മറക്കണ്ട! ഇന്റര്‍നെറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഞായര്‍ വരെ മാത്രം സമയം

Posted By: Staff

മറക്കണ്ട! ഇന്റര്‍നെറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഞായര്‍ വരെ മാത്രം സമയം

സിസ്റ്റം പരിശോധിക്കാന്‍ ഇപ്പോഴും വൈകിയിട്ടില്ല. ജൂലൈ 9 അതായത് തിങ്കളാഴ്ച മുതല്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ സിസ്റ്റം പരിശോധിക്കുക. കാരണം ആഗോളതലത്തില്‍ 3 ലക്ഷത്തിനടുത്ത് സിസ്റ്റങ്ങളെയാണ് ഈ 'ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ട്' ബാധിക്കുന്നത്.

'അലുറിയോണ്‍/ഡിഎന്‍എസ് ചേഞ്ചര്‍ ബോട്ട്' വൈറസ് ഉള്ള സിസ്റ്റങ്ങളിലാണ് ഇന്റര്‍നെറ്റ് ആക്‌സസ് നഷ്ടപ്പെടുകയെന്ന് എഫ്ബിഐ അറിയിച്ചിട്ടുണ്ട്. എഫ്ബിഐയില്‍ നിന്നുള്ള ഈ മുന്നറിയിപ്പ് വന്നത് കഴിഞ്ഞ ഏപ്രിലിലാണ്. പിന്നീട് ഗൂഗിളും ഇക്കാര്യം അറിയിച്ചിട്ടുണ്ടായിരുന്നു.

ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ മോഷ്ടിക്കുന്നതിന് വേണ്ടി സൈബര്‍ ക്രിമിനലുകള്‍ ഇറക്കിയ ഈ വൈറസിനെ പ്രതിരോധിച്ച് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസിംഗ് ഇത് വരെ ഒരു പകരം സര്‍വ്വര്‍ സംവിധാനത്തിലൂടെയായിരുന്നു എഫ്ബിഐ നല്‍കിപ്പോന്നത്. എന്നാല്‍ അത് ചെലവേറിയതായതിനാല്‍ സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങുകയാണ് എഫ്ബിഐ. ഇതേ തുടര്‍ന്നാണ് ലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ആക്‌സസിംഗ് നഷ്ടമാവുക.

സിസ്റ്റത്തില്‍ ഈ വൈറസ് സാന്നിധ്യം ഉണ്ടോ എന്ന് കണ്ടെത്താന്‍ dcwg.org വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം. അതില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സിസ്റ്റം പരിശോധിച്ചാല്‍ പ്രശ്‌നം കണ്ടെത്തി സിസ്റ്റത്തെ ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ടില്‍ നിന്നും രക്ഷപ്പെടുത്താം.

മറക്കണ്ട! ഇന്റര്‍നെറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഞായര്‍ വരെ മാത്രം സമയം

ജൂലൈ 9നാണ്  സര്‍വ്വര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തുക. അതിന് മുമ്പായി വേണം ഉപയോക്താക്കള്‍ സിസ്റ്റം പരിശോധിക്കാന്‍. ഒന്നിലേറെ വെബ്‌സൈറ്റുകള്‍ വഴി നിങ്ങളുടെ സിസ്റ്റം പരിശോധിക്കാം. അതില്‍ dns-ok.us സൈറ്റില്‍ ക്ലിക് ചെയ്യുമ്പോള്‍ പച്ച സ്‌ക്രീനാണ് കാണുന്നതെങ്കില്‍ നിങ്ങളുടെ ഐപി അഡ്രസ് സുരക്ഷിതമാണ്. അതേ സമയം ചുവപ്പാണ് കാണിക്കുന്നതെങ്കില്‍ സിസ്റ്റം പ്രത്യേക സര്‍വ്വറിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സൈറ്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സിസ്റ്റം ക്ലീന്‍ ചെയ്യാത്ത പക്ഷം ഇന്റര്‍നെറ്റ് നഷ്ടമാകും.

ഇനി വിശദമായി സിസ്റ്റം പരിശോധിക്കേണ്ടവര്‍, അവരുടെ സിസ്റ്റം വിന്‍ഡോസ് 7, വിന്‍ഡോസ് എക്‌സ്പി, മാക് ഒഎസ്എക്‌സ് എന്നിവയിലേതാണെന്ന് നോക്കി അതിന് ആവശ്യമായ പരിശോധനാരീതി പിന്തുടരണം.

എന്താ നിങ്ങളുടെ സിസ്റ്റം പ്രത്യേക സര്‍വ്വറിലാണോ പ്രവര്‍ത്തിക്കുന്നത്? ഇനി വൈകണ്ട.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot