നിങ്ങളറിയാത്ത ചില 'സെല്‍ഫി സത്യങ്ങള്‍'..!!

Written By:

ഇക്കാലത്ത് സെല്‍ഫിയൊരു തരംഗമാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. അവധിക്ക് ട്രിപ്പുകള്‍ പോകുന്നത് മുതല്‍ ആശുപത്രിയില്‍ കയറിയാല്‍ കൂടി സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയകളില്‍ അപ്പ്‌ഡേറ്റ് ചെയ്യുന്നത് ഒരു ശീലമായി വളര്‍ന്നിരിക്കുകയാണ്. എന്നാല്‍ സെല്‍ഫിയെകുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങളാണ് ഞങ്ങളിവിടെ പരാമര്‍ശിക്കുന്നത്.

കൂടുതല്‍ സെല്‍ഫി കാര്യങ്ങളറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളറിയാത്ത ചില 'സെല്‍ഫി സത്യങ്ങള്‍'..!!

1839-ല്‍ റോബര്‍ട്ട്‌ കോര്‍നെലിയസ് എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫറാണ് ആദ്യമായി സെല്‍ഫിയെടുക്കുന്നത്.

നിങ്ങളറിയാത്ത ചില 'സെല്‍ഫി സത്യങ്ങള്‍'..!!

ഓസ്ട്രേലിയക്കാരനായൊരാള്‍ ഒരു പാര്‍ട്ടിയില്‍ വച്ച് മദ്യപിച്ച് താഴെവീണപ്പോള്‍ കൂടെയുള്ളവരോട് അയാള്‍ പറഞ്ഞതിങ്ങനെയാണ് "സോറി, ഇറ്റ്‌ വാസ് എ സെല്‍ഫി". അതില്‍ നിന്നാണ് സെല്‍ഫിയെന്ന വാക്ക് കടന്നുവന്നത്.

നിങ്ങളറിയാത്ത ചില 'സെല്‍ഫി സത്യങ്ങള്‍'..!!

ഓക്സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയാണ് 'സെല്‍ഫി'യെ 2013 മികച്ച വാക്കായി തിരഞ്ഞെടുത്തത്.

നിങ്ങളറിയാത്ത ചില 'സെല്‍ഫി സത്യങ്ങള്‍'..!!

നമുക്ക് സെല്‍ഫി പരിചിതമായിട്ട് കുറച്ച് വര്‍ഷങ്ങള്‍ മാത്രമേയായുള്ളൂ. പക്ഷേ, ഓണ്‍ലൈനായി ഫോട്ടോകള്‍ വിപണനം ചെയ്യുന്ന സൈറ്റായ ഫ്ലിക്കറില്‍ സെല്‍ഫികള്‍ 2004 മുതല്‍ പ്രത്യക്ഷപെട്ടു തുടങ്ങിയതാണ്‌.

നിങ്ങളറിയാത്ത ചില 'സെല്‍ഫി സത്യങ്ങള്‍'..!!

1966ല്‍, ബസ് ആള്‍ട്രിന്‍ എന്ന ബഹിരാകാശസഞ്ചാരിയാണ് ആദ്യമായി ഭൂമിയ്ക്ക് പുറത്ത് നിന്നും ഒരു സെല്‍ഫിയെടുക്കുന്നത്.

നിങ്ങളറിയാത്ത ചില 'സെല്‍ഫി സത്യങ്ങള്‍'..!!

2012ല്‍ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച 10 മികച്ച വാക്കുകളില്‍ സെല്‍ഫി ഇടം പിടിച്ചിരുന്നു. 2014 മുതല്‍ സെല്‍ഫിയെന്ന വാക്ക് പദപ്രശ്നം തുടങ്ങിയ കളികളിലും ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.

നിങ്ങളറിയാത്ത ചില 'സെല്‍ഫി സത്യങ്ങള്‍'..!!

ഒരാള്‍ കണക്കിലധികം സെല്‍ഫികള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ക്ക് ആത്മാരാധന, മാനസിക വിഭ്രാന്തി തുടങ്ങിയവയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് ഓഹിയോ സ്റ്റേറ്റ് യൂണിവേര്‍‌സിറ്റിയുടെ പഠനങ്ങള്‍ തെളിയിച്ചത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Interesting facts you might not know about ‘Selfies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot