ഫേസ്ബുക്ക് സ്ഥാപകനെക്കുറിച്ച് തീര്‍ച്ചയായും അറിയേണ്ട കാര്യങ്ങള്‍...!

Written By:

മാധ്യമ ലോകത്തിന്റെ അര്‍ത്ഥ തലങ്ങള്‍ക്ക് പുതിയ ഭാവം നല്‍കിയ സങ്കേതമാണ് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയ എന്നാല്‍ ഇന്ന് ഫേസ്ബുക്ക് മാത്രമായി മാറിയിരിക്കുകയാണ്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ഈ അവസരത്തില്‍ ഫേസ്ബുക്കിന്റെ ഊടും പാവും ആയ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെക്കുറിച്ചുളള രസകരമായ വസ്തുതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

ഫേസ്ബുക്കിന്റെ സിഇഒ എന്ന പദവിയില്‍ സക്കര്‍ബര്‍ഗ് വാങ്ങിക്കുന്നത് ഒരു ഡോളര്‍ ശബളം മാത്രമാണ്.

 

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പൊതു ശയനമുറിയില്‍ ഇരുന്ന് സഹപാഠികളായ എഡ്വേര്‍ഡൊ സാവറിന്‍, അന്‍ഡ്രു മെക്ക്കല്ലം, ഡസ്റ്റിന്‍ മൊസ്‌കൊവിറ്റ്‌സ്, ക്രിസ് ഹ്യൂസ് എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി ഫേസ്ബുക്കിന് സക്കര്‍ബര്‍ഗ് രൂപം നല്‍കുന്നത്.

 

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

ഫേസ്ബുക്കിന്റെ വിജയത്തെ തുടര്‍ന്ന് 2007-ല്‍ തന്റെ 23-ആമത്തെ വയസ്സില്‍ സക്കര്‍ബര്‍ഗ് ശത കോടിപതിയായി.

 

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

സക്കര്‍ബര്‍ഗിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമ ആയ ദ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ സക്കര്‍ബര്‍ഗ് ആയി വേഷമിട്ട ജെസ്സി ഇസെന്‍ബെര്‍ഗ് അവതരിപ്പിച്ച ടെലിവിഷന്‍ പരിപാടിയില്‍ ജനുവരി 29, 2011-ല്‍ പ്രത്യേക അതിഥിയായി സക്കര്‍ബര്‍ഗ് പങ്കെടുത്തു.

 

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

സക്കര്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി പഠനക്കാലത്ത് വിദ്യാര്‍ത്ഥികള്‍ കാണാന്‍ ആകര്‍ഷകത്വമുളളവരാണോ എന്ന് തിരഞ്ഞെടുക്കുന്ന ഒരു ഗെയിം അടങ്ങുന്ന ഫേസ്‌സ്മാഷ് എന്ന ഒരു വെബ്‌സൈറ്റിന് കൂടി രൂപം നല്‍കിയിരുന്നു.

 

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

2004, ഫെബ്രുവരി 4-ന് ഫേസ്ബുക്ക് അവതരിപ്പിച്ചപ്പോള്‍ അതിന് നല്‍കിയ പേര് ദ ഫേസ്ബുക്ക് എന്നായിരുന്നു.

 

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

പ്രോഗ്രാമര്‍മാര്‍ക്ക് ഫേസ്ബുക്കിനുളളില്‍ തന്നെ സോഷ്യല്‍ ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുന്നതിനായി ആഗസ്റ്റ് 2004-ല്‍ വയര്‍ഹോഗ് എന്ന പ്ലാറ്റ്‌ഫോമിന് രൂപം നല്‍കി.

 

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

സക്കര്‍ബര്‍ഗിന് ഗൂഗിള്‍+, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും അക്കൗണ്ട് ഉണ്ട്. ഒരു സമയത്ത് ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരേക്കാള്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഗൂഗിള്‍+- ല്‍ സക്കര്‍ബര്‍ഗിന് ഉണ്ടായിരുന്നു.

 

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

ആഗസ്റ്റ് 2013-ല്‍ ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്ത 5 ബില്ല്യണ്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ഇന്റര്‍നെറ്റ്.ഒആര്‍ജി എന്ന പദ്ധതി അവതരിപ്പിച്ചു.

 

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തങ്ങള്‍ നല്‍കുന്നതിലും സക്കര്‍ബര്‍ഗ് ശ്രദ്ധ ചെലുത്തുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഇബോള വൈറസ് രോഗത്തെ ചെറുക്കുന്നതിന് 25 മില്ല്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗ് സംഭാവന നല്‍കിയത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Interesting facts about Facebook co-founder Mark Zuckerberg.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot