സ്ത്രീകള്‍ക്കായുളള ആഢംഭര ബ്രെയ്‌സ്‌ലറ്റ് ഗാഡ്ജറ്റ് ഇതാ.....!

Written By:

മെറ്റല്‍ ബാന്‍ഡ്, ആകര്‍ഷകമായ സ്‌റ്റോണ്‍ ഫിനിഷ് തുടങ്ങിയവ കേട്ടാല്‍ സ്ത്രീകള്‍ക്കുള്ള ഏതെങ്കിലും ആഭരണമാണന്ന് തോന്നും. ഇതില്‍ പകുതി വാസ്തവമുണ്ടെങ്കിലും പകുതി കാര്യം വേറെയാണ്. സത്യത്തില്‍ ഇന്റലിന്റെ പുതിയ വയറബിള്‍ ഗാഡ്ജറ്റാണിത്.

മൈക്ക എന്ന സ്ത്രീകളെ ആകര്‍ഷിക്കാനുളള പുതിയ ആഢംഭര ബ്രെയ്‌സ്‌ലറ്റ് കമ്പനിയാണ് അവതരിച്ചിരിക്കുന്നത്. My Intelligent Communication Accessor എന്നത് ചുരുക്കിയാണ് മൈക്കയിലെത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്കായുളള ആഢംഭര ബ്രെയ്‌സ്‌ലറ്റ് ഗാഡ്ജറ്റ് ഇതാ.....!

ഉന്നത ഗുണനിലവാരത്തിലുളള ഘടകങ്ങള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന മൈക്ക നോട്ടിഫിക്കേഷനുകള്‍ തത്സമയം നല്‍കുന്ന ഗാഡ്ജറ്റാണ്. സഫയര്‍ ഗ്ലാസിലുളള കര്‍വ്ഡ് സ്‌ക്രീന്‍ 1.6 ഇഞ്ച് ഒഎല്‍ഇഡി ആണ്.

സ്ത്രീകള്‍ക്കായുളള ആഢംഭര ബ്രെയ്‌സ്‌ലറ്റ് ഗാഡ്ജറ്റ് ഇതാ.....!
 

രണ്ടു ജിമെയില്‍ അക്കൗണ്ടുകള്‍ ഈ ഗാഡ്ജറ്റുമായി ബന്ധിപ്പിക്കാം. ഈമെയിലുകള്‍ വായിക്കാനും മറുപടി നല്‍കാനും സാധിക്കുമെന്നതാണ് ഇതിന്റെ ആകര്‍ഷണീയത. സ്മാര്‍ട്ട്‌ഫോണില്‍ വരുന്ന ടെക്സ്റ്റ് മെസേജുകളും ഇതില്‍ വായിച്ച് മറുപടി നല്‍കാവുന്നതാണ്. ന്യൂയോര്‍ക്കില്‍ ലോഞ്ചു ചെയ്ത ഗാഡ്ജറ്റ് ഡിസംബര്‍ 14 നാണ് വിപണിയെ തൊടുന്നത്.

ഫെയ്‌സ്ബുക്ക് ഇവന്റ് നോട്ടിഫിക്കേഷനുകള്‍, ഗൂഗിള്‍ കലണ്ടര്‍, ലൊക്കേഷന്‍ നോട്ടിഫിക്കേഷനുകള്‍ എന്നിവയും മൈക്കയില്‍ ലഭ്യമാണ്.

സ്ത്രീകള്‍ക്കായുളള ആഢംഭര ബ്രെയ്‌സ്‌ലറ്റ് ഗാഡ്ജറ്റ് ഇതാ.....!

18 ക്യാരറ്റ് ഗോള്‍ഡ് കവറിങ്ങോടെയാണ് ഇ്ന്റലിന്റെ ഈ ബ്രെയ്‌സ്‌ലറ്റ് എത്തുന്നത്. ഏകദേശം 30,000 രൂപ ആണ് ഈ ഗാഡ്ജറ്റിന്റെ വില. അമേരിക്കയില്‍ രണ്ടു വര്‍ഷത്തെ ഡേറ്റാപ്ലാനും ഇതോടൊപ്പം നല്‍കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാതെ തന്നെ ഗാഡ്ജറ്റ് ഉപയോഗിക്കാവുന്നതാണ്.

Read more about:
English summary
Intel introduces a luxury smart bracelet gadget.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot