ഓൺലൈനിലൂടെ യാചന നടത്തി 17 ദിവസം കൊണ്ട് യുവതി സമ്പാദിച്ചത് 50,000 ഡോളർ !

By Gizbot Bureau
|

വ്യാജ കുടുംബപശ്ചാത്തലം സൃഷ്ടിച്ച് ഓണ്‍ലൈനിലൂടെ കോടികള്‍ സമ്പാദിച്ച് യു.എ.ഇ വനിത. തന്റെ കുട്ടികളെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ യാചിച്ചാണ് ഇവര്‍ 17 ദിവസം കൊണ്ട് 50,000 ഡോളര്‍ സമ്പാദിച്ചത്. തന്റെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും കുട്ടികളെ വളര്‍ത്താന്‍ വേറെ മാര്‍ഗങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രചരണം നടത്തിയത്.

 
ഓൺലൈനിലൂടെ യാചന നടത്തി 17 ദിവസം കൊണ്ട് യുവതി സമ്പാദിച്ചത് 50,000 ഡോള

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയാ മാര്‍ഗങ്ങളാണ് പണമുണ്ടാക്കാനായി ഇവര്‍ തെരഞ്ഞെടുത്തത്. വെറും 17 ദിവസങ്ങള്‍കൊണ്ട് ഇവര്‍ കോടികള്‍ സമ്പനാദിച്ചതായും ഇവരെ അറസ്റ്റു ചെയ്തതായും ദുബായ് പോലീസ് അധികൃതര്‍ വ്യക്തമാക്കി.

ജീവിക്കാന്‍ വേറെ മാര്‍ഗമില്ല, ഏവരും സഹായിക്കണം എന്ന് അപേക്ഷിച്ചായിരുന്നു യുവതിയുടെ വ്യാജ പ്രചരണം. ഇതിനായി സോഷ്യല്‍ മീഡിയയില്‍ പുതിയ അക്കൗണ്ടുകള്‍ ഇവര്‍ തുടങ്ങിയിരുന്നതായും ദുബായ് പോലീസ് ക്രിനിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജമാല്‍ അല്‍ ജലാഫ് പറയുന്നു. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ ഭര്‍ത്താവ് തന്നെയും കുട്ടികളെയും ഉപേക്ഷിച്ചതായും ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും ഓണ്‍ലൈന്‍ പോസ്റ്റിലൂടെ പറയുന്നു. കുട്ടികളുടെ ചിത്രങ്ങളും ഇതിനായി ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ തന്നോടൊപ്പം സുഖമായി കഴിയുന്നതായും സംഭവം വ്യാജമാണെന്നും മുന്‍ഭര്‍ത്താവ് പോലീസിനെ അറിയച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.

തന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഈ പോസ്റ്റ് കണ്ട് തന്നെ അറിയിക്കുമ്പോഴാണ് സംഭവത്തിലെ ദുരൂഹത മനസിലായതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തില്‍ നടത്തുന്ന തട്ടിപ്പുകള്‍ പൊതുജനം മനസിലാക്കണമെന്നും ഇത്തരം വിഷയങ്ങളില്‍ ഓണ്‍ലൈനിലൂടെ ആരുംതന്നെ സഹായം നല്‍കരുതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ മുന്‍കരുതല്‍ നല്‍കുന്നു.

ദുബായ് നിയമപ്രകാരം ഓണ്‍ലൈനിലൂടെ യാചിച്ച് പണമുണ്ടാക്കുന്നത് കുറ്റകരമാണ്. ഇ ക്രൈമിന്റെ ഭാഗമാണ് ഈ കുറ്റം. ശാരീരിക പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധി വ്യാജ പ്രചരണങ്ങളാണ് ഓണ്‍ലൈനിലൂടെ നടക്കുന്നത്. ഇതിന്മേല്‍ ജാഗ്രത വേണമെന്നും പോലീസ് പറയുന്നു.

റംസാനുമായി ബന്ധപ്പെട്ട് 128 ഓളം ഓണ്‍ലൈന്‍ യാചകരെയാണ് പോലീസ് ദുബായ് പേലീസ് അറസ്റ്റു ചെയ്തത്. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്നവര്‍ക്ക് 25,000 മുതല്‍ 50,000 ദിര്‍ഹമാണ് പിഴയെന്ന് ദുബായ് പോലീസ് സൈബര്‍ ക്രൈം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുള്ള ഷെഹി പറഞ്ഞു.

Best Mobiles in India

Read more about:
English summary
Internet Begger From UAE Makes A Whopping Rs. 34 Lakh In Just 17 Days

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X