Home
News

ഇന്റക്‌സിന്റെ 5 പുതിയ സ്മാര്‍ട് എല്‍ഇഡി ടിവികള്‍ ഇന്ത്യന്‍ വിപണിയിലെത്തി

By Archana V

സെപ്റ്റംബറില്‍ ഒരു ലക്ഷം യൂണിറ്റിന്റെ വില്‍പ്പന എന്ന നാഴികകല്ല് മറികടന്നതോടെ ഇന്ത്യന്‍ എല്‍ഇഡി വിപണിയിലെ നേതൃസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഇന്റക്‌സ് ടെക്‌നോളജീസ് . ഈ ഉത്സവ കാലത്ത് ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 5 പുതിയ എല്‍ഇഡി ടിവികളാണ് ഇന്റക്‌സ് ടെക്‌നോളജീസ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

ഇന്റക്‌സിന്റെ 5 പുതിയ സ്മാര്‍ട് എല്‍ഇഡി ടിവികള്‍ ഇന്ത്യന്‍ വിപണിയിലെത്

55 ഇഞ്ച് യുഎച്ച്ഡി (78,999 രൂപ), 43 ഇഞ്ച് യുഎച്ച്ഡി( 52,990 രൂപ), 50-ഇഞ്ച് എല്‍ഇഡി ( 49,999 രൂപ) , 43-ഇഞ്ച് എല്‍ഇഡി( 47,999 രൂപ), 32 -ഇഞ്ച് എല്‍ഇഡി (27,999 രൂപ) എന്നിങ്ങനെ വ്യത്യസ്ത സൈസുകളിലാണ് ഇന്റക്‌സിന്റെ എല്‍ഇഡി ടിവികള്‍ എത്തുന്നത്.

പുതിയ എല്‍ഇഡി ടിവികളില്‍ ഏറ്റവും താഴ്ന്ന റേഞ്ചിലുള്ള എല്‍ഇഡി 3201എസ്എംടി ഹൈഡെഫനിഷന്‍ (1366*720 ) ആണ് . അതേസമയം 4301,5001 എസ്എടി മോഡലുകള്‍ ഫുള്‍എച്ച്ഡി ആണ്( 1920*1280 )ആണ്. 5500 എസ്എംടി മോഡല്‍ ഇ-എല്‍ഇഡി ടെക്‌നോളജിയോട് കൂടിയ അള്‍ട്ര എച്ച്ഡി (യുഎച്ച്ഡി)/4 കെ മോഡല്‍ ആണ്.

ഇന്റക്‌സിന്റെ 5 പുതിയ സ്മാര്‍ട് എല്‍ഇഡി ടിവികള്‍ ഇന്ത്യന്‍ വിപണിയിലെത്

55-ഇഞ്ച് യുഎച്ച്ഡി എല്‍ഡി ടിവിയുടേത് അള്‍ട്ര-സ്ലിം എഡ്ജ് ലുക്കുള്ള ആലൂമിനയം ബോഡിയാണ്. 4കെ പ്രോ 3 പ്രോസസര്‍ യൂണിറ്റാണ് ഇതിലുള്ളത്. ഈ നിരയിലേക്ക് അവസാനമായി എത്തിയ 43-ഇഞ്ച് യുഎച്ച്ഡിയില്‍ 4 മടങ്ങ് റെസല്യൂഷന്‍ ഉള്ള അള്‍ട്ര ഹൈഡെഫനിഷന്‍ പാനല്‍(3840* 2160 പിക്‌സല്‍) ആണുള്ളത്.

43-ഇഞ്ച് യുഎച്ച്ഡി എല്‍ഇഡി ടിവിയില്‍ ഉയര്‍ന്ന് സ്റ്റേറേജും വേഗതകൂടിയ പ്രോസസറും ആണുള്ളത്. കൂടാതെ ഇന്‍ബില്‍ട്ട് ബ്ലൂടൂത്തും സപ്പോര്‍ട്ട് ചെയ്യും. സാധാരണ ടിവി റിമോട്ടില്‍ നിന്നും വ്യത്യസ്തമായി ഏത് ദിശയില്‍ നിന്നും കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയുന്ന ജോയ്‌സ്റ്റിക്കും എയര്‍ മൗസ് കണ്‍ട്രോളുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

സ്മാര്‍ട് ഫോണിലെ കണ്ടന്റുകള്‍ ടിവി സ്‌ക്രീനില്‍ കാണാന്‍ സഹായിക്കുന്ന മിറാകാസ്റ്റ് ഫീച്ചര്‍ ആണ് ഈ എല്‍ഇഡി ടിവികളുടെ പ്രധാന ആകര്‍ഷണീയത. സ്മാര്‍ട് ഫോണുകളില്‍ നിന്നുള്ള ഗെയിമുകളും ഇത്തരത്തില്‍ ആസ്വദിക്കാന്‍ കഴിയും..

എന്‍- സ്‌ക്രീന്‍ വയര്‍ലെസ്സ് മിററിങ് ഫീച്ചറിലൂടെ വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് സ്മാര്‍ട ഫോണിലെ ഓഡിയോ വീഡിയോ കണ്ടന്റുകള്‍ ടിവിയില്‍ കാണാനും സ്മാര്‍ട് ഫോണ്‍ വഴി ടിവി കണ്‍ട്രോള്‍ ചെയ്യാനും കഴിയും.

യൂട്യൂബ്, ഫേസ്ബുക്ക്, നെറ്റ് ഫ്‌ളിക്‌സ്, ട്വിറ്റര്‍ തുടങ്ങിയ ബില്‍ട്ട്-ഇന്‍ ആപ്ലിക്കേഷനുകളോടെ ആണ് ഇന്റക്‌സ് എല്‍ഇഡി , യുഎച്ച്ഡി ടിവകള്‍ എത്തുന്നത്. ഇതിന് പുറമെ 200 ഓളം ആപ്പുകള്‍ ആപ്പ് സ്‌റ്റോറില്‍ ലഭ്യമാകും.

ബില്‍ട്-ഇന്‍ വൈ-ഫൈ, എച്ച്ഡിഎംഐ, യുഎസ്ബി പോര്‍ട്ടുകള്‍ കണക്ടിവിറ്റിി സുഗമമാക്കും.

വിവിധ ആന്‍ഡ്രോയ്ഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കും എന്നതിനാല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മൂവികള്‍ ഡൗണ്‍ലോഡ് ചെയ്യുക, വീഡിയോ ബ്രൗസ് ചെയ്യുക, ഇമെയില്‍ പരിശോധിക്കുക തുടങ്ങി എന്തും ഈ സ്മാര്‍ട് എല്‍ഇഡി, യുഎച്ച് ഡി ടിവികളില്‍ സാധ്യമാകും.

ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ വിതരണ ശൃംഖലകള്‍ വഴി പുതിയ എല്‍ഇഡി യുഡിഎച്ച് ടിവികള്‍ ലഭ്യമാകും

സവിശേഷതകള്‍

500 യുഎച്ച്ഡിഎല്‍ഇഡി 5

  • ഒഎസ്: ആന്‍ഡ്രോയ്ഡ് 5.1
  • പ്രോസസര്‍ : ഡ്യുവല്‍ കോര്‍
  • നെറ്റ് വര്‍ക് : ഇന്‍-ബില്‍ട്ട് വൈഫൈ
  • മെമ്മറി: 8 ജിബി
  • സൗണ്ട് ടെക്‌നോളജി: ഡിജിറ്റല്‍ നോയ്‌സ് റിഡക്ഷന്‍&
  • സൗണ്ട് എലോണ്‍ ഇഫക്ട്
  • എച്ച്ഡിഎംഐ/
  • യുഎസ്ബി പോര്‍ട്: അതെ
  • ടി-കാസ്റ്റ് & എന്‍-സ്‌ക്രീന്‍ അതെ

