Home
News

iOS 16.5 | പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായി ആപ്പിൾ; ഐഒഎസ് 16.5 വേർഷനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐഫോണുകൾക്കായുള്ള പുതിയ ഐഒഎസ് അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ. ഐഒഎസ് 16.5 അപ്ഡേറ്റ് അത്യാവശ്യം പ്രധാന്യമേറിയ ഒന്നാണെങ്കിലും പറയത്തക്ക വലിയ ഫീച്ചറുകളും ഫങ്ഷനുകളും ഒന്നും ഇത് കൊണ്ട് വരുന്നില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ ഫീച്ചറുകളിലേക്ക് രണ്ട് ചെറിയ അഡിഷനുകളും ഐഒഎസ് 16.5 അപ്ഡേറ്റിൽ കമ്പനി നൽകിയിട്ടുണ്ട്.

പ്രധാനപ്പെട്ട ബഗ് പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളാണ് പുതിയ ഐഒഎസ് വേർഷന്റെ സവിശേഷതകളിൽ ഒന്നായി കമ്പനി പറയുന്നത്. ഇത് കൂടാതെ ഒന്നിൽ കൂടുതൽ സെക്യൂരിറ്റി പ്രശ്നങ്ങളും പുതിയ ഐഒഎസ് അപ്ഡേറ്റ് വഴി കമ്പനി പരിഹരിക്കുന്നതായി കാണാം. ഐഫോൺ 16.5 അപ്ഡേറ്റിനെക്കുറിച്ചും ഒപ്പം ലഭിക്കുന്ന പുതിയ സൌകര്യങ്ങളെക്കുറിച്ചും കൂടുതൽ അറിയണം എന്നുള്ളവർ തുടർന്ന് വായിക്കുക.

iOS 16.5 | പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായി ആപ്പിൾ

ഐഒഎസ് 16.5 -ൽ ലഭ്യമായ പുതിയ ഫീച്ചറുകൾ : ആപ്പിൾ ന്യൂസിൽ ( Apple News ) ഒരു ഡെഡിക്കേറ്റഡ് സ്പോർട്സ് ടാബ് ആഡ് ചെയ്തിരിക്കുകയാണ് പുതിയ അപ്ഡേറ്റിലൂടെ കമ്പനി. കായിക മേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ കണ്ടന്റുകളിലേക്കും വേഗത്തിൽ ആക്സസ് നൽകുന്ന രീതിയിലാണ് ഈ പുതിയ ടാബ് ( Sports Tab ) സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ സ്‌പോർട്‌സ് ടാബ് കായിക പ്രേമികൾക്ക് അവരുടെ പ്രിയപ്പെട്ട കായിക ഇനങ്ങൾ, മത്സരങ്ങൾ, ടീമുകൾ, പ്ലേയേഴ്സ് എന്നിവയെപ്പറ്റിയെല്ലാം എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്നു. ലേഖനങ്ങൾ, സ്‌കോറുകൾ മറ്റ് വിവരങ്ങൾ എന്നിവയെല്ലാം തന്നെ വിശദമായി ഈ ടാബിൽ നൽകിയിട്ടുണ്ടാവും. ആപ്പിൾ ന്യൂസ് യൂസേഴ്സിന് അവർക്ക് ഇഷ്ടമുള്ള ടീമുകളും ലീഗുകളും സെലക്റ്റ് ചെയ്ത് തങ്ങളുടെ ന്യൂസ് ഫീഡ് കസ്റ്റമൈസ് ചെയ്യാനും കഴിയും.

സ്‌പോർട്‌സ് സ്‌കോർ സെക്ഷനും ആപ്പിൾ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. സ്പോർട്സ് സ്കോറിലും ഷെഡ്യൂൾ കാർഡുകളിലും ടാപ്പ് ചെയ്യുന്നത് ഇപ്പോൾ യൂസേഴ്സിനെ നേരിട്ട് ഗെയിം പേജുകളിലേക്ക് കൊണ്ട് പോകുന്നു. ഇവയിൽ രണ്ടിലും ഗെയിമുകൾ, ടീമുകൾ, കളിക്കാർ എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഐഒഎസ് 16.5 അപ്‌ഡേറ്റിനൊപ്പം നിരവധി പുതിയ വാൾപേപ്പറുകളും വരുന്നുണ്ട്. ഐഫോൺ ലോക്ക് സ്‌ക്രീനിനായ് കൊണ്ട് വരുന്ന പ്രൈഡ് സെലിബ്രേഷൻ തീം ഏടുത്ത് പറയേണ്ടതാണ്.

