കുട്ടികളും സൈബർ സുരക്ഷയും; രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ

|

ഇന്റർനെറ്റ്, പരിധികളില്ലാത്ത അറിവിന്റെയും അവസരങ്ങളുടെയും വിനോദത്തിന്റെയും വിസ്മയങ്ങളുടെയും ലോകം. എന്തിനേക്കുറിച്ചും ഏത് വിധത്തിലുള്ള അറിവുകൾക്ക് സമീപിക്കാവുന്ന ഇടം. അത് പോലെ അപകടങ്ങളുടെയും ചതിക്കുഴികളുടെയും ലോകം കൂടിയാണ് ഇൻ്റർനെറ്റ്. ഇന്റർനെറ്റിന്റെ തെറ്റായ സ്വാധീനത്തിൽ നിന്നും നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കി നിർത്തേണ്ടതുണ്ട്. മോശം വ്യക്തികളുമായുള്ള സമ്പർക്കം, മാൽവെയറുകൾ, മോശം കണ്ടന്റുകൾ, ഇതിൽ നിന്നെല്ലാം കുട്ടികൾക്ക് സംരക്ഷണം നൽകണം. അതേ സമയം തന്നെ ഡിജിറ്റൽ അവസരങ്ങൾ നിഷേധിക്കാനും പാടില്ല. കുട്ടികളെ പൂർണമായും ഇന്റർനെറ്റിൽ നിന്ന് അകറ്റി നിർത്തുന്നതും തെറ്റായ രീതിയാണ്. ഇന്റർനെറ്റിന്റെ എല്ലാ നല്ല വശങ്ങളും ഉപയോഗിക്കാനും മോശം കാര്യങ്ങളിൽ നിന്ന് അകന്ന് നിൽക്കാനുമാണ് അവരെ ശീലിപ്പിക്കേണ്ടത്. ഇതിന് സഹായിക്കുന്ന ചില കാര്യങ്ങൾ മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഓൺലൈൻ ആക്റ്റിവിറ്റിയെപ്പറ്റി തുറന്ന് സംസാരിക്കുക

ഓൺലൈൻ ആക്റ്റിവിറ്റിയെപ്പറ്റി തുറന്ന് സംസാരിക്കുക

നിങ്ങളുടെ മകൻ/ മകൾ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ, അവർ എന്താണ് വായിക്കുന്നതെന്നും കാണുന്നതെന്നും ഓൺലൈനിൽ ആരുമായാണ് ഇടപഴകുന്നതെന്നും അടക്കമുള്ള കാര്യങ്ങളിൽ അവരുമായി സംസാരിക്കുക. അവർ വളരുന്നത് അനുസരിച്ച് ഈ സംഭാഷണം തുടരാനും ശ്രദ്ധിക്കണം. കുട്ടി സന്ദർശിക്കുന്ന സൈറ്റുകൾ, ആപ്പുകൾ ഏതൊക്കെയെന്ന് മനസിലാക്കാനും തെറ്റായവ ചൂണ്ടിക്കാണിക്കാനും ശ്രദ്ധിക്കുക. ഓൺലൈനിൽ എങ്ങനെ പെരുമാറണം. ആളുകളുമായി ഇടപഴകണം. പബ്ലിക് സ്പേസിൽ എങ്ങനെ സ്വയം പ്രതിനിധീകരിക്കണം എന്നതിലൊക്കെ അവരെ ബോധവത്കരിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. വീട്ടിന് പുറത്ത് നിന്നും കുട്ടികൾ ഇൻ്റർനെറ്റ് ആക്സസ് ചെയ്യുന്ന സമയം വരും. അതിനായി നിങ്ങളുടെ കുട്ടി തയ്യാറായിക്കഴിഞ്ഞു എന്ന് ഉറപ്പ് വരുത്തേണ്ട ചുമതലയും നിങ്ങൾക്കുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെയെന്ന് അറിയാമോ?ഇൻസ്റ്റാഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെയെന്ന് അറിയാമോ?

വീട്ടിലെ കമ്പ്യൂട്ടറുകളും ഡിവൈസുകളും കണ്ണെത്തുന്നിടത്ത് സൂക്ഷിക്കുക

വീട്ടിലെ കമ്പ്യൂട്ടറുകളും ഡിവൈസുകളും കണ്ണെത്തുന്നിടത്ത് സൂക്ഷിക്കുക

കുട്ടികൾ ഓൺലൈനിൽ സമയം ചെലവഴിക്കുന്നത് എപ്പോഴും രക്ഷകർത്താക്കളുടെ നിരീക്ഷണത്തിൽ ആയിരിക്കണം. പ്രത്യേകിച്ച് ചെറിയ കുട്ടികൾ. വീട്ടിലെ കമ്പ്യൂട്ടറുകളും മറ്റും മാതാപിതാക്കൾക്ക് കാണാൻ കഴിയുന്ന സ്ഥലത്ത് സൂക്ഷിക്കണം. അവരുടെ സ്ക്രീനുകളിലും മറ്റും നിങ്ങളുടെ നിരീക്ഷണം ഉണ്ടാകാൻ ഇത് സഹായിക്കും. മൊബൈൽ ഡിവൈസുകളിൽ വൈഫൈ പാസ്കോഡുകൾക്ക് ഫോർഗെറ്റ് ഓപ്ഷൻ ആക്റ്റിവേറ്റ് ചെയ്യണം. ഇങ്ങനെ ചെയ്താൽ നിങ്ങളറിയാതെ കുട്ടികൾക്ക് ഓൺലൈനിൽ പോകാൻ കഴിയില്ല. കിടപ്പ് മുറികളിൽ ടാബ്‌ലെറ്റുകളോ ലാപ്‌ടോപ്പുകളോ തുടങ്ങിയവ സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ചെറിയ കുട്ടികൾ ഓൺലൈനിൽ ഏതൊക്കെ സൈറ്റുകളാണ് സന്ദർശിക്കുന്നതെന്ന് കാണാൻ ബ്രൗസർ ചരിത്രങ്ങൾ പരിശോധിക്കുന്നതും ഒരു പരിധി വരെ നല്ലതാണ്.

പേരന്റൽ കൺട്രോൾസ് എന്താണെന്ന് മനസിലാക്കുക

പേരന്റൽ കൺട്രോൾസ് എന്താണെന്ന് മനസിലാക്കുക

ഓൺലൈനിൽ നിഷ്കളങ്കമായി നടത്തുന്ന സെർച്ചുകൾ പോലും മോശം കണ്ടന്റിലേക്ക് നയിച്ചേക്കാം. അതിനാൽ വെബ് ബ്രൗസറുകളും ഇന്റർനെറ്റ് സേവന ദാതാക്കളും ചില കമ്പനികളുടെ ഡിവൈസുകളും ഒക്കെ നൽകുന്ന പേരന്റൽ കൺട്രോൾസ് / സെർച്ച് റെസ്ട്രിക്ഷൻസ് ഇവയേക്കുറിച്ച് മനസിലാക്കുന്നത് നല്ലതാണ്. ഗൂഗിളിലെ സേഫ്സെർച്ച് ഫിൽട്ടറുകൾ ഇതിന് ഉദാഹരണമാണ്. 100 ശതമാനം കൃത്യമല്ലെങ്കിലും വയലൻ്റ്സ്, സെക്സ് കണ്ടൻ്റുകളിൽ നിന്നും നിങ്ങളുടെ കുട്ടിയെ ഒരു പരിധി വരെ അകറ്റി നിർത്താൻ ഇത് സഹായിക്കും. പണം നൽകിയുള്ള സേവനങ്ങൾ കൂടുതൽ സുരക്ഷയും നിയന്ത്രണങ്ങളും ഓഫർ ചെയ്യുന്നുണ്ട്.

ഫെബ്രുവരിയിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾഫെബ്രുവരിയിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

