മൂന്ന് പുതിയ 4K UHD സ്മാര്‍ട്ട് എല്‍ഇഡി ടിവികളുമായി ഇന്റക്‌സ്; വില 52990 രൂപ മുതല്‍

|

ഇന്ത്യന്‍ കമ്പനിയായ ഇന്റക്‌സ് മൂന്ന് പുതിയ 4K UHD സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ പുറത്തിറക്കി. LED-SU4303, LED-SU5003, LED-SU5503 എന്നീ മോഡലുകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ജിയോ സിനിമ ആപ്പോട് കൂടി വരുന്ന ടിവികളുടെ വില യഥാക്രമം 52990, 75000, ഒരു ലക്ഷം എന്നിങ്ങനെയാണ്.

മൂന്ന് പുതിയ 4K UHD സ്മാര്‍ട്ട് എല്‍ഇഡി ടിവികളുമായി ഇന്റക്‌സ്;  വില 52

43 ഇഞ്ച് മുതല്‍ 55 ഇഞ്ച് വരെയാണ് 3840ഃ2160 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ ടിവികളുടെ വലുപ്പം. ഡ്യുവല്‍ കോര്‍ പ്രസസ്സറോട് കൂടിയ ടിവികള്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് v6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 1.5 GB റാം, 8GB സ്റ്റോറേജ് എന്നിവയാണ്് ടിവികളുടെ മറ്റ് പ്രധാന സവിശേഷത.

ടിവിയില്‍ ലഭ്യമായ ഇന്റെക്‌സ് ആപ്പ് സ്റ്റോറില്‍ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇരുന്നൂറില്‍ അധികം ആപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇവ വിവിധ വലുപ്പങ്ങളിലും റെസല്യൂഷനുകളുമുള്ള സ്‌ക്രീനുകളിള്‍ ഉപയോഗിക്കാന്‍ കഴിയും.

വൈഫൈ, 3HDMI, രണ്ട് USB പോര്‍ട്ടുകള്‍, മിറാകാസ്റ്റ്, ഐ സെയ്ഫ് ടി-മട്രിക്‌സ് എന്നിവയും എടുത്തുപറയേണ്ട പ്രത്യേകതകളാണ്. മികച്ച ദൃശ്യാനുഭവം ഉറപ്പുവരുത്തുന്നതിനായി ടിവികളുടെ പ്രതികരണ സമയം (Response Time) 9ms ആയി ക്രമീകരിച്ചിരിക്കുന്നു.

മികച്ച ദൃശ്യാനുഭവം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് എക്കാലത്തും ഇന്റക്‌സ് ശ്രമിച്ചിട്ടുണ്ടെന്ന് ഇന്റക്‌സ് ടെക്‌നോളജീസ് ഡയറക്ടര്‍ നിധി മാര്‍ക്കണ്ഡേയ് പറഞ്ഞു. പുതിയ 4K സ്മാര്‍ട്ട് എല്‍ഇഡി ടിവികളും പുറത്തിറക്കിയിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ജിയോ സിനിമ ആപ്പിലൂടെ ഒരുലക്ഷത്തിലധികം മണിക്കൂര്‍ വിനോദമാണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്. എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന വിലയില്‍ വലിയ സ്‌ക്രീനിലെ ദൃശ്യാനുഭവം നല്‍കുന്നതിലൂടെ വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. സമാനമായ പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൺപ്ലസ് 6T ഇന്ത്യയിലെത്തി; വില 37,999 മുതൽ!വൺപ്ലസ് 6T ഇന്ത്യയിലെത്തി; വില 37,999 മുതൽ!

Best Mobiles in India

Read more about:
English summary
Intex launches three new 4K UHD Smart LED TV models

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X