എല്‍ഇഡി 4300 4കെ യുഎച്ച്ഡി

  • ഒഎസ്: ആന്‍്‌ഡ്രോയ്ഡ് 5.1
  • പ്രോസസര്‍ : ക്വാഡ് കോര്‍
  • നെറ്റ് വര്‍ക് : ഇന്‍-ബില്‍ട്ട് വൈഫൈ
  • മെമ്മറി: 8 ജിബി
  • സൗണ്ട് ടെക്‌നോളജി: ഡിജിറ്റല്‍ നോയ്‌സ് റിഡക്ഷന്‍&
  • സൗണ്ട് എലോണ്‍ ഇഫക്ട്
  • എച്ച്ഡിഎംഐ
  • യുഎസ്ബി പോര്‍ട്: അതെ
  • ടി-കാസ്റ്റ് & എന്‍-സ്‌ക്രീന്‍ അതെ

എല്‍ഇഡി 5001 എഫ്എച്ച്ഡി

  • ഒഎസ്: ആന്‍്‌ഡ്രോയ്ഡ് 4.4
  • പ്രോസസര്‍ : ക്വാഡ് കോര്‍
  • നെറ്റ് വര്‍ക് : ഇന്‍-ബില്‍ട്ട് വൈഫൈ
  • മെമ്മറി: 4ജിബി
  • സൗണ്ട് ടെക്‌നോളജി: ഡിജിറ്റല്‍ നോയ്‌സ് റിഡക്ഷന്‍&
  • സൗണ്ട് എലോണ്‍ ഇഫക്ട്
  • എച്ച്ഡിഎംഐ
  • യുഎസ്ബി പോര്‍ട്: അതെ
  • ടി-കാസ്റ്റ് & എന്‍-സ്‌ക്രീന്‍ അതെ

എല്‍ഇഡി 4301 എഫ്എച്ച്ഡി

  • ഒഎസ്: ആന്‍്‌ഡ്രോയ്ഡ് 4.4
  • പ്രോസസര്‍ : ക്വാഡ് കോര്‍
  • നെറ്റ് വര്‍ക് : ഇന്‍-ബില്‍ട്ട് വൈഫൈ
  • മെമ്മറി: 4 ജിബി
  • സൗണ്ട് ടെക്‌നോളജി: ഡിജിറ്റല്‍ നോയ്‌സ് റിഡക്ഷന്‍&
  • സൗണ്ട് എലോണ്‍ ഇഫക്ട്
  • എച്ച്ഡിഎംഐ
  • യുഎസ്ബി പോര്‍ട്: അതെ
  • ടി-കാസ്റ്റ് & എന്‍-സ്‌ക്രീന്‍ അതെ

എല്‍ഇഡി 3201 എച്ച്ഡി

  • ഒഎസ്: ആന്‍്‌ഡ്രോയ്ഡ് 4.4
  • പ്രോസസര്‍ : ഡ്യുവല്‍ കോര്‍
  • നെറ്റ് വര്‍ക് : ഇന്‍-ബില്‍ട്ട് വൈഫൈ
  • മെമ്മറി: 8 ജിബി
  • സൗണ്ട് ടെക്‌നോളജി: ഡിജിറ്റല്‍ നോയ്‌സ് റിഡക്ഷന്‍&
  • സൗണ്ട് എലോണ്‍ ഇഫക്ട്
  • എച്ച്ഡിഎംഐ
  • യുഎസ്ബി പോര്‍ട്: അതെ
  • ടി-കാസ്റ്റ് & എന്‍-സ്‌ക്രീന്‍ വയര്‍ലെസ്സ് ഡിസ്‌പ്ലെ

More from GizBot

Best Mobiles in India

English summary
Intex Technologies, a popular consumer durables brand today unveiled as many as 5 new models of LED TVs in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X