അത്യുഗ്രന്‍ സവിശേഷതകളുമായി ഇന്‍ടെക്‌സിന്റെ പുതിയ രണ്ട് 4ജി വോള്‍ട്ട് ഫോണുകള്‍ എത്തിയിരിക്കുന്നു!

Posted By: Archana V

നിരവധി പുതിയ മോഡലുകള്‍ എത്തി കൊണ്ടിരിക്കുന്ന എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണ്‍ വിപണി എല്ലായ്‌പ്പോഴും സജീവമാണ്. ആഭ്യന്തര ബ്രാന്‍ഡായ ഇന്റക്‌സാണ് അടുത്തിടെ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്‍ടെക്‌സിന്റെ പുതിയ രണ്ട് 4ജി വോള്‍ട്ട് ഫോണുകള്‍ എത്തിയിരിക്കുന്നു!

അക്വ ലയണ്‍സ് ടി1 ,അക്വ ജുവല്‍ 2 എന്നീ രണ്ട് പുതിയ സ്മാര്‍ട് ഫോണുകളുമായാണ് ഇത്തവണ ഇന്റക്‌സ് എത്തിയിരിക്കുന്നത്. 4ജി വോള്‍ട്ടി സപ്പോര്‍ട്ടോടു കൂടിയ ബജറ്റ് ഫോണുകളാണ് രണ്ടും. 6,000 രൂപ നിലവാരത്തിലെത്തുന്ന ഈ ഫോണുകള്‍ ബജറ്റ് സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇണങ്ങുന്നതാണ്.

ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ട് സ്മാര്‍ട്‌ഫോണുകളും ഉടന്‍ തന്നെ രാജ്യത്ത് ലഭ്യമായി തുടങ്ങും.

പുതിയ സ്മാര്‍ട് ഫോണുകളുടെ പ്രത്യേകതകള്‍, സവിശേഷതകള്‍, വില തുടങ്ങിയ വിവരങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റക്‌സ് അക്വ ജുവല്‍ 2

ഇന്റക്‌സ് അക്വ ജുവല്‍ 2 എത്തുന്നത് 5-ഇഞ്ച് എച്ച്ഡി 720പി ഡിസ്‌പ്ലെ, 1.3 ജിഗഹെട്‌സ് ക്വാഡ് കോര്‍ സ്‌പ്രെഡ്ട്രം എസ്‌സി 9832എ പ്രോസസര്‍ എന്നിവയോട് കൂടിയാണ്. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് വഴി 32ജിബി വരെ നീട്ടാവുന്ന മെമ്മറി എന്നിവയാണ് മറ്റ് സവിശേഷതകള്‍. പിന്‍വശത്തായി സ്ഥാപിച്ച ലൗഡ്‌സ്പീക്കറും ടെക്‌സ്ചറുകളോട് കൂടിയ ബാക് പാനലും ആണ് ഇതിലുള്ളത്.

ഓട്ടോഫോക്കസ് , എല്‍ഇഡി ഫ്‌ളാഷ് എന്നിവയോട് കൂടിയ 8 എംപി റിയര്‍ ക്യാമറ, ഫിക്‌സഡ് ഫോക്കസോട് കൂടിയ 5എംപി സെല്‍ഫി ക്യാമറ എന്നിവയാണ് അക്വ ജുവല്‍ 2 വിലെ ക്യതാമറകള്‍. പ്രധാന ക്യാമറ പനോരമ, ബര്‍സ്റ്റ് മോഡ്, ഫെയ്‌സ് ഡിറ്റക്ഷന് എന്നിവ സപ്പോര്‍ട്ട് ചെയ്യും.

4ജി വോള്‍ട്ടി, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, ബ്ലൂടൂത്ത്, വൈ-ഫൈ, ജിപിഎസ്, ഏഴ് മണിക്കൂര്‍ വരെ ടോക് ടൈം സാധ്യമാക്കുന്ന 2500എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഇന്റക്‌സ് അക്വ ലയണ്‍സ് ടി1

ഇന്റക്‌സ് അക്വ ലയണ്‍സ് ടി1 5.2 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലെ , 1.3 ജിഗഹെട്‌സ് ക്വാഡ് കോര്‍ സ്‌പ്രെഡ്ട്രം എസ്‌സി 9832 എസ്ഒസി , 1ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 64 ജിബി വരെ നീട്ടാവുന്ന 8 ജിബി സ്‌റ്റോറേജ് എന്നീ സവിശേഷതകളോടെയാണ് എത്തുന്നത്.

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8 എംപി പിന്‍ക്യാമറയും ഫിക്‌സഡ് ഫോക്കസോട് കൂടിയ 5 എംപി സെല്‍ഫി ക്യാമറയുമാണ് ഇതിലുള്ളത്.

ഡ്യുവല്‍ സിം സപ്പോര്‍ട്ട് , ജിപിഎസ് , ബ്ലൂടൂത്ത്, വൈ-ഫൈ, 4ജി വോള്‍ട്ടി , 7 മണിക്കൂര്‍ വരെ ടോക് ടൈമും 200 മണിക്കൂര്‍ വരെ സ്റ്റാഡ്‌ബൈ ടൈമും സാധ്യമാക്കുന്ന 2700എംഎഎച്ച് ബാറ്ററി എന്നിവയാണ് അക്വ ലയണ്‍സ് ടി1 ന്റെ മറ്റ് സവിശേഷതകള്‍.

3ജിബി റാമുമായി നോക്കിയ 5 ഇപ്പോള്‍ ഷോറൂമിലും!

വിലയും ലഭ്യതയും

ബ്ലാക്, ഷാമ്പെയ്ന്‍ എ ന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകുന്ന ഇന്റക്‌സ് അക്വ ജുവല്‍ 2 വിന്റെ വില 5,8999 രൂപയാണ് . രാജ്യത്തുടനീളമുള്ള ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി ഉടന്‍ ഡിവൈസ് ലഭ്യമായി തുടങ്ങും.

4,999 രൂപ വില വരുന്ന ഇന്റക്‌സ് ലയണ്‍സ് ടി1 ബ്ലാക്, കോഫി, ഷാമ്പെയ്ന്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും . പ്രമുഖ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഡിവൈസ് ഉടന്‍ ലഭ്യമായി തുടങ്ങും.

റിലയന്‍സ് ജിയോയില്‍ നിന്നും 25ജിബി 4ജി ഡേറ്റ, സൗജന്യ പ്രൊട്ടക്ടീവ് കേസ്, ഒരു തവണ സൗജന്യ സ്‌ക്രീന്‍ മാറ്റി വയ്ക്കല്‍ തുടങ്ങിയ ആനുകൂല്യങ്ങളോടെയാണ് അക്വ ലയണ്‍സ് ടി1 ലഭ്യമാവുക എന്നതാണ് ശ്രദ്ധേയമായ കാര്യം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Intex Aqua Jewel 2 and Aqua Lions T1 with 4G VoLTE have been launched in India at Rs. 5,899 and Rs. 4,999 in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot