13 മെഗാപിക്സൽ ക്യാമറയിൽ ,7,490 രൂപമുതൽ ഇൻവെൻസ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

By Anoop Krishnan

  ഒരുവർഷം ആയിരക്കണക്കിനു സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത് .അതിൽ വിലകൂടിയ മോഡലുകളും അതുപോലെ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളും ഉണ്ട് .എന്നാൽ കഴിഞ്ഞ ദിവസ്സം ഇൻവെൻസ് പുറത്തിറക്കിയ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന 3 മോഡലുകളാണ് ഇൻവെൻസ് ഡയമണ്ട് D2,ഫൈറ്റർ F1 കൂടാതെ ഫൈറ്റർ F2 .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

  13 മെഗാപിക്സൽ ക്യാമറയിൽ ,7,490 രൂപമുതൽ ഇൻവെൻസ് സ്മാർട്ട് ഫോണുകൾ വിപണി

   

  കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മൂന്നു സ്മാർട്ട് ഫോണുകൾ ഇൻവെൻസ് വിപണിയിൽ എത്തിച്ചു .ഇൻവെൻസ് ഡയമണ്ട് D2,ഫൈറ്റർ F1 കൂടാതെ ഫൈറ്റർ F2 എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച രൂപകല്പനയിലാണ് ഈ മൂന്ന് മോഡലുകളും പുറത്തിറക്കിയിരിക്കുന്നത് .ഈ മൂന്ന് മോഡലുകളും ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾകൂടിയാണ് .

  7490 രൂപമുതൽ 11490 രൂപവരെയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .ഷവോമി ,ഹോണർ ,ലെനോവോ തുടങ്ങിയ കമ്പനികൾ പുറത്തിറക്കിയ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളുടെ കൂട്ടത്തിലേക്ക് പുതിയ മൂന്ന് മോഡലുകൾ കൂടി എത്തിയിരിക്കുന്നു .

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഇൻവെൻസ് ഡയമണ്ട് 2

  കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളോടെ പുറത്തിറക്കിയ മോഡലാണ് ഇൻവെൻസ് ഡയമണ്ട് 2 .ഇതിന്റെ പ്രധാന സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1280 x 720ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1.3GHz ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

  ആന്തരിക സവിശേഷതകൾ

  2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെതന്നെ 128 ജിബിവരെ കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ആൻഡ്രോയിഡിന്റെ അപ്പ്ഡേറ്റഡ് വേർഷനായ ആൻഡ്രോയിഡ് 7.0 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

  ക്യാമറ & വില

  LED ഫ്‌ളാഷോടുകൂടിയ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 7490 രൂപയാണ് .

  ഇൻവെൻസ് ഫൈറ്റർ F1

  ഇൻവെൻസ് പുറത്തിറക്കിയ മറ്റൊരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് ഇൻവെൻസ് ഫൈറ്റർ F1 .ഇതിന്റെ പ്രധാന സവിശേഷതകളിൽ ഏറ്റവും ആദ്യം പറയേണ്ടത് ഇതിന്റെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് .കാരണം ഇതിന്റെ വിപണിയിലെ വില 8,990 രൂപയാണ് .അതുകൊണ്ടുതന്നെ ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഈ മോഡലിന്റെ ക്യാമറകൾ ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് .

  ഡിസ്പ്ലേ & റാം

  5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .720 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെതന്നെ 128 ജിബിവരെ കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

  ക്യാമറ,ഓ എസ് & വില

  ആൻഡ്രോയിഡിന്റെ അപ്പ്ഡേറ്റഡ് വേർഷനായ ആൻഡ്രോയിഡ് 7.0 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ,5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .3200mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 8990 രൂപയാണ് .

  നോക്കിയ 3310 4ജിയെ കുറിച്ച് അറിഞ്ഞാല്‍ വാങ്ങാതിരിക്കില്ല, സത്യം!!

  Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
  ഇൻവെൻസ് ഫൈറ്റർ F2

  ഇൻവെൻസ് ഫൈറ്റർ F2

  ഇൻവെൻസ് പുറത്തിറക്കിയ മൂന്ന് മോഡലുകളിൽ അവസാനത്തെ മോഡലാണ് ഇൻവെൻസ് ഫൈറ്റർ F1 .ഇൻവെൻസ് ഡയമണ്ട് 2 കൂടാതെ ഇൻവെൻസ് ഫൈറ്റർ F1 എന്നി രണ്ട് മോഡലുകൾ തമ്മിൽ ഇൻവെൻസ് ഫൈറ്റർ F2 നു നേരിയ വെത്യാസ്സം മാത്രമേയുള്ളു .

  ഡിസ്പ്ലേ & റാം

  ഈ മൂന്ന് മോഡലുകൾക്കും 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 1.3GHz ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെയും പ്രവർത്തനം നടക്കുന്നത് .

  3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെതന്നെ 128 ജിബിവരെ കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

  ക്യാമറ,ഓ എസ് & വില

  ആൻഡ്രോയിഡിന്റെ അപ്പ്ഡേറ്റഡ് വേർഷനായ ആൻഡ്രോയിഡ് 7.0 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറകളുമാണ് ഇൻവെൻസ് ഫൈറ്റർ F2 നു നൽകിയിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 11490 രൂപയാണ് .

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Invens, a Chinese smartphone brand has announced the launch of three smartphones namely Invens Diamond D2, Fighter F1 and Fighter F2 priced at Rs. 7,490, Rs, 8,990 and Rs. 11,490 in the country. These devices are preloaded with women safety applications that will protect the users from stalkers.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more