ഗൂഗിള്‍ ലോഗോയുടെ മനോഹരമായ പ്രത്യേകതകള്‍ ഇതാ...!

Written By:

17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1998-ല്‍ ആദ്യമായി അവതരിപ്പിച്ചത് മുതല്‍ ഇത് ആറാം തവണയാണ് ഗൂഗിള്‍ ലോഗോ പരിഷ്‌ക്കരിക്കുന്നത്. ഇതിനു മുന്‍പ് 2013-ലാണ് ഗൂഗിള്‍ അവസാനമായി ലോഗോ പരിഷ്‌ക്കരിച്ചത്.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

ഈ അവസരത്തില്‍ ഗൂഗിളിന്റെ പുതിയ ലോഗോയുടെ പ്രത്യേകതകള്‍ അടയാളപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ലോഗോ

ഗൂഗിള്‍ ക്രോമിന്റെ ഹോം പേജിലാണ് ഗൂഗിള്‍ പുതിയ ലോഗോ ആദ്യമായി അവതരിപ്പിച്ചത്.

 

ഗൂഗിള്‍ ലോഗോ

ജോമെട്രിയുടെ ഗണിത തത്ത്വങ്ങള്‍ എല്ലാം പാലിക്കുന്നതാണ് പുതിയ ലോഗോ എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

 

ഗൂഗിള്‍ ലോഗോ

ഒരു കുട്ടി സ്‌കൂള്‍ കോപ്പി ബുക്കില്‍ എഴുതുന്നതു പോലെ ആനിമേഷന്‍ രീതിയില്‍ വളരെ ലളിതമായാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെടുന്നത്.

 

ഗൂഗിള്‍ ലോഗോ

ഗൂഗിള്‍ എന്ന് എഴുതിയിരിക്കുന്നതിലെ e എന്ന അക്ഷരത്തിന്റെ ചെരിവ് ഇപ്പോഴും ഗൂഗിള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

 

ഗൂഗിള്‍ ലോഗോ

മുന്‍പുണ്ടായിരുന്ന ലോഗോ മൊബൈല്‍ ബ്രൗസറില്‍ ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. എന്നാല്‍ ബാന്‍ഡ് വിഡ്ത്ത് തടസ്സങ്ങളില്ലാതെ പുതിയ ലോഗോ മൊബൈലില്‍ അനായാസം വരുന്നതാണ്.

 

ഗൂഗിള്‍ ലോഗോ

പഴയ ലോഗോ 14000 ബൈറ്റായിരുന്നെങ്കില്‍ പുതിയ ലോഗോ എത്തുന്നത് 305 ബൈറ്റിലാണ്.

 

ഗൂഗിള്‍ ലോഗോ

ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങള്‍ പുതിയ ലോഗോയിലും നിലനിര്‍ത്തിയിരിക്കുന്നു.

 

ഗൂഗിള്‍ ലോഗോ

പുതിയ ലോഗോയുടെ ഐക്കണാണ് വിവിധ പേജുകളില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത്.

 

ഗൂഗിള്‍ ലോഗോ

1998-99 വര്‍ഷം ഇറങ്ങിയ ഗൂഗിളിന്റെ രണ്ടാമത്തെ ലോഗോയില്‍ ഒരു ആശ്ചര്യ ചിഹ്നം കൂടി ചേര്‍ത്തിരുന്നു എന്ന പ്രത്യേകതയുണ്ടായിരുന്നു.

 

ഗൂഗിള്‍ ലോഗോ

എതിരാളികളായിരുന്ന യാഹുവിന്റെ ലോഗോയെ അനുകരിച്ചാണ് ഗൂഗിള്‍ അന്ന് ആശ്ചര്യ ചിഹ്നം ചേര്‍ത്തത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Interesting facts about the new Google logo.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot