സ്മാര്‍ട്‌ഫോണില്‍ കൊണ്ടുനടക്കാവുന്ന പെന്‍ ഇതാ..

Posted By:

കാലം ഏറെ പുരോഗമിച്ചാലും പേനയുടെ ഉപയോഗത്തിന് ഇന്നും ഒട്ടും കുറവില്ല. എന്നാല്‍ അത്യവശ്യ സന്ദര്‍ഭങ്ങളില്‍ പേയില്ലാതെ വിഷമിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് പ്രധാനപ്പെട്ട എന്തെങ്കിലും കുറിച്ചെടുക്കേണ്ടിവരുമ്പോള്‍. എങ്കില്‍ അതിനൊരു പരിഹാരവുമായിട്ടാണ് ആന്‍ഡ്ര്വീ ജ്യൂസണ്‍ എന്നയാള്‍ എത്തിയിരിക്കുന്നത്.

സ്മാര്‍ട്‌ഫോണില്‍ കൊണ്ടുനടക്കാവുന്ന പെന്‍ ഇതാ..

സ്മാര്‍ട്‌ഫോണിലെ ഹെഡ്‌ഫോണ്‍ ജാക്കില്‍ വയ്ക്കാവുന്ന തരത്തിലുള്ള ബോള്‍ പോയിന്റ് പെന്നാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ജാക്‌പെന്‍ എന്നാണ്‌പേര്. 20 mm വരുന്ന ഈ പെന്‍ സ്മാര്‍ട്‌ഫോണുകളുടെ ഹെഡ്‌ഫോണ്‍ ജാക്കില്‍ കുത്തിവയ്ക്കാം. നീളവും തീരെ കുറവാണ്.

ബോള്‍ പോയിന്റ് പെന്നായതിനാല്‍ മഷി ലീക് ആവുന്നതും പേടിക്കണ്ട. മാത്രമല്ല, ഉപയോഗം കഴിഞ്ഞാല്‍ നിബ് ഉള്‍പ്പെടുന്ന ഭാഗം ഹെഡ്‌ഫോണ്‍ ജാക്കിന്റെ ഉള്ളിലേക്കു പോകുന്ന തരത്തിലും എഴുതേണ്ടിവരുമ്പോള്‍ തിരിച്ചും വയ്ക്കുകയും ചെയ്യാം.

ഇനി വലിപ്പം കുറവാണെന്നു കരുതി പെട്ടെന്ന് മഷി തീരുമെന്നും കരുതണ്ട. സാധാരണ പേനകളില്‍ ഉള്ള അത്രയും മഷി ഇതിലും ഉണ്ടാകും. ഇത്തരത്തിലുള്ള മൂന്നു പേനകളടങ്ങിയ സെറ്റിന് 3.99 ഡോളറാണ് വില. അതായത് ഏകദേശം 240 രൂപ.

English summary
Inventor creates ballpoint pen so tiny it fits INSIDE your smartphone, A ballpoint pen that fits in Smartphone's head phone jack, New invention, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot