ഐഒഎസ് 11.4 ബീറ്റ 5: പുതിയ അപ്‌ഡേറ്റ് സവിശേഷതകള്‍, എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

|

മാസങ്ങള്‍ നീണ്ട ബീറ്റ പരീക്ഷണത്തിലൊടുവിലാണ് ഈയിടെ ആപ്പിള്‍ ഐഒഎസ് 11.3-ന്റ പുതിയ അപ്‌ഡേറ്റ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഐഫോണ്‍, ഐപാഡ്, ഐപാഡ് ടച്ച് എന്നീ ഡിവൈസുകളിലായിരുന്നു ഇത് ലഭിച്ചിരുന്നത്. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചര്‍ ഐഫോണ്‍ ബാറ്ററിയുടെ ആരോഗ്യം അറിയാനുളള സവിശേഷതയായിരുന്നു.

 
ഐഒഎസ് 11.4 ബീറ്റ 5: പുതിയ അപ്‌ഡേറ്റ് സവിശേഷതകള്‍, എങ്ങനെ ഡൗണ്‍ലോഡ് ചെയ

ഇപ്പോള്‍ ഇതിനു പിന്നാലെ ഐഒഎസ് 11.4 Beta 5 അപ്‌ഡേറ്റ് അവതരിപ്പിച്ചു. നിങ്ങള്‍ക്ക് ഈ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

 

iOS 11.4ല്‍ പുതിയത് എന്താണുളളത്?

. സ്‌കൂള്‍വര്‍ക്ക് ആപ്പ്, ക്ലാസ് കിറ്റ് API എന്ന രണ്ട് സോഫ്റ്റ്‌വയറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍വര്‍ക്ക് അധ്യാപകര്‍ക്ക് വിവരങ്ങള്‍ കൈമാരാനും ക്ലാസ്‌കിറ്റില്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനുകളുടെ (Educational apps) ഡവലപ്പര്‍മാര്‍ക്കുമാണ്.

. എയര്‍പ്ലേ 2, ഐഒഎസ് 11.4 ബീറ്റയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

. iOS 11.4ല്‍ ഐക്ലൗഡില്‍ സന്ദേശങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഐഒഎസ് 11.4 ബീറ്റ അപ്‌ഡേറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

1. ഐഒഎസ് 11.4 ബീറ്റ ഇന്‍സ്‌റ്റോള്‍ ചെയ്യാനായി ഐഫോണ്‍/ ഐപാഡിലെ സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് ആദ്യം സന്ദര്‍ശിക്കേണ്ടതാണ്. (നിങ്ങളുടെ ഐഫോണിലെ ഡേറ്റകള്‍ എല്ലാം ബാക്കപ്പ് ചെയ്യാന്‍ മറക്കരുത്).

2. ഹോം സ്‌ക്രീനിലെ സെറ്റിംഗ്‌സിലേക്ക് പോയി, General> Software Update എന്നതില്‍ ടാപ്പ് ചെയ്യുക.

3. അപ്‌ഡേറ്റ് എന്നതു കണ്ടാല്‍ 'ഡൗണ്‍ലോഡ്/ ഇന്‍സ്‌റ്റോള്‍' എന്നതില്‍ ടാപ്പ് ചെയ്യുക.

4. നിങ്ങളുടെ പാസ്‌കോഡ് എന്റര്‍ ചെയ്യുക.

5. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക എന്നതില്‍ ടാപ്പ് ചെയ്യുക.

6. സ്ഥിരീകരിക്കുന്നതിന് വീണ്ടും 'Agree' യില്‍ ടാപ്പ് ചെയ്യുക.

ഐഒഎസ് 11.4 ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ ഐഫോണ്‍/ ഐപാഡ് റീബൂട്ട് ചെയ്യും. എല്ലാം പൂര്‍ത്തിയാകാനായി കുറച്ചു സമയവുമെടുക്കുന്നതാണ്.

ഓപ്പോ Realme 1; സവിശേഷതകൾ എന്തെല്ലാം? വാങ്ങണോ വേണ്ടയോ?ഓപ്പോ Realme 1; സവിശേഷതകൾ എന്തെല്ലാം? വാങ്ങണോ വേണ്ടയോ?

Best Mobiles in India

Read more about:
English summary
iOS 11.4 Public Beta 5 Major Updates, How To Download

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X