സുരക്ഷ പ്രശ്നങ്ങളും ബഗുകളും : പുതിയ അപ്ഡേറ്റിൽ പരിഹരിക്കപ്പെടുന്ന സെക്യൂരിറ്റി പ്രശ്നങ്ങളെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും കമ്പനി എടുത്ത് പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഐഒഎസ് 16.5, ഐപാഡ്ഒഎസ് 16.5 അപ്ഡേറ്റ്സിന് ഒപ്പം ലഭ്യമാകുന്ന സെക്യൂരിറ്റി സപ്പോർട്ട് ഡോക്യുമെന്റ്സിൽ പുതിയതായി പരിഹരിച്ച പോരായ്മകളും പ്രശ്നങ്ങളും ആപ്പിൾ വിശദീകരിച്ചിട്ടുണ്ട്. പുതിയ അപ്ഡേറ്റിന് ഒപ്പം ഫിക്സ് ചെയ്ത സെക്യൂരിറ്റി പ്രശ്നങ്ങളിൽ മൂന്ന് എണ്ണം തട്ടിപ്പുകാർ സജീവമായി ചൂഷണം ചെയ്തിരുന്നവയാണെന്നാണ് റിപ്പോർട്ടുകൾ.

ഇവയിൽ രണ്ടെണ്ണം ഐഒഎസ് 16.4.1, ഐപാഡ്ഒഎസ് 16.4.1 അപ്ഡേറ്റുകളിൽ കമ്പനി അഡ്രസ് ചെയ്തിരുന്നു. മൂന്നാമത്തെ സെക്യൂരിറ്റി പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഏറ്റവും പുതിയ ഐഒഎസ്, ഐപാഡ്ഒഎസ് അപ്‌ഡേറ്റ്സ് ഇൻസ്റ്റാൾ ചെയ്യുന്നത് വരെ ഇത് അപകടസാധ്യതയും സൃഷ്ടിക്കുന്നു. ഐഒഎസ് 16.5 അപ്‌ഡേറ്റിൽ ആപ്പിൾ ഉൾപ്പെടുത്തിയിട്ടുള്ള ബഗ് ഫിക്സുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

  • സ്പോട്ട്ലൈറ്റ് റെസ്പോൺസീവ് അല്ലാതെയാകുന്നത്
  • കാർപ്ലേയിലെ പോഡ്‌കാസ്റ്റ് കണ്ടന്റ് ലോഡാകാത്തത്
  • ഡിവൈസുകളിൽ സ്ക്രീൻ ടൈം സെറ്റിങ്സ് റീസെറ്റ് ആയിപ്പോകുന്നതും സിങ്ക് ആകാത്തതും

വളരെ ലളിതമായി തന്നെ നിങ്ങൾക്ക് ഐഒഎസ്, ഐപാഡ്ഒഎസ് എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. സെറ്റിങ്സ് > ജനറൽ > സോഫ്റ്റ്വെയർ അപ്ഡേറ്റ് എന്ന പാത്തിലൂടെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാം. അപ്ഡേറ്റുകൾ ഓട്ടോമാറ്റിക്കായി തന്നെ സെറ്റ് ചെയ്യാവുന്നതുമാണ്. ഐഫോണുകൾക്കും ഐപാഡുകൾക്കും ഈ പ്രോസസ് സമാനമാണെന്നും അറിഞ്ഞിരിക്കുക. ഇത് വരെയും ഒഎസ് അപ്ഡേറ്റ് ചെയ്തിട്ടില്ലാത്തവർ ഒട്ടും സമയം കളയാതെ തന്നെ ഐഒഎസ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്.

More from GizBot

Best Mobiles in India

English summary
Apple has released a new iOS update for iPhones. While the iOS 16.5 update is definitely a major one, the reality is that it doesn't come with any major features or functions to speak of.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X