കുട്ടികളുടെ ഓൺലൈൻ സുഹൃത്തുക്കൾ ആരാണെന്ന് മനസിലാക്കുക

കുട്ടികളുടെ ഓൺലൈൻ സുഹൃത്തുക്കൾ ആരാണെന്ന് മനസിലാക്കുക

ഓൺലൈനിൽ ഒരുപാട് ഫേക്ക് ഐഡികളും വ്യാജ അക്കൌണ്ടുകളും മറ്റും ഉണ്ടെന്ന് അറിയാമല്ലോ. ഇവരിൽ പലരും പല വിധത്തിൽ ചൂഷണങ്ങളും വഞ്ചനയും നടത്തുന്നവരാണ്. ഇത്തരം അക്കൌണ്ടുകളെയും ആളുകളെയും തിരിച്ചറിയാൻ നമ്മുടെ ചെറിയ കുട്ടികൾക്കും ചിലപ്പോഴൊക്കെ 'വലിയ' കുട്ടികൾക്കും കഴിയാതെ വന്നേക്കാം. ഇതിന് ഒരേയൊരു പോംവഴി സൈബർ ലോകത്ത് വിവേകപൂർവം ഇടപഴകാൻ ചെറിയ പ്രായം മുതൽ കുട്ടികളെ പഠിപ്പിക്കുക എന്നത് മാത്രമാണ്. നിങ്ങളുടെ കുട്ടിയുടെ സോഷ്യൽ മീഡിയ സർക്കിളുകളിൽ നിങ്ങൾ സുഹൃത്തുക്കളും കോൺടാക്റ്റുകളും ആയിരിക്കാൻ ശ്രദ്ധിക്കുക. ഒപ്പം കുട്ടികളുടെ പോസ്റ്റുകൾ നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഇത് ചിലപ്പോൾ നിങ്ങളുടെ കുട്ടികൾ എതിർക്കാൻ സാധ്യതയുണ്ട്. എന്നാൽ അവർക്ക് ഇൻ്റർനെറ്റ് ആക്‌സസ് നൽകുന്നതിനുള്ള വ്യവസ്ഥകളിൽ ഒന്നാണ് ഇതെന്ന് അവരോട് പറയുക.

സ്വകാര്യത ഉറപ്പാക്കുക

സ്വകാര്യത ഉറപ്പാക്കുക

വ്യക്തിഗത വിവരങ്ങളോ ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് നിങ്ങളുടെ കുട്ടികൾക്ക് അറിവുണ്ടായിരിക്കണം. ഇത് പലപ്പോഴായി എത്ര തവണ പറഞ്ഞ് കൊടുത്താലും അവർക്ക് മനസിലാകണം എന്നില്ല. എങ്കിലും സോഷ്യൽ മീഡിയകളിൽ പോസ്റ്റ് അല്ലെങ്കിൽ മറ്റാർക്കെങ്കിലും ഷെയർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് തികഞ്ഞ ജാഗ്രത പുലർത്താൻ അവരെ പഠിപ്പിക്കുകയും വേണം. പേര്, ഫോൺ നമ്പർ, വീട്ടുവിലാസം, ഇമെയിൽ, സ്‌കൂളിന്റെ പേര് അല്ലെങ്കിൽ ഫോട്ടോകൾ എന്നിവ അപരിചിതർക്ക് ഷെയർ ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കാനും അവരെ പ്രോത്സാഹിപ്പിക്കുക.

50 ജിബി ക്ലൗഡ് സ്‌റ്റോറേജ് സൌജന്യമായി നേടാനുള്ള എളുപ്പവഴി50 ജിബി ക്ലൗഡ് സ്‌റ്റോറേജ് സൌജന്യമായി നേടാനുള്ള എളുപ്പവഴി

ഡിജിറ്റൽ കാൽപ്പാടുകളും നിയന്ത്രണവും

ഡിജിറ്റൽ കാൽപ്പാടുകളും നിയന്ത്രണവും

സോഷ്യൽ മീഡിയകളിലും ഇൻ്റർനെറ്റിലും നാം പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രവും ഓരോ കണ്ടന്റും നമ്മുടെ ഡിജിറ്റൽ ഫൂട്ട്പ്രിൻ്റിൻ്റെ ഭാഗമാകും. ഇൻ്റർനെറ്റിൽ ഒരു ഡാറ്റയും പൂർണമായി ഇല്ലാതാക്കാൻ ആകില്ലെന്നതും വസ്തുതയാണ്. നാം പൊതുവായി പങ്കിടുന്ന ഇൻഫർമേഷനുകൾ പിന്നീട് ആർക്ക് വേണമെങ്കിലും ഏത് വിധത്തിലും ഉപയോഗിക്കാൻ കഴിയുമെന്നും മനസിലാക്കുക. കുട്ടികളും യുവാക്കളും അവരുടെ ചിത്രങ്ങളും വിവരങ്ങളും ഷെയർ ചെയ്യുന്നതിൽ ജാഗ്രത പുലർത്തേണ്ടത് ഈ സാഹചര്യത്തിലാണ്. ഡിജിറ്റൽ ഫൂട്ട്പ്രിന്റ്സ് നിയന്ത്രിക്കുന്നതിൽ കുട്ടികളെ ബോധവാന്മാരാക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രൈവസി സെറ്റിങ്സ് ഉപയോഗിക്കാനും അവരെ പ്രോത്സാഹിപ്പിക്കുക.

