നാനോടെക്ക്‌നോളജിയുടെയും വെര്‍ച്വല്‍ റിയാലിറ്റിയുടെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും കൂടുച്ചേരല്‍ എങ്ങിനെ ?

|

വെര്‍ച്വല്‍ റിയാലിറ്റിയുമായി നാനോടെക്ക്‌നോളജിക്ക് അഭേദ്യ ബന്ധമുണ്ട്. വളരെ ചെറിയ മിനിയേച്വറൈസ്ഡ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാണം. നാനോസ്‌കെയില്‍ എന്നാണ് ഇവയുടെ പേര്. അതായത്, 1 മുതല്‍ 100 നാനോമീറ്റര്‍ മാത്രമായിരിക്കും വലിപ്പം. അതായത് ഒരു മീറ്ററിന്റെ ഒരു ബില്യണ്‍ ഭാഗം.

 
വെര്‍ച്വല്‍ റിയാലിറ്റിയില്‍ നാനോ ടെക്ക്‌നോളജി ഉള്‍ക്കൊള്ളിക്കുമ്പോള്‍

നാനോ ടെക്ക്‌നോളജി

നാനോ ടെക്ക്‌നോളജി

വെര്‍ച്വല്‍ റിയാലിറ്റിയില്‍ നാനോ ടെക്ക്‌നോളജി ഉള്‍ക്കൊള്ളിക്കുമ്പോള്‍ ലോംങ് ലാസ്റ്റിംഗ് ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാനോ ടെക്ക്‌-നോളജിയായതിനാല്‍ ബാറ്ററിയുടെ വലിപ്പം പോലും താരതമ്യേന ചെറുതായിരിക്കും.

വെര്‍ച്വല്‍- ഓഗ്മെന്റഡ് റിയാലിറ്റി

വെര്‍ച്വല്‍- ഓഗ്മെന്റഡ് റിയാലിറ്റി

ഡിസ്‌പ്ലേ ഭാഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നാനോ ടെക്ക്‌നോളജിക്കാകും. വെര്‍ച്വല്‍- ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇലക്ട്രോണിക് നിര്‍മാതാക്കള്‍ക്ക് ഹൈ റെസലൂഷന്‍ ഡിസ്‌പ്ലേ നിര്‍മിക്കുന്നതിനും വെവ്വേറെ വ്യൂവിംഗ് ആംഗിള്‍ ക്രമീകരിക്കുന്നതിനും നാനോടെക്ക്‌നോളജി സഹായകമാണ്.

വിഷ്വല്‍ സെന്‍സിംഗ്

വിഷ്വല്‍ സെന്‍സിംഗ്

സെന്‍സറുകള്‍ കൃത്യമായി ക്രമീകരിക്കാനും ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ നിര്‍മിക്കുന്നതിനും നാനോടെക്ക്‌നോളജിയുടെ പ്രയോജനം ഉപയോഗപ്പെടുത്തുന്നുണ്ട്. ലൊക്കേഷന്‍ സെന്‍സര്‍, വിഷ്വല്‍ സെന്‍സിംഗ്, സൗണ്ട്, വൈബ്രേഷന്‍ ഡിറ്റക്ഷന്‍, ഗ്രയോസ്‌കോപ്, ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റുകള്‍ എന്നിവയ്ക്കായും നാനോ ടെക്ക്‌നോളജിയെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

സൗണ്ട്, വൈബ്രേഷന്‍ ഡിറ്റക്ഷന്‍
 

സൗണ്ട്, വൈബ്രേഷന്‍ ഡിറ്റക്ഷന്‍

കമ്മ്യൂണിക്കേഷന്‍ ശക്തിപ്പെടുത്തുന്നതിനും നാനോ ടെക്ക്‌നോളജിക്ക് വലിയ പങ്കുണ്ട്. പ്രോസസ്സറും ഇന്‍പുട്ടുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനും സെന്‍സറുകളുടെ പ്രവര്‍ത്തനത്തിനും നാനോ ടെക്ക്‌നോളജിയുടെ ഉപയോഗം വളരെ വലുതാണ്. ജെസ്റ്ററുകള്‍ കാണിക്കുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ജെസ്റ്ററുകളെ നിര്‍ദേശങ്ങളായി മാറ്റാന്‍ നാനോ ടെക്ക്‌നോളജി ഉപയോഗപ്പെടുത്തുന്നുണ്ട്.

Best Mobiles in India

English summary
A thing in the internet of things can be a person with a heart monitor implant, a farm animal with a biochip transponder, an automobile that has built-in sensors to alert the driver when tire pressure is low or any other natural or man-made object that can be assigned an IP address and is able to transfer data over a network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X