ഐ.എഫ്.എ ബെര്‍ലിന്‍ ഷോ 6 മുതല്‍; ടെക് ലോകം കാത്തിരിക്കുന്നു, 'അത്ഭുതങ്ങള്‍'ക്കായി

By Bijesh
|

ഇത്തവണത്തെ ഐ.എഫ്.എ. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ ആറാം തീയതി മുതല്‍ തുടങ്ങാനിരിക്കെ സാങ്കേതിക ലോകം അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ലോകത്തെ പ്രമുഖ ഇലക്‌ട്രേണികസ്, ഹോം അപ്ലയന്‍സസ് കമ്പനികളെല്ലാം തന്നെ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ ഷോയില്‍ അവതരിപ്പിക്കുമെന്നതാണ് ഐ.എഫ്.എ. ബെര്‍ലിന്‍ ഇത്രത്തോളം ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.

 

ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് ആപ്പിള്‍ ഐ ഫോണ്‍ 5സി, 5 എസ്, സാസംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട് വാച്ച് തുടങ്ങിയവ ബെര്‍ലിന്‍ ഷോയില്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. അതോടൊപ്പം എല്‍.ജി., സോണി, നോക്കിയ തുടങ്ങിയ മുന്‍നിര കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കും.

വിവിധ കമ്പനികള്‍ ബെര്‍ലിന്‍ ഷോയ്ക്കു മുന്നോടിയായി ഇപ്പോള്‍തന്നെ പുതിയ ഉത്പന്നങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്താണ് ഐഎഫ്.ബി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ്- ഹോം ആപ്ലയന്‍സസ് ഷോകളില്‍ ഒന്നായ ഐ.എഫ്.ബി. അഥവാ International Funkausstellung Berlin 1924-മുതലാണ് തുടങ്ങിയത്. 1939 വരെ എല്ലാവര്‍ഷവും നടത്തിയിരുന്ന ഷോ 1950 മുതല്‍ 2005 വരെ രണ്ടു വര്‍ഷത്തിലൊരിക്കലാക്കി. 2006 മുതല്‍ വീണ്ടും വര്‍ഷത്തിലൊരിക്കലാക്കി. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് ഷോ നടക്കുക.
ഈ വര്‍ഷം സെപ്റ്റംബര്‍ ആറു മുതല്‍ 11 വരെയാണ്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സാങ്കേതിക രംഗം ഉറ്റു നോക്കുന്ന മേളയായതുകൊണ്ടുതന്നെയാണ് എല്ലാ കമ്പനികളും തങ്ങളുടെ മികച്ച ഉത്പന്നങ്ങള്‍ ഷോയില്‍ ലോഞ്ച് ചെയ്യുന്നത്. അതോടൊപ്പം ടെക് ലോകത്ത് ആഘോഷത്തിന്റെ ദിനങ്ങള്‍കൂടിയാണ് ഐ.എഫ്.എ. വിവിധ ഉത്പന്നങ്ങളുടെ ലോഞ്ചിംഗിന് ബ്രാന്‍ഡ് അംബാസിഡര്‍മാരായ നിരവധി സെലിബ്രിറ്റികളും ഇവിടെ എത്താറുണ്ട്.

ഐ.എഫ്.എ 2012-ന്റെ ഹൈലൈറ്റായ ചില ലോഞ്ചിംഗ് ചടങ്ങുകളുടെ ചില ചിത്രങ്ങള്‍ കാണുക...

IFA -2012

IFA -2012

പ്രശസ്ത മോഡലായ ആന്‍ജല ബെലോട്ട് സാംസങ്ങ് മീഡിയ പ്രസന്റേഷനിടെ

IFA-2012

IFA-2012

യു.എസിലെ പ്രശസ്ത റാപ് ഗായകനായ കര്‍ടിസ് ജെയിംസ് ജാക്‌സണ്‍ (50 സെന്റ്) ഹെഡ്‌ഫോണ്‍ ലോഞ്ചിംഗ് ചടങ്ങിനിടെ.

 

IFA-2012

IFA-2012

തുര്‍ക്കി ആസ്ഥാനമായുള്ള ഇലക്‌ട്രോണിക്‌സ് കമ്പനി 'വെസ്റ്റല്‍' അവരുടെ വെര്‍ച്വല്‍ റോബോട്ട് ഷോയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍

 

IFA-2012
 

IFA-2012

സോണിയുടെ ഹൈബ്രിഡ് പി.സി. ടാബ്ലറ്റ് ഷോയില്‍ അവതരിപ്പിച്ചപ്പോള്‍

 

IFA-2012

IFA-2012


സാംസങ്ങ് ഗാലക്‌സി നോട് 2 മിനി ടാബ്ലറ്റ് അവതരിപ്പിച്ചപ്പോള്‍

ഐ.എഫ്.എ 2013; ടെക് ലോകം കാത്തിരിക്കുന്നു, 'അത്ഭുതങ്ങള്‍'ക്കായി
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X