ലൊക്കേഷൻ സ്വകാര്യമായി സൂക്ഷിക്കാൻ കുട്ടികളെ പഠിപ്പിക്കുക

ലൊക്കേഷൻ സ്വകാര്യമായി സൂക്ഷിക്കാൻ കുട്ടികളെ പഠിപ്പിക്കുക

മിക്ക ആപ്പുകൾക്കും നെറ്റ്‌വർക്കുകൾക്കും ഡിവൈസുകൾക്കും ജിയോ ടാഗിങ് ഫീച്ചറുകൾ ഉണ്ട്, ജിയോ ടാടിങ് ഫീച്ചറുകൾ നിങ്ങളുടെ സ്ഥാനം മനസിലാക്കാനും ടാർഗറ്റ് ചെയ്യാനും ഉപയോഗിക്കാൻ കഴിയും. കുട്ടികൾ ഉപയോഗിക്കുന്ന ഡിവൈസുകളിൽ ഈ ഫീച്ചറുകൾ ഓഫ് ചെയ്തിടാൻ ശ്രദ്ധിക്കണം. ഡിജിറ്റൽ ഫോട്ടോകളിൽ മെറ്റാഡാറ്റ (ഫോട്ടോ എടുത്ത സമയം, തീയതി, ജിപിഎസ് കോർഡിനേറ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ) അടങ്ങിയിരിക്കുന്നു. ഈ ഫീച്ചർ ഓഫ് ആക്കിയിടാൻ ഉള്ള ഓപ്ഷനുകളും മനസിലാക്കണം. ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഈ ഡാറ്റ ഹൈഡ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നു. എന്നാൽ എല്ലാ പ്ലാറ്റ്ഫോമുകളും അങ്ങനെ അല്ലെന്നും മനസിലാക്കണം.

ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ വിപണി അട്ടിമറിക്കാൻ ടെക്നോ പോവ 5ജി വരുന്നു, ലോഞ്ച് ഫെബ്രുവരി 8ന്ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ വിപണി അട്ടിമറിക്കാൻ ടെക്നോ പോവ 5ജി വരുന്നു, ലോഞ്ച് ഫെബ്രുവരി 8ന്

ഓൺലൈനിൽ ചിലവഴിക്കുന്ന സമയം ട്രാക്ക് ചെയ്യുക

ഓൺലൈനിൽ ചിലവഴിക്കുന്ന സമയം ട്രാക്ക് ചെയ്യുക

നിങ്ങളുടെ കുട്ടി ഓൺലൈനിൽ ചിലവഴിക്കുന്ന സമയം നിരീക്ഷിക്കുന്നത് പ്രധാനമാണ്, പ്രത്യേകിച്ച് ചെറിയ കുട്ടികളുടെ കാര്യത്തിൽ. അവർ മോശം ശീലങ്ങൾ വളർത്തിയെടുക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഓൺലൈനിൽ ചിലവഴിക്കാൻ ഒരു സമയ പരിധി തീരുമാനിക്കുക. സെഷനുകൾക്കായി ടൈമർ സജ്ജീകരിക്കുക. ഓരോ രാത്രിയും ഒരു നിശ്ചിത സമയത്ത് ( ഉറക്കത്തിന് മുമ്പ് ) ഹോം വൈഫൈ സ്വിച്ച് ഓഫ് ചെയ്യുകയും വേണം. ഇൻ്റർനെറ്റിൽ നിന്നും ഒരു ടൈം ഔട്ട് ശീലിക്കാൻ ഇത് നല്ലതാണ്. വീട്ടിൽ കുറച്ച് ദിവസങ്ങൾ സ്‌ക്രീൻ ഫ്രീ ആക്കുന്നതും നല്ല കാര്യമാണ്.

Best Mobiles in India

English summary
The Internet is a world of unlimited knowledge, opportunity, entertainment and wonder. A place where one can approach any kind of knowledge about anything. The Internet is also a world of dangers and pitfalls. We need to keep our children safe from the ill effects of the Internet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X