25ജിബി 4ജി സൗജന്യ ഡാറ്റയുമായി വീണ്ടും ജിയോ!

Written By:

ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മറ്റൊരു ഓഫറുമായി എത്തിയിരിക്കുകയാണ് റിലയന്‍സ് ജിയോ. അതായത് ഇന്ത്യയിലെ പ്രമുഖ ഹാന്‍സെറ്റ് ബ്രാന്‍ഡുകളില്‍ ഒന്നായ ഇന്‍ടെക്‌സ് ടെക്‌നോളജീസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നതിന് റിലയന്‍സ് ജിയോയുമായി സഹകരിച്ചിട്ടുണ്ട്.

25ജിബി 4ജി സൗജന്യ ഡാറ്റയുമായി വീണ്ടും ജിയോ!

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിച്ചോ? നേടൂ ഈ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍!

ഇന്‍ടെക്‌സ് 4ജി ഉപഭോക്താക്കള്‍ക്ക് 25ജിബി 4ജി ഡാറ്റ നല്‍കുമെന്ന് ജിയോ ഉറപ്പു നല്‍കി. പുതിയ ഇന്‍ടെക്‌സ് ഫോണ്‍ എടുക്കുന്നവര്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്. അതായത് ഇന്‍ടെക്‌സ് 4ജി ഫോണില്‍ ജിയോ സിം ഉപയോഗിച്ച് അതില്‍ 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഓരോ റീച്ചാര്‍ജ്ജിലും 5ജിബി ഡാറ്റ അധികം ലഭിക്കുന്നു. ഇങ്ങനെ ആദ്യത്തെ അഞ്ചു പ്രാവശ്യത്തില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുളളൂ.

FE ബ്യൂറോ റിപ്പോര്‍ട്ടു പ്രകാരം 170 ദിവസം കൊണ്ട് 100 മില്ല്യന്‍ ഉപഭോക്താക്കളാണ് ജിയോക്ക് ലഭിച്ചിരിക്കുന്നത്. 123 മില്ല്യന്‍ സബ്‌സ്‌ക്രൈബര്‍മാരും 10.39% മാര്‍ക്കറ്റ് ഷയറും ഉണ്ട്. ജൂണ്‍ 2017 വരെയുളള റിപ്പോര്‍ട്ടാണ് ഇത്.

25ജിബി 4ജി സൗജന്യ ഡാറ്റയുമായി വീണ്ടും ജിയോ!

ഇന്നത്തെ ടെക് ലോക ഉപഭോക്താക്കള്‍ക്കിടയില്‍ നരന്തരമായ ഡാറ്റ ആവശ്യങ്ങള്‍ നിറവേറാന്‍ ഈ പങ്കാളിത്തം സഹായിക്കും എന്ന് ഇന്‍ടെക്‌സ് വിശ്വസിക്കുന്നു.

നിങ്ങളുടെ ലാപ്‌ടോപ്പ് നിരന്തരമായി ഷട്ട്ഡൗണ്‍ ആകുന്നതിനുളള കാരണങ്ങള്‍?

കഴിഞ്ഞ ജൂണില്‍ റിലയന്‍സ് ജിയോ ഷവോമിയുമായി ചേര്‍ന്ന് 5ജിബി 4ജി ഡാറ്റ അധികം നല്‍കിയിരുന്നു. അത് 309 രൂപയുടെ റീച്ചാര്‍ജ്ജില്‍ ആയിരുന്നു.

English summary
All Intex 4G Smartphone users using a Jio connection will get additional 5GB 4G data per recharge.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot