേടിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാം സെര്‍ച്ച്, റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേല്‍പ്പിക്കുകയും ഉപദ്രവിക്കുകയും അല്ലെങ്കിൽ അത്തരത്തിൽ ഭീതിയുളവാക്കുന്ന ചിത്രങ്ങള്‍ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന പ്രസ്താവനയ്ക്ക് ശക്തിയേറിവരികയാണ്. അത്തരം ഉള്ളടക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമിൽ 'സെന്‍സിറ്റീവ് സ്‌ക്രീന്‍' എന്ന സവിശേഷത ഉപയോഗിച്ച് നീക്കം ചെയ്യുന്നത്.

ഹാഷ്ടാഗ്
 

ഹാഷ്ടാഗ്

ബ്രിട്ടനില്‍ 2017 ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിനും മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ബ്രിട്ടീഷ് അധികൃതര്‍ താക്കീത് ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സവിശേഷതയുമായി ഇന്‍സ്റ്റാഗ്രാം എത്തിയിരിക്കുന്നത്. ആത്മഹത്യ, പീഡനവും, അക്രമണസ്വഭാവം ഉളവാക്കുന്ന എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ടതെല്ലാം കർശനമായി ചെയ്യുമെന്ന് ഇന്‍സ്റ്റാഗ്രാം അഭിപ്രായപ്പെട്ടു.

സെന്‍സിറ്റീവ് സ്‌ക്രീന്‍'

സെന്‍സിറ്റീവ് സ്‌ക്രീന്‍'

ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.

Best Mobiles in India

English summary
The new feature, that has already reached users in India- blocks images of cutting and self-harm that could pop-up in search, recommendations or hashtags and influence minors into physical danger.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X